- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം കെഎൽസിഎ കൊച്ചി രൂപത
- ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍: മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം
- പിന്നാക്ക വിഭാഗ കോർപറേഷന്റെ ‘സമഗ്ര 2026’ പദ്ധതി നെയ്യാറ്റിൻകരയിൽ; സ്വയംസഹായ സംഘങ്ങൾക്ക് 2 കോടി അനുവദിച്ചു
- കേന്ദ്രഭരണ നയങ്ങൾക്കെതിരെ കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ പ്രതിഷേധ ധർണ
- യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി ആരംഭിച്ചു
- കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ബിഷപ് വർഗീസ് ചക്കാലക്കൽ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ മലയാളം പതിപ്പ് പുറത്തിറക്കി
- കേരള ഗ്രാമീൺ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ആംബുലൻസ് കൈമാറി
Browsing: vatican news
തിരുപിറവിയുടെ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുർബാനയോടെയാണ് തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. കർത്താവിന്റെ ജനന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും
2025 ജൂബിലി വർഷത്തിന്റെ ആരംഭത്തിൽ തുറന്ന റോമിലെ മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. നാളെ ഡിസംബർ 25ന് മേരി മേജർ ബസിലിക്കയിലെയും, ഡിസംബർ 27ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെയും, ഡിസംബർ 28ന് റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെയും, ജനുവരി 6-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കും.
2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക
ലിയോ പതിനാലാമൻ പാപ്പാ ഇതാദ്യമായി ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നു. ജൂബിലിവർഷത്തിൻറെ സമാപനത്തെത്തുടർന്ന്, ജനുവരി 7, 8 തീയതികളിലായിരിക്കും വത്തിക്കാനിൽ കർദ്ദിനാൾമാരുടെ ഈ പ്രത്യേക സമ്മേളനം നടക്കുക. ഡിസംബർ 20 ശനിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്
പുല്ക്കൂടില് സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ ലെയോ പാപ്പ അഭിസംബോധന ചെയ്തു . പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്.
ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.
തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് സമ്മാനിക്കുന്ന, ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും, ക്രിസ്തുമസ് മരം സമ്മാനിച്ച, ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു.
ഇറ്റാലിയൻ സർക്കാരിന്റെ നയതന്ത്ര ഉദോഗസ്ഥർ, ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഈ ജൂബിലി തീർത്ഥാടനം ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവസരമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. നന്മയിലേക്കും, നീതിയിലേക്കും നമ്മെ നയിക്കുന്ന ഇച്ഛാശക്തിയാണ് പ്രത്യാശയെന്ന പുണ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഡിസംബർ 12-ന് പോൾ ആറാമൻ ശാലയിൽ നടന്ന ക്രിസ്മസ് സംഗീത പരിപാടിയിൽ പങ്കെടുത്തവരെ പാപ്പാ അഭിവാദ്യം ചെയ്തു സംസാരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
