കോഴിക്കോട്: കേരള ഗ്രാമീൺ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി കോഴിക്കോട് അതിരൂപതയ്ക്ക് ആംബുലൻസ് കൈമാറി.
ആംബുലൻസിന്റെ താക്കോൽ ബാങ്ക് അധികൃതരിൽ നിന്ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത മാർ വർഗീസ് ചക്കാലക്കൽ ഏറ്റുവാങ്ങി.ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് അധികൃതരും അതിരൂപതാ പ്രതിനിധികളും പങ്കെടുത്തു.

