Browsing: house challenge

ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ ധനസഹായം നൽകുന്ന ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിർമിച്ച 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി.

ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി പ്രേഷിത സമൂഹത്തില്‍ അംഗവും കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിസി അധ്യാപിക എന്ന നിലയില്‍ ഔദ്യോഗിക സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നത്, ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംവിധാനത്തിനും സങ്കല്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക പങ്കാളിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അസാധാരണ കെട്ടുറപ്പുള്ള ഭവനനിര്‍മിതിയുടെ ഇരുന്നൂറാമത്തെ പതിപ്പിന്റെ ഗൃഹപ്രവേശത്തിന് താക്കോല്‍ കൈമാറിക്കൊണ്ടാണ്.