Browsing: archdiocese of trivandrum

ഭൂമിയിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിന്റെ (ഐആര്‍ഇഎല്‍) മണവാളക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖ പുതിയ ആണവ ധാതുഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കന്യാകുമാരിയിലെ തീരദേശവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശവാസികളോടുള്ള കരുതലില്ലായ്മയും കാരണം മലകളും ജലാശയങ്ങളും കൃഷിഭൂമികളും മറ്റും നശിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വിടാതെ പിടികൂടും.

നല്ല കള്ളനെന്ന് അറിയപ്പെടുന്ന വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നിര്‍മിച്ച് സമര്‍പ്പിക്കുന്നത് എറണാകുളം സ്വദേശികളായ കോളിസ് കുടുംബമാണ്. വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമാണിത്. അദ്ഭുത നിയോഗത്തിന്റെയും അനന്യ കൃപാസാക്ഷാത്കാരത്തിന്റെയും അപൂര്‍വ മാധ്യസ്ഥ്യത്തിന്റെയും ഒരു മഹനീയ സാക്ഷ്യം.

വല്ലാര്‍പാടം ടെര്‍മിനലിന്റെ 40 ശതമാനം ശേഷി പോലും ഇന്നേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ ഇന്നും വഴിയാധാരമാണ് എന്നത് തീരദേശത്തെ മറ്റൊരു ദുരന്തകഥ.