- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
Browsing: international
നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.
നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവർക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്.
വാഷിംഗ്ടൺ: നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ മുസ്ലിം തീവ്ര വാദമേഖലയിൽ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ചതായി ഡോണൾഡ്…
അമേരിക്കയിലെ ടെക്സാസില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുകുടുംബത്തിന്റെ മാതൃകയില്‍ ഒരുക്കിയ ഡ്രോണ്‍ ഷോ ശ്രദ്ധേയമായി. ഡ്രോണ്‍ ഷോയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ടെക്സസിലെ മാൻസ്ഫീൽഡിൽ, ‘സ്കൈ എലമെന്റ്സ്’ എന്ന കമ്പനിയാണ് രാത്രി ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്.
യുദ്ധം വിതച്ച ദുരിതങ്ങള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന്‍ ജനത ഒരുങ്ങുന്നു. “ഞങ്ങൾ എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നുണ്ട്” എന്ന് യുക്രൈനിലെ കത്തോലിക്കാ മിഷ്ണറി വൈദികനായ ഫാ. ലൂക്കാസ് പെറോസി വെളിപ്പെടുത്തി. കീവീല്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും നിരന്തരം മിസൈൽ ആക്രമണ ഭീഷണി നേരിടുന്നതുമായ ബില സെർക്വയിലാണ് ഈ യുവ വൈദികന്‍ ശുശ്രൂഷ ചെയ്യുന്നത്.
അമേരിക്കന്‍ സംസ്ഥാനം കൻസാസിലെ നിരവധി കത്തോലിക്ക സ്കൂളുകളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണികൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 18നും ഡിസംബർ 19നും അതിരൂപതയിലെ നിരവധി കത്തോലിക്കാ സ്കൂളുകളിൽ ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് കൻസാസ് സിറ്റി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തിനോടൊപ്പം ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു.
ഉഗാണ്ടയിൽ ഡിസംബർ 3 ബുധനാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുതപ്പെട്ടിരുന്ന ഫാ. ദെവുസ്ദെദിത് സെകാബീര (Fr. Deusdedit Ssekabira) എന്ന വൈദികനെ രാജ്യത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായിരുന്നുവെന്ന് ഡിസംബർ 14-ന് രാജ്യത്തെ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വെടിനിർത്തൽ കരാർ ലംഘനം ബെയ്റൂട്ട്: ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ…
വാഷിങ്ടണ്‍ : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു . യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
