- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Browsing: international
സിഡ്നി ബീച്ചിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് ആക്രമണം നടന്നത്, രണ്ട് പേര് വെടി ഉതിർത്തുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് വരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
തന്റെ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ മണവാട്ടിയായ മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാർത്തകളിൽ ഇടം നേടുന്നു. ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതത്തിന് ‘യെസ്’ പറഞ്ഞ കർമ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ തൊഴിൽ ജീവിതത്തിൽ ഏറെ സന്തോഷവതിയായിരുന്നെങ്കിലും അതുപേക്ഷിച്ചുകൊണ്ട് ദൈവവിളി സ്വീകരിക്കുവാൻ അകീകോ തീരുമാനിക്കുകയായിരുന്നു.
വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഹോങ്കോങ്ങിലെ ത്രിദിനസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം
അഞ്ച് ഇറാനിയൻ ക്രൈസ്തവർക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകൻ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉൾപ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്.
ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ച പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിൽവെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉടനീളം, യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു ഇരുവരും സംസാരിച്ചത്.
തിംഫുവിലെ ഭൂട്ടാൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 2025 നവംബർ 14 മുതൽ 17 വരെ നടന്ന എസ്‌ബികെഎഫ് 12-ാമത് അന്താരാഷ്ട്ര ഗെയിംസിൽ ഫാ. ഡെനിസ് ഡൊമിനിക് ജോസഫിന്റെ പങ്കാളിത്തം അന്താരാഷ്ട്ര വേദിയിൽ ശക്തിയും അച്ചടക്കവും വിശ്വാസവും സംഗമിക്കുന്നതിനു വേദിയായി. അന്താരാഷ്ട്ര ടൂർണമെന്റിൽ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടി ഫാ ഡെന്നിസ് ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
അമലോൽഭവ തിരുനാളിൽ പരിശുദ്ധ അമ്മയെ കുറിച്ചു മാധ്യമങ്ങൾക്ക് നൽകിയ പ്രസിഡൻഷ്യൽ അഡ്രസ്സിൽ ദൈവ ഹിതത്തിന് സമ്മതം മൂളിയ മാതാവ് ചരിത്ര ഗതിയെ തന്നെ മാറ്റി മറിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.
യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ച് മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷൻ (എം.സി.എ). സർഗ്ഗാത്മകതയിലൂടെ, ക്രിസ്തുവിന്റെ രക്ഷാകര തുടക്കത്തിന്റെ സംഭവക്കഥ അവർ മനോഹരമായി പ്രകടിപ്പിച്ചുവെന്നും അതിനാലാണ് അവാർഡ് സമ്മാനിച്ചതെന്നും വാഷിംഗ്ട്ടൺ ഡി സിയിലെ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ ഇന്നലെ ഡിസംബർ 5ന് നടന്ന അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു.
വത്തിക്കാൻ :മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാജീൻ ഖുറേൽസുഖ് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
