- ഇഗ്നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണിക്കും പേപ്പൽ ഷെവലിയർ പദവി
- നെയ്യാറ്റിൻകര രൂപതയിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം
- ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്‍ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?
Browsing: History
റെക്കോര്‍ഡ് ചെയ്യാനാഗ്രഹിച്ച പാട്ടുകള്‍ ബാക്കിയാക്കി പോള്‍ ചിറ്റൂര്‍ യാത്രയായി. ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന പോള്‍ ചിറ്റൂര്‍ ഡിസംബര്‍ 14നു ലോകത്തോട് വിട പറഞ്ഞു. പലചരക്കു കടയില്‍ ജോലി ചെയ്യുമ്പോഴും പോള്‍ ചിറ്റൂരിന്റെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരെങ്കിലും സൃഷ്ടിച്ച പാട്ടുകളായിരുന്നില്ല പോള്‍ ചിറ്റൂര്‍ മൂളി നടന്നിരുന്നത്. സ്വന്തം വരികളും താന്‍ സൃഷ്ടിച്ച സംഗീതവുമായിരുന്നു.
വിശുദ്ധരുടെ പേരുകളാണ് പള്ളികള്‍ക്കു നല്‍കുന്നത്. അറിയപ്പെടുന്നത് ചിലപ്പോള്‍ സ്ഥലപ്പേരുകളിലും. എന്നാല്‍ ഒരു പാട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പള്ളിയുണ്ട്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലാണ് ‘സൈലന്റ് നൈറ്റ്’ പള്ളി സ്ഥിതി ചെയ്യുന്നത്. സൈലന്റ് നൈറ്റ് എന്ന വിഖ്യാതഗാനം പിറവിയെടുത്ത പള്ളിക്കു ഔദ്യോഗികമായിത്തന്നെ സൈലന്റ് നൈറ്റ് ചാപ്പല്‍ എന്നു നാമകരണം നടത്തുകയായിരുന്നു.
ലോകത്തിനു മുഴുവന്‍ സന്തോഷ വാര്‍ത്ത വിളംബരം ചെയ്ത മാലാഖമാരുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണല്ലോ ക്രിസ്മസ് കരോള്‍. ലോകസംഗീത ചരിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിഷയം തിരുപ്പിറവിയാണ്. ഏറ്റവുമധികം കസ്സറ്റുകളും സിഡികളും വിപണിയില്‍ എത്തിയിട്ടുള്ളതും വില്‍പ്പന നടന്നിട്ടുള്ളതും ക്രിസ്മസ് ആല്‍ബങ്ങളാണ്.
1756 ജനുവരി 27നാണു മൊസാര്‍ട്ട് ജനിച്ചത്. ബീഥോവന്റെ ജനനത്തീയതി ലഭ്യമല്ലെങ്കിലും ജ്ഞാനസ്നാനം നടന്നത് 1770 ഡിസംബര്‍ 17 നാണു എന്നതിനു രേഖകളുണ്ട്. പതിനാലു വയസ്സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലു ണ്ടായിരുന്നത്. മൊസാര്‍ട്ടിനെ ചേട്ടാ എന്നു വിളിക്കണം. ഒരേ കാലത്തു ജീവിച്ചിരുന്ന ഇവര്‍ കണ്ടുമുട്ടിയിരുന്നോ എന്ന് സംഗീതഗവേഷകര്‍ കൗതുക ത്തോടെ അന്വേഷിക്കുമായിരുന്നു.
മദര്‍ തെരേസയോടു ഏറെ ആദരവും സ്നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചത്.
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.
കരുണയുടെ ജപമാലയുടെ അതിപ്രശസ്തമായ ഈ ഗാനരൂപം ഒരുക്കിയത് ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനെല്ലൂരും ഷൈജു കേളന്തറയും ചേര്‍ന്നാണ്. കെസ്റ്ററാണ് ഭക്തിരസപ്രദമായ ആലാപനം നിര്‍വഹിച്ചത്. ഇന്ന് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കായി സ്വീകരിച്ച ഈ ഗാനരൂപത്തിന്റെ പിറവിയുടെ ചരിത്രം ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി.
തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത സംഗീതാസമാഹാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത രണ്ടു റെക്കോര്‍ഡുകള്‍ ലോകത്തിലെ പ്രധാനപ്പെട്ട സംഗീതപ്രേമികളുടെ ശേഖരത്തിലുണ്ടാകും. ‘സോങ്സ് ഓഫ് ഹംപ് ബാക്ക് വെയില്’, ‘ആന്‍ഡ് ഗോഡ് ക്രിയേറ്റഡ് ഗ്രേറ്റ് വെയില്’ എന്ന പേരുകളിലാണ് തിമിംഗലങ്ങളുടെ പാട്ടുകള്‍ റിലീസ് ചെയ്യപ്പെട്ടത്.
ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
