Browsing: Featured News

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടിന് തോല്‍പ്പിച്ചാണ് തോമസ് ആലപ്പുഴയുടെ അമരത്തെത്തുന്നത്.

ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരു നാല്പത്തിനാലുകാരന്‍ അതീവ ലളിതമായി കടന്നുപോയതിന്റെ 800-ാം വര്‍ഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയില്‍പെട്ട ഒരു അമ്പത്തിനാലുകാരന്‍ കേരളത്തില്‍ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാന്‍സിസിനെയും തെയോഫിനച്ചനെയും കുറിച്ചാണ് പറയുന്നത്.തെയോഫിനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ത്തന്നെ കേട്ടതിന്റെ വളരെ മങ്ങിയ ഓര്‍മ്മകളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച വര്‍ഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്.

മാനവരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ലോകത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളാന്‍ കത്തോലിക്കാ സഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് തുടങ്ങി, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളില്‍ പുകയുന്ന യുദ്ധാഗ്‌നി വരെ എത്തിനില്‍ക്കുമ്പോള്‍, സഭ ഉയര്‍ത്തുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ഓരോ യുദ്ധവും പരാജയപ്പെടുന്നത് മനുഷ്യത്വമാണെന്ന യാഥാര്‍ത്ഥ്യം സഭ വീണ്ടും വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന നിമിഷങ്ങളുണ്ട്. ചിലപ്പോള്‍ ഒരു പുരാതന വചനഭാഗം നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മുടെ തന്നെ ജീവിതവഴികളില്‍ മാംസം ധരിച്ചു പ്രത്യക്ഷപ്പെട്ടേക്കാം. ലൂക്കായുടെ സുവിശേഷത്തിലെ വിഖ്യാതമായ എമ്മാവൂസ് യാത്ര വെറുമൊരു ചരിത്ര വിവരണമല്ല; അത് ഓരോ മനുഷ്യന്റെയും ജീവിതയാത്രയിലെ നിരാശയുടെ നിമിഷങ്ങളില്‍ ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. ക്രിസ്തുവിന്റെ മരണശേഷം പ്രത്യാശകള്‍ അസ്തമിച്ച് ജറൂസലേം വിട്ടകന്ന ആ രണ്ടു ശിഷ്യന്മാരുടെ ഹൃദയവേദന ഇന്നും പല രൂപത്തില്‍ നമ്മെ പിന്തുടരുന്നു. വഴിമുട്ടി നില്‍ക്കുന്ന ജീവിതയാത്രകളില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപരിചിതര്‍ എങ്ങനെ നമ്മുടെ കാവല്‍ദൈവങ്ങളായി മാറുന്നു എന്ന് തെളിയിക്കുന്ന ഒരു അനുഭവസാക്ഷ്യമാണ് ഈ ലേഖനം. പുരാതനമായ ആ എമ്മാവൂസ് വഴികളെയും, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ദേശീയപാതയില്‍ തനിക്കുണ്ടായ ഒരു ഹൃദയസ്പര്‍ശിയായ യാത്രാനുഭവത്തെയും ലേഖകന്‍ ഇവിടെ കോര്‍ത്തിണക്കുന്നു.

ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന്‍ മരണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലശക്ത നിന്‍ തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു

നരവംശശാസ്ത്രപരമായി നോക്കിയാല്‍, കണി എന്നത് ഒരു ‘പ്രതീകാത്മക സമ്പദ്വ്യവസ്ഥ’ ആണ്. പണ്ട് കേരളം ഒരു കാര്‍ഷിക സമൂഹമായിരുന്നപ്പോള്‍, തന്റെ പറമ്പിലെ വിളവുകള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും വരാനിരിക്കുന്ന കൃഷിസമയത്തേക്ക് സമൃദ്ധി യാചിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇന്ന് കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയില്‍ നിന്ന് സേവനമേഖലയിലേക്കും വിദേശ വരുമാനത്തിലേക്കും മാറിയിരിക്കുന്നു. എങ്കിലും മലയാളി കണി കാണുന്നു. ഇത് വെറുമൊരു ആചാരമല്ല, മറിച്ച് തന്റെ വേരുകള്‍ മണ്ണിലാണെന്ന മലയാളിയുടെ ഉപബോധമനസ്സിലെ തിരിച്ചറിവാണ്.

ഇന്ത്യന്‍ സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടുവാന്‍ ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്‍, എസ്.ഡി.ബര്‍മന്‍, നൗഷാദ്, ആര്‍.ഡി.ബര്‍മന്‍, രവീന്ദ്ര ജെയിന്‍, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്‍-ജയ്കിഷന്‍, അനു മാലിക്ക്, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ആശ ഭോസ്ലെ പാടി അനശ്വരമാക്കി.

സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.