Browsing: Featured News

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുഴക്കമാര്‍ന്ന ശബ്ദത്തിനുടമയായ അമിതാബ് ബച്ചന്‍ കേള്‍വിക്കാരെ ഒരു ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്.
‘ജീവിതത്തിന്റെ ആരവങ്ങള്‍ക്കും രാഷ്ട്രീയത്തിലെ അരാജകത്വത്തിനും ബന്ധങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നഷ്ടപ്പെട്ടതിനും നേടിയതിനുമിടയില്‍ ഏകാന്തതയില്‍ അയാളിലെ കവി ഉണര്‍ന്നു.’

നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്‌സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.

വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്‍നിലങ്ങള്‍ കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.

വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.

പ്രാർത്ഥനകളിലും പ്രഘോഷണങ്ങളിലും ആഘോഷങ്ങളിലും തിരുനാളുകളിലും ഒക്കെ ഈശോമിശിഹായുടെ പ്രാമുഖ്യം വിവേകത്തോടെ പ്രകടമാക്കണം എന്നു തന്നെയാണ് മറിയം തന്നെയും ആഗ്രഹിക്കുന്നത് എന്ന് തിരുസഭയ്ക്ക് നല്ല ബോധ്യമുണ്ട്.