Browsing: Church

ലിയോ പതിനാലാമൻ പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ സംബന്ധിക്കാനുള്ള ടിക്കറ്റുകൾക്കെന്ന പേരിൽ ആളുകളിൽനിന്ന് പണം കൈക്കലാക്കാനായി ഇറങ്ങിയിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് അകന്നുനിൽക്കാൻ ജാഗ്രതാനിർദ്ദേശവുമായി കാമറൂണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറും വിവിധ പ്രാദേശികസഭാനേതൃത്വങ്ങളും. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ പരിശുദ്ധ പിതാവ് ആഫ്രിക്കയിലേക്ക് അപ്പസ്തോലിക യാത്ര നടത്താനിരിക്കെയാണ്, ഇത്തരമൊരു പുതിയ തട്ടിപ്പുമായി കുബുദ്ധികൾ ഇറങ്ങിയതെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കോട്ടപ്പുറം വികാസ് ഭവനിൽ 13.03.2026ൽ നടന്ന സംസ്ഥാന സമിതിയിലേക്കുള്ള ഇലക്ഷനിൽ ശ്രീമതി റാണി പ്രദീപ്‌ കോട്ടപ്പുറം(പ്രസിഡന്റ്‌ ), ശ്രീമതി ജാക്യുലിൻ ജോബ് വിജയപുരം (സെക്രട്ടറി ), ശ്രീമതി വിനു ഗിൽബർട്ട് കോഴിക്കോട് (ട്രഷറർ )എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത് കച്ചേരിപടി അശീർഭവനിൽ രാവിലെ 11 ന് ചേരുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപൊലീത്ത ഡോ ജോസഫ് കളത്തിപറമ്പിൽ സത്യവാചകം ചൊല്ലി കൊടുക്കും.

കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം പാലാരിവട്ടം പി. ഒ. സി. യിൽ സംഘടിപ്പിച്ചു. കെആർഎൽസിബിസി യുടെയും കെആർഎൽസിസി യുടെയും പ്രസിഡന്റ് ആയ ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു

വിശുദ്ധ നാട്ടിൽ അനുദിനം വർധിച്ചുവരുന്ന യുദ്ധ ഭീകരതയുടെ സാഹചര്യത്തിൽ, അന്നാട്ടിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളെ ക്ഷണിച്ചുകൊണ്ട്, ദുഃഖവെള്ളിയാഴ്ച ദിവസം, പ്രത്യേകമായ ധനസമാഹരണം നടത്തുവാൻ, പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി ഏവരെയും ആഹ്വാനം ചെയ്തു. കർത്താവായ യേശുവിന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളെ വളരെക്കാലമായി കാത്തുപരിപാലിക്കുന്ന വിശുദ്ധ നാടിന്റെ സംരക്ഷണത്തിന് ഈ ഒരു സഹായം ഏറെ ആവശ്യമാണെന്നും ഡികസ്റ്ററിയുടെ കത്തിൽ പ്രത്യേകം പറയുന്നു.

ഇറാൻ വിക്ഷേപിച്ച ഒരു മിസൈൽ ജറുസലേമിന് മുകളിൽ പൊട്ടിത്തെറിച്ചു, തിരുകല്ലറ ദേവാലയം ഉൾപ്പെടെ നഗരത്തിലെ നിരവധി പുണ്യസ്ഥലങ്ങൾക്ക് സമീപം അവശിഷ്ടങ്ങൾ വീണു. മാർച്ച് 16 ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, മിസൈലിന്റെ ഭാഗങ്ങൾ “ഹോളി സെപൽച്ചർ ചർച്ച്, അർമേനിയൻ പാത്രിയാർക്കേറ്റ്, ജൂത ക്വാർട്ടർ, അൽ-അഖ്‌സ പള്ളിക്ക് സമീപമുള്ള ടെമ്പിൾ മൗണ്ട് എന്നിവയിൽ വീണു.”

ഈ വർഷത്തെ ഈസ്റ്റർ ജാഗ്രതാ വേളയിൽ ഹോങ്കോംഗ് രൂപത 2,400 വിശ്വാസികളെ സ്നാനപ്പെടുത്തും. ജ്ഞാനസ്നാനത്തിനു മുമ്പ് മാർച്ച് 19-ന് കാറ്റെക്യുമെൻസുമായുള്ള സൂക്ഷ്മപരിശോധനയിൽ, (ഒരു ആഴ്ചയ്ക്കുള്ളിൽ കാർഡിനൽസ് കോളേജിലേക്ക് ഉയർത്തപ്പെട്ട) കർദ്ദിനാൾ ജോസഫ് സെൻ സെ-ക്യുൻ സഭയെ ഒരു വലിയ കുടുംബത്തോട് ഉപമിച്ചതായി ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജ​​​ർ​​​മ​​​നി​​​യി​​​ലെ മയിൻസ് രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി ക​​​ർ​​​മ​​​ലീ​​​ത്ത മാ​​​തൃ​​​സ​​​ഭ ഇ​​​ന്ത്യ​​​ൻ പ്രൊ​​​വി​​​ൻ​​​സി​​​ലെ മോ​​​ൺ. ​​​ജോ​​​ഷി ജോ​​​ർ​​​ജ് പൊ​​​ട്ട​​​യ്ക്ക​​​ൽ ഒ.​​​കാം അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. മയിൻസ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനാണ് കർമലീത്ത സന്യാസ സമൂഹാംഗവും കോതമംഗലം രൂപതാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ. മയിൻസ് ബിഷപ്പ് ഡോ. പീറ്റർ കോൾഗ്രാഫ് അഭിഷേകകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് നോർത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ പള്ളിക്കുന്ന് ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ വച്ച് നടത്തി. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.

തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.