Browsing: Church

വിശുദ്ധ യോസേഫിന്റെ നിരവധി യാത്രകളെക്കുറിച്ച് ബൈബിൾ വിവരണങ്ങളുണ്ട്. യേശുവിന്റെ ജനനത്തിനായി വി യൗസേപ്പും മറിയയും ബെത്‌ലഹേമിലേക്ക് പോയി, മറിയത്തെയും യേശുവിനെയും ഈജിപ്തിലെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ദൂതൻ ജോസഫിനോട് പറഞ്ഞു, പിന്നീട്, പെസഹാ പെരുന്നാളിനായി വി യൗസേപ്പ് വർഷം തോറും വിശുദ്ധ കുടുംബത്തെ ജറുസലേമിലേക്ക് നയിച്ചു. ഈ യാത്രകളിൽ, ഈ മഹത്വമുള്ള വിശുദ്ധൻ, സഭയുടെ കൈവശമുള്ള അസാധാരണമായ ഒരു തിരുശേഷിപ്പായ മേലങ്കി അദ്ദേഹം ധരിച്ചിരിക്കുമോ?

ഗോവയിലുടനീളമുള്ള വിശ്വാസികൾക്ക് നോമ്പുകാലധ്യാനം ആഴത്തിലാക്കാൻ, ഫാ. റോമിയോ മൊണ്ടെറോ നയിച്ച നോമ്പുകാല ഭക്തി ഗാനമേള സഹായകമായി. “ഭോക്തി-ഗയോനാന്റ്ലിയൻ നിയാൽ” (വിശുദ്ധ സംഗീതത്തിലൂടെ ധ്യാനം) എന്ന പേരിലുള്ള പരിപാടി മാർച്ച് 19 ന് ഹോളി ക്രോസ് പള്ളിയിലും പിന്നീട് മാർച്ച് 22 ന് സാന്താ മോണിക്ക കോൺവെന്റിലും നടന്നു. രണ്ട് വേദികളിലും നൂറുകണക്കിന് വിശ്വാസികളുടെ സാന്നിത്യം ഉണ്ടായിരുന്നു.

കെസിവൈഎം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒമ്പതാമത് കനകപ്പള്ളി വടക്കാം കുന്ന് കുരിശുമല പ്രയാണം ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി. നോമ്പിന്റെ 33-ാം നാൾ കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവകയുടെ ആതിഥേയത്വത്തിലാണ് കുരിശുമല പ്രയാണം നടത്തിയത്.

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ നൽകിവരുന്ന ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ മികച്ച അധ്യാപകർക്കുള്ള 2025 – 26 അധ്യായന വർഷത്തിലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ (KLCA) സ്ഥാപക ദിനത്തോടനുബന്ധിച്ച് KLCA പോണേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേവസ്‌തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക ഉത്തരവാദിത്തം സാങ്കേതിക വിവരശേഖരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അവ ആവശ്യമാണെങ്കിലും, പര്യാപ്തമല്ല പകരം മനസ്സിനെയും ഹൃദയത്തെയും കൈകളെയും ഉൾപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, “ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക – ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത” എന്ന വിഷയത്തിൽ, ത്രേവിസോയിൽ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.

2026 ഫെബ്രുവരി മാസത്തിൽ, യൂറോപ്പിലെ ക്രിസ്ത്യാനികൾക്കെതിരായ അസഹിഷ്ണുതയെയും വിവേചനത്തെയും കുറിച്ചുള്ള ഒബ്സർവേറ്ററി (OIDAC യൂറോപ്പ്) ക്രിസ്ത്യൻ ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രിസ്ത്യൻ വ്യക്തികൾ എന്നിവരെ ലക്ഷ്യം വച്ചുള്ള 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി.

വടവാതൂർ, മംഗലപ്പുഴ സെമിനാറുകളിൽ എല്ലാവർഷവും നടത്തുന്നപോലെ ഈ വർഷവും വിശുദ്ധ വാരത്തിൽ അല്മായർക്കായി ധ്യാനം നടത്തപ്പെടുന്നു. വടവാതൂർ സെമിനാരിയിൽ വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

വെല്ലുവിളികൾക്ക് നടുവിൽ ക്രിസ്തുവിൽ ആശ്രയം അർപ്പിച്ചു ലെബനൻ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്തുവിന്റെ രൂപം ലെബനൻ നിർമ്മിക്കുന്നു – അതിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ വീഡിയോ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നു. സിറിയയ്ക്കടുത്തുള്ള ക്രിസ്ത്യൻ അതിർത്തി പട്ടണമായ എൽ ക്വയിൽ നിന്നുള്ള ബെക്കാ സമതലത്തിന് അഭിമുഖമായി ജബൽ അൽ-സാലിബിലാണ് (“കുരിശിന്റെ പർവ്വതം”) ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിക്കുന്നത്.