Browsing: Church

കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്‌പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ദ്ധ്യപൂർവ്വദേശങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ അനുസ്മരിച്ചും, സമാധാനത്തിനായി പ്രാർത്ഥനകൾക്ക് ക്ഷണിച്ചും ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് 22 ഞായറാഴ്ച വത്തിക്കാനിൽ പതിനായിരത്തോളം ആളുകൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ ദുരിതങ്ങളിൾ നേരിടുന്നതിൽ പാപ്പാ ആശങ്ക രേഖപ്പെടുത്തി.

വിശുദ്ധരുടെ നാമകരണ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായി ലിയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ആറ് പേരെ വിശുദ്ധരായി ഉയർത്തുന്ന പ്രാരംഭ നടപടികൾ ആരംഭിക്കാൻ ഡിക്കാസ്റ്ററിയെ അധികാരപ്പെടുത്തി.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും ആയിരങ്ങൾ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം വരെ നീണ്ടുനിൽക്കുന്ന പരമ്പരാഗത ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കിയതായും പകരം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥന നടത്തുമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രഖ്യാപിച്ചു.

ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കാ യുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.

ഈസ്റ്റർ ഞായറാഴ്ചയും പരീക്ഷ നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഓശാന ഞായറാഴ്ച പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും തീയതി പുനപരിശോധിച്ചില്ല. നേരത്തെ തന്നെ ഈസ്റ്റർ അവധികൾ അറിയാമായിരുന്നിട്ടും പരീക്ഷ നടത്താനുള്ള യുപിഎസ്‍സിയുടെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.

നോമ്പ് കാലത്തോടനുബന്ധിച്ച് സെന്റ് പോൾസ് ദൈവാലയ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നോമ്പ് എന്ന് കേൾക്കുമ്പോൾ’ എന്ന വിഷയത്തിൽ ഇടവകതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന പരിപാടി ഇടവക വികാരി ഫാദർ ഷാജു കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധമായ ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

റശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ ബിസിസി ക്കളിൽ കുരിശിന്റെ വഴി പ്രാർത്ഥന 22.3.26 ഞായറാഴ്ച സംഘടിപ്പിച്ചു.