- മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കെ എൽ സി എ
- ലോക കരൾ ദിനാചരണം സംഘടിപ്പിച്ചു.
- ബെന്നി പാപ്പച്ചൻ സി. എസ്. എസ്. ഇന്റർനാഷണൽ ആക്ടിങ് ചെയർമാൻ
- പാപ്പായുടെ അംഗോള സന്ദർശനം
- ഇസ്രായേൽ സൈനികൻ ലെബനോനിലെ യേശുവിന്റെ രൂപം തകർത്തു; ആഗോള തലത്തിൽ പ്രതിഷേധം
- സപ്തതി നിറവിൽ; ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
- മണ്ണെണ്ണ വില വർധന; മൽസ്യബന്ധനമേഖല ദുരിതത്തിൽ
- ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല
Browsing: Church
മ്യാൻമറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (CBCM), മാർച്ച് 26 വ്യാഴാഴ്ച മ്യാൻമറിനായി തീവ്രമായ പ്രാർത്ഥനകൾക്കും ഉപവാസത്തിനും വേണ്ടിയുള്ള ഒരു പ്രത്യേക ദിവസമായി നിശ്ചയിച്ചു, കൂടാതെ എല്ലാ വിശ്വാസികളും ആ ദിനം പ്രാർത്ഥനയ്ക്കായി മാറ്റിവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
തന്റെ വ്യക്തിപരമായ അന്വേഷണവും 44-ാം വയസ്സിൽ മകനെ ലഭിച്ചതുമാണ് തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് എന്ന വെളിപ്പെടുത്തലുമായി പോപ്പ് ഗായികയും ഗാനരചയിതാവും ഫാഷൻ ഡിസൈനറുമായ ഗ്വെൻ സ്റ്റെഫാനി. ‘ഹാലോ: പ്രയേഴ്‌സ് ആൻഡ് മെഡിറ്റേഷൻ’ പോഡ്കാസ്റ്റിനു അനുവദിച്ച അഭിമുഖത്തിലാണ് ഗ്വെൻ സ്റ്റെഫാനിയുടെ വെളിപ്പെടുത്തൽ. തന്റെ ആഴമേറിയ ആത്മീയ യാത്രയ്ക്ക് കാരണമായ സംഭവങ്ങൾ “അത്ഭുതം” പോലെ അനുഭവപ്പെടുന്നതായി പോപ്പ് താരം പറയുന്നു.
പാറശ്ശാല ഫെറോനയിലെ പൊൻവിളസെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ 15..O3.26 ഞായറാഴ്‌ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ് നേതൃത്വത്തിൽ കെസിവൈഎം കുരിശിന്റെ് വഴി പ്രാർത്ഥന സംഘടിപ്പിച്ചു.
കള്ളം സത്യം പോലെ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സത്യമെന്ന് നാം കരുതുന്നത് യഥാർത്തത്തിൽ സത്യം തന്നെയാണോ എന്ന് വിവേചിച്ചറിയേണ്ടതുണ്ടെന്ന് ഫാ.ജോസ് മുളങ്ങാട്ടിൽ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ഫാദർ ഫിർമൂസ് ഫൗണ്ടേഷന്റെ 11-ാ വാർഷികത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ സത്യാനന്തര കാലത്തെ സാമൂഹിക നീതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പീഡാസഹനയാത്രയുടെ വാൾ പോസ്റ്റർ സി.ടി.സി സുപ്പീരിയർ ജനറൽ മദർ ഷാഹില സി.ടി.സി പ്രകാശനം ചെയ്തു.
ലോക സമാധാനത്തിനായ് പ്രാർത്ഥിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “വിയാപാചിസ്- വിശുദ്ധ കുരിശിന്റെ വഴി” കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും എഴുപുന്ന അമലോൽഭവ മാതാ ദേവാലയത്തിലേക്ക് കാൽനടയാത്രയായി നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തുകയും കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിൻ്റെ വഴിക്ക് ആരംഭം കുറിക്കുകയും ചെയ്തു.
SIR പട്ടികയിൽ പേരു വിട്ടുപോയവരെ കണ്ടുപിടിച്ച് ഫോം 6 പുരിപ്പിച്ച് പട്ടികയിൽ ചേർക്കാനുള്ള കൊല്ലം രൂപതാ രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനപ്രകാരം പേരു ചേർക്കലിൻ്റെ തീവ്രയജ്ഞ പരിപാടിയുടെ രൂപതാ തല ഉത്ഘാനം വാടി st ആൻ്റെണി പള്ളിയിൽ വച്ച് കൊല്ലം രൂപതാ വികാരി ജനറൽ മോ ബൈജു ജൂലിയാൻ പള്ളി കൈക്കാരൻ ജോസഫിന് ഫോറം 6 ൻ്റെ പകർപ്പ് നൽകി നിർവഹിച്ചു.
വ്യവഹാര രഹിത ഇടവകകൾ എന്ന ലക്ഷ്യം മുൻനിർത്തി കൊല്ലം ജില്ലാ ലിഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ വാടി ഇടവകവികാരി ഫാ ജോസ് സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കൊല്ലം വാടി സെന്റ് ആൻ്റെണീസ് പള്ളിയിൽ നിയമ സഹായ അദാലത്തിൻ്റെ ഉത്ഘാടനം നടത്തി. ബഹു VG മോ ബൈജു ജൂലിയാൻ്റെ അദ്യയാ തയിൽ ചേർന്ന യോഗം ബഹു അഡി ജില്ലാ ജഡ്ജി MC ആൻ്റെണി ഉത്ഘാടനം ചെയ്തു. DLSA സെക്രട്ടറി Dr അമൃത (Sub Judge) മുഖ്യപ്രഭാഷണം നടത്തി.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാദമുദ്രകൾ പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ട് വിജയപുരം രൂപതയിൽ ‘ഫ്രാൻസിസ് അസീസി വർഷാചരണത്തിന്’ തുടക്കമായി. രൂപതാ ആസ്ഥാനമായ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ആചരണങ്ങൾക്ക് പ്രാരംഭമായത്.
കേരളത്തിലെ ലത്തീൻ രൂപതകളിലെ യുവജന നേതാക്കൾക്കായി കെ.ആർ.എൽ.സി.ബി.സി (KRLCBC) യൂത്ത് കമ്മീഷന്റെയും സി.സി.ബി.ഐ കമ്മ്യൂണിയോയുടെയും (CCBI Communio) സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘Y-MAP’ (Youth Missionary Animation Program) പ്രോഗ്രാം കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സെൻ്ററിൽ വെച്ച് നടത്തപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
