- മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കെ എൽ സി എ
- ലോക കരൾ ദിനാചരണം സംഘടിപ്പിച്ചു.
- ബെന്നി പാപ്പച്ചൻ സി. എസ്. എസ്. ഇന്റർനാഷണൽ ആക്ടിങ് ചെയർമാൻ
- പാപ്പായുടെ അംഗോള സന്ദർശനം
- ഇസ്രായേൽ സൈനികൻ ലെബനോനിലെ യേശുവിന്റെ രൂപം തകർത്തു; ആഗോള തലത്തിൽ പ്രതിഷേധം
- സപ്തതി നിറവിൽ; ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
- മണ്ണെണ്ണ വില വർധന; മൽസ്യബന്ധനമേഖല ദുരിതത്തിൽ
- ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല
Browsing: Church
സർക്കാർ പുറത്തിറക്കിയ ജെ. ബി. കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാക്രമത്തിൽ കൂടിയാലോചനയിലുടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) രൂപതാതല ജാഗ്രത സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഈ വലിയ നോമ്പുകാലത്ത് സമാധാനത്തിനും സഹവർത്തിത്വനുമായി കൈകോർക്കാമെന്ന ആഹ്വാനവുമായി കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലെൻ്റൻ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പുനലൂർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. കൂടൽ സെൻ്റ് ജൂഡ് ദേവാലയത്തിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്.
പുനലൂർ രൂപതയിലെ ചാരുംമൂട് ശൂരനാട് കൊഴുവല്ലൂർ ഫൊറോനാകളിലെ
അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടിമാർച്ച് 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ ചാരുംമൂട് സെന്റ് മേരിസ്ദേവാലയത്തിൽ വച്ച് നടത്തി . പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും പാലാരിവട്ടം പി.ഒ.സിയിൽ വെച്ച് നടന്നു. കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഫാ. തോമസ് തറയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാനത്ത് പാചക വാതകത്തിനു കടുത്ത ക്ഷാമം നേരിടുമ്പോൾ പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കിയതിനാൽ സാധരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ. സർക്കാർ ഇടപെട്ടു പാചക വാതകത്തിന്റെ ക്ഷാമം പരിഹരിയ്ക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ചു.
നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ വേട്ടയാടുന്നത് തുടർക്കഥയാകുന്നു. നിക്കരാഗ്വേയിലെ നാല് രൂപതകളിൽ വൈദികർക്കും ഡീക്കന്മാർക്കും പട്ട സ്വീകരണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് പുതിയ നടപടി. ഈ രൂപതകളിൽ നിന്നു ബിഷപ്പുമാർ നാടുകടത്തപ്പെട്ടിരിന്നു. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും സഹ പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ആണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.
പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക്, അഗസ്റ്റീനിയൻ സഭംഗം കൂടിയായ ബിഷപ് ലൂയിസ് മരീൻ ദേ സാൻ മാർട്ടിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പുതിയ നിയമനത്തിനൊപ്പം ആർച്ച്ബിഷപ് പദവിയിലേക്ക് അദ്ദേഹത്തെ പാപ്പാ ഉയർത്തി.
അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ2026 മാർച്ച് 3 4 തീയതികളിൽ പള്ളോട്ടിയൻ ആനിമേഷൻ സെൻറർ നാഗ്പൂരിൽ വച്ച് നടന്നു. മൂന്നാം തീയതി രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ചു. നാഗ്പൂർ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗൊൺ സാൽവോസ് വി. ബലിക്ക് നേതൃത്വം കൊടുത്തു.
ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73), ക്രൊയേഷ്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2026 മാര്‍ച്ച് 13-ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.
മാർച്ച് 8 ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനാവുമായി ബന്ധപ്പെട്ട് വിവിധ മാർച്ചുകൾ നടന്നു. ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ കത്തോലിക്കാ പള്ളികളും പൊതു കെട്ടിടങ്ങളും നശിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി. ഏറ്റവും കൂടുതൽ അക്രമം നടന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ, കോൺസ്റ്റിറ്റ്യൂഷൻ പ്ലാസയിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രൽ പ്രതിഷേധക്കാർ ആക്രമിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
