Browsing: Books

സാഹിത്യചരിത്രത്തില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നോവലിന്റെ ആശയവും കഥാപശ്ചാത്തലവും മറ്റൊരു നോവലില്‍ പുനരാവിഷ്‌കരിക്കപ്പെട്ടുവെന്ന ആരോപണം ഉയരുമ്പോള്‍ അത് വെറും സാഹിത്യചര്‍ച്ചയുടെ പരിധിയില്‍ നില്‍ക്കാറില്ല.

ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്.

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്.

ഇതുവരെ കണ്ടതിനും കേട്ടതിനും അപ്പുറം ആ വ്യക്തിത്വത്തിന്റെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളും നിലപാടുകളും ഉള്‍ക്കാഴച്ചകളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്.

സഭയിലും സമൂഹത്തിലും ഫ്രാന്‍സിസ് പാപ്പ ചെലുത്തിയ അജപാലനപരവും രാഷ്ട്രീയവും ആത്മീയവും പരിസ്ഥിതിപരവുമായ സ്വാധീനത്തെക്കുറിച്ച് 21 എഴുത്തുകാര്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ഞാന്‍ വാതിലടയ്ക്കുന്നേയില്ല പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാതെ ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.’ഇന്നത്തെ തലമുറയ്ക്ക് അതിശയകരമായി തോന്നിയോക്കാവുന്ന, നമ്മുടെ നാടിന്റെ ഒരു കാലഘട്ടത്തിലെരാഷ്ട്രീയ സാമൂഹ്യ ചരിത്രം മിതമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പുസ്തകം അതിന്റെ അനുഭവസാക്ഷ്യമെന്ന നിലയില്‍ വായിക്കപ്പെടേണ്ടതാണ്.—

ഇവന്‍ എന്റെ പ്രിയ സി.ജെ.എന്ന തലക്കെട്ട് സി.ജെ യുടെ ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന തലക്കെട്ടു മോഷ്ടിച്ചതാണ്…. കത്തോലിക്കക്കാരിയായ ഏതോ ഒരു റോസിയെ സ്വന്തമാക്കാന്‍ യാക്കോബായക്കാരനായ ഏതോ ഒരു തോമസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് -കേള്‍ക്കുമ്പോള്‍ ഇന്നതൊരു സാധാരണ സംഭവം. അതിനെന്താ ….? എന്നേ ആരും ചോദിക്കു …. പക്ഷേ, റോസിയുടെ പിതാവ്. സഭ പണ്ട് തെമ്മാടിക്കുഴിയില്‍ അടക്കിയ സാക്ഷാല്‍ എം.പി.പോള്‍ ആണെങ്കിലോ ? അപ്പോള്‍ സംഭവത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മാറി മറിയും….