Author: admin

മുനമ്പം: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് 2025 ഡിസംബർ പന്ത്രണ്ടാം തീയതി സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തന അനുമതി അനുവദിച്ചുകൊണ്ട് `സ്റ്റാറ്റസ്കോ” നിലനിർത്തണം എന്ന താൽക്കാലിക ഉത്തരവ് വന്നതോടുകൂടി റവന്യൂ ഉദ്യോഗസ്ഥർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, 3 മണിയോടുകൂടിയാണ് എറണാകുളം കളക്ടറിന്റെ ഉത്തരവിറങ്ങിയത്. കരം, പോക്കുവരവിനുള്ള അപേക്ഷ തുടങ്ങിവ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസർ അനുമതി നൽകിയതോടെ വേളാങ്കണ്ണി മാതാ പള്ളി മേടയുടെ സ്ഥലത്തിന്റെ കരം അടക്കം സ്വീകരിക്കുന്നതിന് നിരവധി പേർ വില്ലേജ് ഓഫീസിൽ എത്തിച്ചേർന്നു. ജോസി മാനുവൽ വലിയവീട്ടിലിന്റെ പോക്കുവരവിനുള്ള അപേക്ഷ സ്വീകരിച്ചു. വേളാങ്കണ്ണി മാതാ പള്ളി സഹവികാരി ഫാ: മോൺസി വർഗീസ് അറക്കൽ, ലൈജി ജോളി വലിയവീട്ടിൽ തുടങ്ങിയ പ്രമുഖരും കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരമടക്കുന്നതിന് എത്തിച്ചേർന്നു.

Read More

കൊടുങ്ങല്ലൂർ: KLCA കോട്ടപ്പുറം രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. രൂപത സമിതിയുടെ 2026- 28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നുഅനിൽ കുന്നത്തൂർ (പ്രസിഡണ്ട് )ജോൺസൺ വാളൂർ (ജനറൽ സെക്രട്ടറി)ജോൺസൺ മങ്കുഴി ( ഖജാൻജി )ജോസഫ് കോട്ടപറമ്പിൽ, ജെയിംസ് ഇലഞ്ഞിവേലിൽ, കൊച്ചുത്രേസ്യ ഫ്രാൻസിസ്, ഡഗ്ലസ് ആന്റെണി ( വൈസ് പ്രസിഡണ്ടുമാർ)ജിനി ജയ്സൺ, ടോമി തൗണ്ടശേരി, സാബു അവിട്ടംപിള്ളി, പോൾസൺ ചക്കാലക്കൽ ( സെക്രട്ടറിമാർ ) എന്നിവരെ ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോയ് ഗോതുരുത്ത് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ രൂപതാ പ്രസിഡണ്ടുമാരായ ഇ.ഡി. ഫ്രാൻസിസ്, അലക്സ് താളുപാടത്ത് എന്നിവർ പ്രസംഗിച്ചു.

Read More

എറണാകുളം: സത്യനാദകാഹളം മുഴക്കി കേരളത്തില്‍ ലക്ഷണമൊത്ത വര്‍ത്തമാന പത്രങ്ങള്‍ക്കു വഴിയൊരുക്കിയ മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭ, അഥവാ ആഗോള നിഷ്പപാദുക കര്‍മലീത്ത സഭയുടെ വിശുദ്ധ പത്താം പീയൂസ് പ്രവിശ്യാ പ്രസാധകരംഗത്തു വീണ്ടും ചരിത്രം വിരചിക്കുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും മേഖലകളില്‍ ബൃഹത്തും പ്രാമാണികവുമായ നാലു ഗ്രന്ഥങ്ങള്‍ ഒരേ ദിവസം ഒരേ വേദിയില്‍ പ്രകാശനം ചെയ്തുകൊണ്ടാണ് അക്ഷരശുശ്രൂഷയിലെ മൂപ്പന്‍പദവിയെ അവര്‍ പുനരടയാളപ്പെടുത്തുക. എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ശനിയാഴ്ച (ഡിസംബര്‍ 20) വൈകിട്ട് അഞ്ചിനാണ് ചടങ്ങ്. മലയാളത്തില്‍ ബൈബിള്‍ വിവര്‍ത്തനരംഗത്തെ ആദ്യ കത്തോലിക്ക സംരംഭമായ മഞ്ഞുമ്മല്‍ പുതിയ നിയമം (1905), ബഹുമുഖ പ്രതിഭയും സഭാചരിത്രകാരനുമായ ബ്രദര്‍ ലെയോപ്പോള്‍ഡ് ഒസിഡിയുടെ മാസ്റ്റര്‍ പീസ് ആയ കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍ (1938). ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. ഫാന്‍സിസ് പേരേപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ് (2021) എന്നീ ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനവും, ഫാ.…

Read More

ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പുൽക്കൂട് സമ്മാനിക്കുന്ന, ഇറ്റലിയിലെ നൊച്ചെര രൂപതയിൽ നിന്നുള്ള, മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും, ക്രിസ്തുമസ് മരം സമ്മാനിച്ച, ബോൾത്സനോ രൂപതയിൽ നിന്നുള്ള മെത്രാന്റെ നേതൃത്വത്തിലുള്ളവർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു.

Read More

മണിപ്പൂർ: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്‌മെയ് കത്തോലിക്കാ ബൈബിൾ പ്രകാശനം ചെയ്തു .സേനാപതിയിലെ സെന്റ് പോൾ ഇടവകയിൽ ഔദ്യോഗികമായി നടന്ന ചടങ്ങ് റോങ്‌മെയ് നാഗ ജനതയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക, ഭാഷാ, ആത്മീയ പ്രാധാന്യമുള്ള ഒരു നിമിഷമായി.ഇംഫാൽ ബിഷപ്പ് ഡൊമിനിക് ലുമോൺ അധ്യക്ഷത വഹിച്ച ദിവ്യകാരുണ്യ ആഘോഷത്തിനിടെയാണ് ബൈബിൾ പ്രകാശനം ചെയ്തത്. വിവർത്തന സംഘത്തിന്റെ സമർപ്പണത്തിനും സ്ഥിരോത്സാഹത്തിനും അദ്ദേഹം അവരെ അഭിനന്ദിച്ചു. സ്വന്തം മാതൃഭാഷയിൽ തിരുവെഴുത്ത് ഉണ്ടായിരിക്കുന്നത് വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സാംസ്കാരിക സ്വത്വം സംരക്ഷിക്കുകയും ദൈവവുമായുള്ള ജനങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി പ്രസിദ്ധീകരിച്ച പാഠത്തിൽ പഴയതും പുതിയതുമായ നിയമങ്ങൾ ഉൾപ്പെടുന്നു, ഭാഷാപരമായ കൃത്യത, ദൈവശാസ്ത്ര സമഗ്രത, അജപാലന വ്യക്തത എന്നിവ ഉറപ്പാക്കാൻ വർഷങ്ങളോളം പ്രവർത്തിച്ച റോങ്‌മെയ് കാത്തലിക് സ്ക്രിപ്റ്റ് ട്രാൻസ്ലേഷൻ ടീം തയ്യാറാക്കിയതാണ് ഇത്. ഇംഫാൽ അതിരൂപതയുടെ ബൈബിൾ കമ്മീഷനും വിവിധ സമൂഹ നേതാക്കളും ഈ സംരംഭത്തിന് പിന്തുണ നൽകി.

Read More

മെക്സിക്കോ :മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചതായി റിപ്പോർട്ട്. സാൻമാറ്റിയോ അറ്റെൻകോ മുനിസിപ്പാലിറ്റിയിലാണ് അപകടം . പൈലറ്റും സഹപൈലറ്റുമുൾപ്പെടെ 10 പേർ വിമാനത്തിലുണ്ടായിരുന്നതായി സംസ്ഥാന സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്റർ അഡ്രിയാൻ ഹെർനാൻഡസ് റോമിയോ പറഞ്ഞു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനം ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന വ്യാപാരസ്ഥാപനത്തിന്റെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂരയിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു.ഇവിടുത്തെ പ്രധാന വ്യോമകേന്ദ്രമായ ടെലൂക്ക ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും 5.7 കി. മി അകലെയുള്ള വ്യാവസായിക മേഖലയിലാണ് തിങ്കളാഴ്ച്ച അപകടമുണ്ടായത് . സാൻമാറ്റിയോ അറ്റെൻകോ മേയറായ അനാ മുനിസ് നെയ്റ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് മാറാനാ‍വശ്യപ്പെട്ടിരുന്നു. വിമാനം ജെറ്റ് പ്രോ കമ്പനിയുടെതാണ്. സ്ഥലത്തുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് നെയ്റ അറിയിച്ചു.

Read More

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് ( ഞായറാഴ്ച ) നടക്കും. കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന്. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

Read More

ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് ഈ തുക. അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു. ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.

Read More

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ)പേര് മാറ്റാൻ കേന്ദ്രസർക്കാർ. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ എന്നാണ് പുതിയ പേര്. ചുരുക്കത്തിൽ വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ പേര് . തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 125 ആക്കി ഉയർത്തിയേക്കും. പക്ഷെ പദ്ധതിയിൽ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നൽകും. ബാക്കി 40 ശതമാനം സംസ്ഥാനസർക്കാരുകൾ നൽകണം എന്നാണ് വ്യവസ്ഥ . നിലവിൽ 75 ശതമാനമാണ് കേന്ദ്രം നൽകുന്നത്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുമെന്ന് സർക്കാർ . 2005-ലെ യുപിഎ സർക്കാർ കൊണ്ടുവന്ന എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനൽകിയിരുന്നത്. പുതിയ ബിൽ പ്രകാരം 100 ദിവസത്തെ തൊഴിൽ 125 ദിവസമാക്കി ഉയർത്തി. ജോലി പൂർത്തിയായി 15 ദിവസത്തിനുളളിൽ വേതനം…

Read More

റോം: സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ മതിയാക്കാനും ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കാനുമുള്ള ആഹ്വാനവുമായി ലിയോ പാപ്പ.സിഡ്‌നി ബീച്ചിൽ ജൂതമതസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവർക്കായി മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തു. ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണമുണ്ടായത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.

Read More