Author: admin

തിരുവനന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുങ്ങോട് സെന്‍റ്. സെബാസ്റ്റ്യന്‍ ഇടവകയില്‍ ദേവാലയ പുനഃനിര്‍മ്മാണത്തിന്‍റെ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കംക്കുറിച്ചു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ്‌ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ. ജോണ്‍ ബോസ്കോ മാനുവല്‍, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവര്‍ സഹകാർമികരായിരുന്നു. നാം എത്രമാത്രം വളര്‍ന്നുവെന്നും, എന്തൊക്കെ പോരായ്മകള്‍ നമ്മില്‍ സംഭവിച്ചുവെന്നും വിശകലനം ചെയ്യുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു. യേശു എന്‍റെ രാജാവും ഗുരുവും നാഥനും കര്‍ത്താവുമാണെന്ന് ഏറ്റ് പറഞ്ഞ് ജീവിതത്തില്‍ ക്രിസ്തുസ്നേഹം ആവോളം അനുഭവിക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്നും പിതാവ് ആശംസിച്ചു. ദിവ്യബലിമധ്യേ അതിരൂപതയില്‍ സേവനം ചെയ്യുന്ന 20 കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള സന്യസ്ഥർ അഭിവന്ദ്യ പിതാവിൽ നിന്നും കത്തിച്ച മെഴുകുതിരികൾ സ്വീകരിച്ച് തങ്ങളിൽ…

Read More

കൊച്ചി: സമരിയ ഓൾഡ്‌ ഏജ് ഹോം മാസികയായ സമരിയ ടൈംസ് മുണ്ടംവേലി സെൻ്റ് ലൂയിസ് ഇടവക വികാരി റവ. ഡോ. ജോസി കണ്ടനാട്ട്തറ പ്രകാശനം ചെയ്തു. കുമ്പളങ്ങി കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് നെൽസൺ കോച്ചേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. തങ്കി ഫൊറോനാ വികാരി ഫാ. ജോർജ് എടേഴത്ത് അധ്യക്ഷനായി. കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, അഴിക്കകം ഹോളിമേരിസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തി വീട്ടിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സജീവ് ആൻറണി എന്നിവർ ആശംസകളർപ്പിച്ചു. കുമ്പളങ്ങി ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തിൽ സ്വാഗതവും സമരിയ മാനേജിങ് ഡയറക്ടർ സെലസ്റ്റിൻ കുരിശിങ്കൽ നന്ദിയും പറഞ്ഞു. എല്ലാ മാസവും സമരിയ ഓൾഡ് ഏജ് ഹോമിൽ മാസിക സൗജന്യമായി ലഭിക്കും. 9846333811 നമ്പറിൽ വിലാസം അയച്ചാൽ തപാലിലും ലഭിക്കും.

Read More

മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.

Read More

സിനിമയുടെ കേന്ദ്ര പ്രമേയം അതിര്‍ത്തികളുടെ സങ്കല്‍പ്പമാണ്, ശാരീരികം മാത്രമല്ല, അത് വൈകാരികവും മാനസികവുമാണ്. രാഷ്ട്രീയ സ്ഥാപനങ്ങള്‍ വരച്ച ഏകപക്ഷീയമായ അതിര്‍ത്തികള്‍ കുടുംബങ്ങളെ ശിഥിലമാക്കുകയും വ്യക്തിജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്നതിനെ സിനിമ വിമര്‍ശിക്കുന്നു.

Read More

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വന്ന യുവതിയുമായി ഇന്ദുഗോപന്‍ നടത്തുന്ന സംസാരം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ചെങ്കല്‍ചൂളയിലെ താമസക്കാരിയാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ധനുജ കുമാരി. അവര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന ഹരിതകര്‍മ സേനയിലാണ് ജോലി ചെയ്യുന്നത്. ചെങ്കല്‍ചൂള കോളനിയെന്ന അരികുവത്കരിക്കപ്പെട്ടവരുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് തലസ്ഥാനനഗരത്തിലെ ഹൃദയഭാഗത്താണ്. സ്‌കൂള്‍ പഠനം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്ന (ഏഴാം ക്ലാസ്) ചെങ്കല്‍ചൂളയിലെ അനേകരുടെ പ്രതിനിധിയാണ് ധനുജ കുമാരി. 2014ല്‍ കോളനി സന്ദര്‍ശിച്ച ചില കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രേരണയാണ് ധനുജയെ ഇന്നത്തെ എഴുത്തുകാരിയാക്കിയത്. ഇന്ദുഗോപന്റേയും ധനുജ കുമാരിയുടേയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടേയും സംസാരം. കോഴിക്കോട് സര്‍വകലാശാലയിലേയും കണ്ണൂര്‍ സര്‍വകലാശാലയിലേയും പാഠപുസ്തകമാണ് ധനുജയുടെ ‘ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം. ഒരു ദളിത് ക്രിസ്ത്യാനിയുടെ ജാതിപരവും സാമൂഹികവുമായ ഇടങ്ങളെ അവതരിപ്പിക്കുവാന്‍ ആത്മകഥ ശ്രമിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് മാറിയ ശേഷമാണ് തങ്ങളുടെ ജീവിതം ഇന്ന്…

Read More

മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള്‍ സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള്‍ ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്‍പ്പിനാവുന്നതല്ലല്ലോ.

Read More

യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്‍കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്‍കുന്ന സന്ദേശം.

Read More

കൊച്ചി: നടനും, കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ പൊലീസ് കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തിട്ടുള്ളത്. നടൻ ലൈംഗികാതിക്രമം നടത്തിയതായി എറണാകുളം സ്വദേശിയായ നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതുപ്രകാരം ഐപിസി 354, 509, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭാരതീയ ന്യായ് സൻഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മുകേഷ് എവിടയാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. ജസ്റ്റിസ് കെ ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിവിധ സംവിധായകർക്കും അഭിനേതാക്കൾക്കുമെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്ന് മലയാളത്തിലെ പ്രമുഖ വ്യക്തിത്വത്തിനെതിരെയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്

Read More

കൊച്ചി : വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേ സുമാ യി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കൊച്ചി കപ്പല്‍ശാലയിലെ മലയാളികളായ രണ്ട് കരാര്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ ബി എം എസ് പ്രവര്‍ത്തകന്‍ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേക്, എറണാകുളം കടമ്മക്കുടി സ്വദേശിയായ ട്രെയിനി ജീവനക്കാരന്‍ എന്നിവരെയാണ് എന്‍ ഐ എ ഹൈദരാബാദ് യൂനിറ്റ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും ഹൈദരാബാദില്‍ നിന്നുള്ള എന്‍ ഐ എ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.

Read More