Author: admin

വത്തിക്കാൻ സിറ്റി: ഇസ്രായേൽ ഗാസയിലെ നിവാസികളെ വംശഹത്യനടത്തുന്നു എന്ന ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ശിക്ഷാ കോടതിയിൽ സമർപ്പിച്ച പരാതിയെ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്മാർ അനുകൂലിക്കുന്നു. ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയത്തിനു നേർക്കു ഇസ്രായേൽ ബോംബാക്രമണം നടത്തിയ ജൂലൈ 17-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, എസ്വാറ്റിൻ എന്നീ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കമെത്രാന്മാരുടെ സംഘമായ എസ് എ സി ബി സി (SACBC) ഈ അനുകൂല നിലപാട് പ്രഖ്യാപിച്ചത്. ഹമാസ് 2023 ഒക്ടോബർ 7-ന് ഇസ്രായേൽക്കാർക്കെതിരെ നടത്തിയ വംശഹത്യാപരമായ ആക്രമണത്തിനു ബദലായ ഇസ്രായേലിൻറെ നടപടികൾ ഇപ്പോൾ ലോകമെമ്പാടും വംശഹത്യയും വംശീയ ശുദ്ധീകരണവുമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും തങ്ങളുടെ അഭിപ്രായവും ഇതുതന്നെയാണെന്നും മെത്രാന്മാർ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ പരാതിപ്പെട്ട ഈ നടപടി അക്രമപരമ്പരയ്ക്ക് അറുതിവരുത്താൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന് മെത്രാന്മാർ കരുതുന്നു

Read More

ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.

Read More

ഈ ജൂബിലി ആചരണത്തിൽ പങ്കെടുക്കുന്നതിനുള്ള യുവതീയുവാക്കൾക്ക് “പദ്ധതി 1004” എന്ന യുവജന ഒരുക്ക പരിപാടി സോളിൽ വച്ച് ആശംസകൾ നേർന്നു.

Read More

കൊച്ചി : ജനഹൃദയങ്ങളിൽ അതുല്യസ്ഥാനം കരസ്ഥമാക്കിയ ജനകീയ നേതാവായിരുന്നു വി.എസ്. എന്ന് കെആർഎൽസിസി അനുസ്മരിച്ചു. മൂല്യാധിഷ്ഠിത ജീവിതം നയിച്ച രാഷ്ട്രീയക്കാരിലെ അവസാന കണ്ണികളിലൊരാളാണ് കാലയവനികയിൽ മറയുന്നത്. തൊഴിലാളികൾ ഉൾപ്പടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനായി ലവലേശം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ എന്നും വി.എസ്. നിലകൊണ്ടു. തൻ്റെ ബോദ്ധ്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും തടസ്സമായിട്ടുള്ള ഏത് നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഭൂമാഫിയകൾക്കും കോർപ്പറേറ്റുകൾക്കും എതിരെ വി.എസ്. എടുത്ത നിലപാടുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്. പാർട്ടി നേതൃത്വത്തിൻ്റെ താത്പര്യങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ജനകീയ താത്പര്യപ്രകാരമായിരുന്നു വി.എസ്. എം.എൽ.എ. യും മുഖ്യമന്ത്രിയുമൊക്കെ ആയത്. കേരളത്തിൻ്റെ സാമൂഹിക മുന്നേറ്റ ചരിത്ര രഥ്യയിൽ അവ സ്മരണീയനായി വി.എസ്. തുടരുമെന്നും കെആർഎൽസിസി വ്യക്തമാക്കി.

Read More

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും തലമുതിർന്ന കമ്മ്യൂണിസ്റ്റുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിൽ തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് കായംകുളത്തെത്തിയത്. അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ തിരുവനന്തതപുരം മുതലുള്ള പാതയ്ക്ക് ഇരുപുറവും ആരാധകർ എത്തിയതോടെ മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്. വഴിയുലടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനിൽക്കുന്നത്. വിഎസിൻറെ ഭൗതിക ശരീരം വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്‌പാലംകൃത ബസിൽ ജനങ്ങൾക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് സജ്ജീകരണം. വിഎസിൻറെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലുള്ള വീട്ടിൽ എത്തിക്കും. ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിൽ പൊതുദർശനം, പുന്നപ്ര വയലാർ രക്തസാക്ഷികൾ…

Read More

പാലക്കാട്: പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിൽ ഇരുമ്പു ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു . ട്രെയിൻ അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെ ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം.പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകൾ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ സ്ഥാപിച്ചിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി തിരിച്ചറിഞ്ഞത് . പിന്നാലെയെത്തിയ നിലമ്പൂർ പാലക്കാട് പാസഞ്ചർ വേഗം കുറച്ചാണു കടത്തിവിട്ടത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ 5 ക്ലിപ്പുകൾ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളിൽ കണ്ടെത്തുകയായിരുന്നു.

Read More

ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലായെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ധാർമ്മിക കടമയാണ്.

Read More

രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി. സജീവൻ, മുൻ ആർഡിഒ ഇ.പി മേഴ്സി, മുൻ പട്ടുവം വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ സി.റീജ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫാ. വിപിൻ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കൽ, ഫാ. ആന്റണി കുരിശിങ്കൽ പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

അഹമ്മദാബാദിലെ വിമാനത്താവളത്തിനു ബോംബ് ഭീഷണി ലഭിച്ചതായി എ. എൻ. ഐ റിപ്പോർട്ട് ചെയ്തു. പരിശോധന കാര്യക്ഷമമായി നടക്കുന്നതായും ഇതുവരെ സംശയാസ്പദമായൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.”

Read More