Author: admin

കൊച്ചി: ആൻറണി ചേട്ടൻറെ 101 മൂലകൾ ഉള്ള നക്ഷത്രം വാർത്താ പ്രാധാന്യം നേടുകയാണ്. ഏകദേശം 3.5 മീറ്റർ ഉയരം വരുന്ന ഈ സൂപ്പർസ്റ്റാർ നക്ഷത്രം മുണ്ടംവേലിയിലെ (തോപ്പുംപടി സമീപം) വാദ്യ മേളങ്ങളുടെയും, നാട്ടുകാരുടെയും അകമ്പടിയോടെ കൂടി മുണ്ടംമേലി പള്ളി അങ്കണത്തിലേക്ക് കൊണ്ടുപോയി സ്ഥാപിച്ചു. ആഴ്ചകളോളം ഒരു ദിവസം പോലും ജോലി ഉപേക്ഷിക്കാതെ, ചില ദിവസങ്ങളിൽ വൈകിട്ട് മുതൽ, വെളുപ്പിന് 4 മണി വരെ കൊതുകു തിരിയും കത്തിച്ചു നീളുന്ന പണികൾ. ഒറ്റയ്ക്ക് തന്നെ ആണ്, ആന്റണി ചേട്ടൻ നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷവും, 51 മൂലകൾ ഉള്ള നക്ഷത്രം ഉണ്ടാക്കി വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എം.എൽ.എ. കെ.ജെ. മാക്സി, മുണ്ടംവേലി പള്ളി വൈദികർ എന്നിവർ ചേർന്ന് പള്ളി ഗ്രൗണ്ടിൽ ഓൺ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

Read More

പാ​ല​ക്കാ​ട്: ബി​ജെ​പി​യു​ടെ ക്രൈ​സ്ത​വ സ്നേ​ഹം അ​ഭി​ന​യ​മെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍. പാ​ല​ക്കാ​ട് ന​ല്ലേ​പ്പ​ള്ളി സ്കൂ​ളി​ൽ ക്രി​സ്മ​സ് ക​രോ​ൾ ത​ട​സ​പ്പെ​ടു​ത്തി​യ വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ലാ​യി​രു​ന്നു സ​ന്ദീ​പി​ന്‍റെ പ്ര​തി​ക​ര​ണം. സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് സ​ന്ദീ​പ് വാര്യ​ർ ആ​രോ​പി​ച്ചു. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ യു​വ​മോ​ർ​ച്ച ശ്ര​മി​ച്ചു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രി​ൽ ര​ണ്ടു പേ​രും സ​ജീ​വ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ ചു​മ​ത​ല ഉ​ള്ള​വ​ർ ആ​യി​രു​ന്നു ഇ​വ​ർ. പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി. ​കൃ​ഷ്ണ​കു​മാ​റു​മാ​യി ഇ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

Read More

ലഖ്‌നൗ: പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ യുപിയിലെ പിലിഭിത്തിലെ പി എസ് പിരന്‍പൂര്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയ പൊലീസ് സംഘത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

Read More

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ്…

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപത്തി രണ്ടാം ദിനത്തിലേക്ക് . എഴുപത്തി ഒന്നാം ദിന നിരാഹാര സമരത്തിൻ്റെ ഉദ്ഘാടനം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി നിർവഹിച്ചു. മുനമ്പത്തെ പ്രശ്നം നൂറു ശതമാനവും കേന്ദ്ര സർക്കാർ പരിഹരിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും , ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മാമംഗലം കർമ്മലമാതാ ഇടവക സമൂഹം മുനമ്പം ജനതയോടൊപ്പമുണ്ടെന്ന് കർമ്മലമാതാ പള്ളി വികാരി ഫാ. സാജൻ പടിയാരംപറമ്പിൽ പറഞ്ഞു. മാമംഗലം കർമ്മലമാതാ ഇടവക സമൂഹം മുനമ്പം ജനതയോടൊപ്പമുണ്ടെന്ന് കർമ്മലമാതാ പള്ളി വികാരി ഫാ. സാജൻ പടിയാരംപറമ്പിൽ കെ എസ് ഷാജു, അഡ്വ: ശങ്കു ടി ഭാസ്, അഡ്വ: ഷോൺ ജോർജ്ജ്, ജിജീ ജോസഫ്, കോട്ടൂർ ബാഹുലേയൻ, തൃശൂർ അതിരൂപത തരകൻ ഫാമിലി…

Read More

കൊച്ചി. വിദേശികളും സ്വദേശികളുമായ ക്രൈസ്തവ മിഷണറിമാരാണ് കേരളത്തിൽ മതസൗഹാർദത്തിന്റേയും വിദ്യാഭ്യാസപരവുമായ സമഗ്ര സംസ്ക്കാരം വാർത്തെടുത്തതെന്ന് ജസ്റ്റിസ് ബാബു മാത്യു പി തോമസ് അഭിപ്രായപ്പെട്ടു. മൂന്ന് വർഷം നീണ്ടു നിന്ന വല്ലാർപാടം പള്ളിയുടെ മഹാജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് അധ്യക്ഷനായിരുന്നു. ആത്മീയഗാനശുശ്രൂഷ രംഗത്ത് പ്രശസ്തനായ ഫാ. ബിബിൻ ജോർജ് കലാപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, മഹാജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ,പാരിഷ് കൗൺസിൽ വൈസ് പ്രസിഡണ്ട് അഡ്വ.എൽസി ജോർജ്, കേന്ദ്ര സമിതി ലീഡർ പി.എൽ ജോയ്, സുവനീർ ചീഫ് എഡിറ്റർ യു.ടി.പോൾ എന്നിവർ പ്രസംഗിച്ചു.

Read More

കൊച്ചി:വരാപ്പുഴ അതിരൂപതയും റെഡ് എക്സൽ മീഡിയ ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ ജിംഗിൾ വൈബ്സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് , എം.പി. ഹൈബി ഈഡൻ, കൊച്ചി മേയർ അനിൽകുമാർ,എംഎൽഎ ടി.ജെ വിനോദ് ,കോഡിനേറ്റർ ഫാദർ യേശുദാസ് പഴമ്പിള്ളി, മോൺ. മാത്യു കല്ലിങ്കൽ, അഡ്വക്കേറ്റ് ഷെറി തോമസ്, കൗൺസിലർ മനു ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു എറണാകുളം സെൻ്റ് ആൽബർട്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ , 28 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 2500 പേർക്ക് ഇരിക്കാവുന്ന പന്തലിൽ പ്രശസ്തരായ കലാകാരന്മാരുടെ വിവിധങ്ങളായ പരിപാടികൾ എല്ലാ ദിവസവും വൈകിട്ട് ഉണ്ടായിരിക്കും. നൂറോളം സ്റ്റാളുകളിലായി ഫുഡ് കൗണ്ടറുകൾ ,ആധുനിക വസ്തുക്കളുടെ വില്പന കേന്ദ്രങ്ങൾ, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 50…

Read More

കൊച്ചി: തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റോ ക്ലോസിന്റെ വേഷം ധരിച്ച് ക്രിസ്തുമസ് റാലി നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ റാലി ഉദ്ഘാടനം ചെയ്തു. ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ.റാഫേൽ കോമരഞ്ചാത്ത് തുടങ്ങിയവർ നേതൃത്വവും നൽകി.

Read More

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡൽഹിക്കെതിരെ കേരളത്തിന് മൂന്ന് ഗോളിന്റെ തകർപ്പൻ ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മുഴുവൻ ഗോളുകൾ നേടിയത്. 16-ാം മിനിറ്റിൽ നസീബ് റഹ്‌മാൻ ആദ്യ ഗോൾ നേടി. ശേഷം ജോസഫ് ജസ്റ്റിൻ 31-ാം മിനിറ്റിലും ടി ഷിജിൻ 40-ാം മിനിറ്റിലും ഗോൾ നേടി. നേരത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് സമ്മർദമില്ലാത്ത പോരാട്ടമായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി തന്നെ ക്വാർട്ടർ ഫൈനലിലേക്ക് കേരളം മാർച്ച് ചെയ്തു. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ​ഇനിയും കാത്തിരിക്കേണ്ടി വരും.

Read More

കൊച്ചി:തുടർച്ചയായ മൂന്ന് പരാജയങ്ങൾക്കൊടുവിൽ കൊച്ചിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും. 63-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയായിരുന്നു ആദ്യ ഗോൾ. 81-ാം മിനിറ്റിൽ കുറോ സിംഗിന്റെ അസിസ്റ്റിൽ നോഹ തകർപ്പൻ ഹെഡർ ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അവസാനത്തിൽ കോഫ് കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-0 ആയി. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട സമനിലയും ഏഴ് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് ഒരു ജയമാണ് മാത്രമുള്ള മുഹമ്മദൻസ് ടേബിളിൽ അവസാന സ്ഥാനക്കാരായി 13-ാം സ്ഥാനത്ത് തുടരുകയാണ്.

Read More