Author: admin

കീവ്: ഉക്രൈനിൽ കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകൾ ലെയോ പതിനാലാമൻ പാപ്പ അയച്ചു. ഇറച്ചി വിഭവങ്ങളും പച്ചക്കറികളും ചേർത്ത് ഊർജ്ജ സമ്പുഷ്ടമായ സൂപ്പുകൾ തയാറാക്കാവുന്ന വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഭക്ഷണമാണ് ട്രക്കില്‍ പ്രധാനമായും ഉണ്ടായിരിന്നതെന്ന് പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി പറഞ്ഞു. റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്കു വലിയ സഹായമാണ് പാപ്പയുടെ ഈ സമ്മാനം.ദക്ഷിണ കൊറിയൻ ഭക്ഷ്യ കമ്പനിയായ സാംയാങ് ഫുഡ്‌സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്തുമസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിച്ചിരിന്നു. വൈകാതെ ഉപവികാര്യാലയം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുകയായിരിന്നു. സമാധാനത്തിനായി പ്രാർത്ഥിക്കുക മാത്രമല്ല, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സാന്നിധ്യംകൊണ്ട് സഹായിക്കുവാനും പാപ്പ ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് സഹായമെന്നും കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം ഉപവി കാര്യാലയം യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരിന്നു. യുക്രൈനെ…

Read More

നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.

Read More

ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്.

Read More

ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.

Read More

കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.

Read More

ലണ്ടൻ :കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി. കെ ആർ എൽ സി സി ലാറ്റിൻ ഡേ ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം എം പി സർ സ്റ്റീഫൻ ടിംസ് ഉദ്‌ഘാടനം ചെയ്തു. കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലയിൻ ഫാ . വിങ്സ്റ്റൻ വാവച്ചൻ ആമുഖ സന്ദേശം നൽകി. വെസ്റ്റ് മിനിസ്റ്റർ ഓക്സിലറി ബിഷപ്പ് പോൾ മക്‌ലീൻ ക്രിസ്തുമസ് സന്ദേശം നൽകിയ ചടങ്ങിൽ ചാപ്ലൈൻസി സെക്രട്ടറി ക്ലറിൻ ക്‌ളീറ്റസ് 2025-ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഈസ്റ്റ് ഹാം ഇടവക വികാരി ഫാ . കാനൻ ബോബ് , ഫാ . ജെറാൾഡ് സാവിയോ , ഫാ .ഷജിൻ ജോസ് , ഫാ . സജി ,ഫാ . അനിൽ , ക്ലാര പീറ്റർ , ജോസ് അലക്സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.…

Read More

കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെസിവൈഎം) വരാപ്പുഴ അതിരൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുട സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു.എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കെസിവൈഎം സ്ഥാപക പ്രസിഡന്റ് അഡ്വ.ആന്റണി എം. അമ്പാട്ട്, ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർഒസി ഡി, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ.അനൂപ് കളത്തിത്തറ OSJ, അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, അതിരൂപത യൂത്ത് കമ്മീഷൻ…

Read More

മൈലം: KLCA മൈലം യൂണിറ്റ് വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ പ്രദീപ് ആന്റോ,രൂപത വൈസ് പ്രസിഡന്റ്‌ അനിത സി. ടി, മുൻ രൂപത വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ എന്നിവർ സന്നിഹിതരായിരുന്നു .

Read More

പാലാരിവട്ടം: ആഗോള കത്തോലിക്കാ സഭയുടെ മഹാ ജൂബിലി ആഘോഷത്തിന് സമാപനo കുറിച്ചുകൊണ്ടുള്ള ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഒരു കാരുണ്ണ്യോത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒരു സ്നേഹ സ്മരണ പുൽക്കൂടിനാണ് സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റർഇത്തവണ രൂപം കൊടുക്കുന്നത്. ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ നിർമിക്കുന്ന 215-)മത്തെ ഈ വീടിന്റെ ശിലാസ്ഥാപനം എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉത്ഘാടനം ചെയ്തു. സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കൗൺസിലർ ഗേളി റോബർട്ട്‌,അർപ്പിത കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ. സുനിത മിഞ്ച്, ഹൗസ് ചലഞ്ച് കോഡിനേറ്റർ ലില്ലി പോൾ, സിസ്റ്റർ മേരി എബ്രഹാം, പാലാരിവട്ടം ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് ഷിജു ജോർജ് തോമസ് , ജിജി റോസ്, ഏലിയാമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ദിവാകരൻ കമ്മത്തിനും ജയ കുമാരിക്കും വേണ്ടിയാണ് ഈ സ്നേഹ ഭവനം നിർമ്മിക്കുന്നത്.

Read More

കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചിൻ കാർണിവൽ കമ്മിറ്റിയോട് ചേർന്നുകൊണ്ട് ‘O Natal Bom Natal’ ഓൾ കേരള കരോൾ കോമ്പറ്റീഷൻ നടത്തപ്പെട്ടു. പ്രശസ്ത ഗായകനായ ഫാ. ബിബിൻ ജോർജ് തറേപ്പറമ്പിൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. കൺവീനർ ഫാ. ജോഷി ഏലശ്ശേരി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ജോർജ് നിർമൽ, പ്രിൻസ് ജോസഫ്, ടീന മേരി എബ്രഹാം എന്നിവർ അടങ്ങിയ പാനലാണ് മത്സരത്തിൻ്റെ വിധിനിർണയം നടത്തിയത്. മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങ് കൊച്ചി രൂപത മെത്രാൻ ആൻ്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. ഒന്നാം സമ്മാനമായ 25,025 രൂപയ്ക്കും ട്രോഫിക്കും ഓച്ചൻതുരുത്ത് ടീം അർഹരായി. രണ്ടാം സമ്മാനമായ 20,025 രൂപയും ട്രോഫിയും എ ആർ ബാൻഡും, മൂന്നാം സമ്മാനമായ 15,025 രൂപയും ട്രോഫിയും സെൻ്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി ടീമും കരസ്ഥമാക്കി. ജോയിൻ്റ് കൺവീനർ ജിക്സൺ പീറ്റർ, സിൽവെസ്റ്റർ…

Read More