Author: admin

കൊച്ചി: വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ കെ എസ് യുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ്‌ എന്തിനാണീ പരിപാടി ബഹിഷ്കരിച്ചതെന്ന് അവർക്ക് തന്നെ അറിയില്ല. നവകേരളത്തിന്റെ ഏത് ഭാഗത്തോടാണ് അവർക്ക് യോജിക്കാൻ കഴിയാത്തത്? നാട് നന്നാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. അത് വേണ്ടെന്നാണ് ഒരു കൂട്ടരുടെ ആഗ്രഹം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞോ? മുഖ്യമന്ത്രി ചോദിച്ചു.

Read More

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം.ഡിസംബർ പത്തിന് ലോകം മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.മനുഷ്യാവകാശങ്ങൾ അനുദിനം ചവിട്ടിത്തേക്കപ്പെടുന്ന നമ്മുടെ രാജ്യവും കാര്യമായിത്തന്നെ ഈ ദിനവും ഇന്ന് ആഘോഷിക്കുന്നുണ്ട് . 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ മനുഷ്യരുടെയും സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശങ്ങളുടെ രൂപരേഖ വ്യക്തമാക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള രേഖയായാണ് ഈ സമ്മേളനം അം​ഗീകരിക്കപ്പെടുന്നത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വംശം, ജാതി, ദേശീയത, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ കഴിയാത്ത മൗലികമായ സ്വാഭാവിക അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. സവിശേഷമായ ഈ ദിനത്തിൽ നമ്മുടെ രാജ്യം ,മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇവിടെ എത്തിനിൽക്കുന്നു എന്ന തിരക്കുന്നത് നന്നായിരിക്കും .ഇന്ത്യയിലെ പൗര സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകൾ കാരണം അന്താരാഷ്ട്രതലത്തിൽ രാജ്യം…

Read More

യു എസ് എ : സെൻട്രൽ ടെന്നസിയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ ശനിയാഴ്‌ച ആറ് പേർ കൊല്ലപ്പെട്ടു.24 പേര്‍ ചികിത്സയിലുണ്ടെന്നാണ് അറിയുന്നത് . ഒന്നിലധികം നഗരങ്ങളിൽ വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും തകർന്നു. കെന്‍റക്കി സ്‌റ്റേറ്റ് ലൈനിന് സമീപം നാഷ്‌വില്ലെക്ക് വടക്ക് മോണ്ട്‌ഗോമറി കൗണ്ടിയിലാണ് സംഭവം നടന്നത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണെന്നും മോണ്ട്ഗോമറി കൗണ്ടി അധികൃതർ പറഞ്ഞു. “പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് വിഷമകരമായ വാർത്തയാണിതെന്നും, “ഈ ദുഃഖസമയത്ത് അവരെ സഹായിക്കാൻ നഗരം തയ്യാറാണെന്നും.ശനിയാഴ്ച മരിച്ചവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല എന്നും.ഈ വിഷയത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നുവെന്നും,” ക്ലാർക്‌സ്‌വില്ലെ മേയർ ജോ പിറ്റ്‌സ് പറഞ്ഞു.ശനിയാഴ്‌ച രാത്രി ടെന്നസിയിൽ ഏകദേശം 85,000 വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലായിരുന്നു.

Read More

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കിളിമാനൂരില്‍ അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കിളിമാനൂർ പാപ്പാല ഗവൺമെൻ്റ് എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന്പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്‌ച പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും മുന്നണി നേതാക്കളും പ്രവർത്തകരും കാൽനട ജാഥകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌തുമസ് സന്ദേശവുമായി സംസ്ഥാനത്തെ എല്ലാ ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

Read More