- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല് നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി
- ‘സ്നേഹ നക്ഷത്രങ്ങളാവട്ടെ പൊലീസ് ‘
- ബുള്ഡോസറുമായി രാജസ്ഥാനും
- ഫാ. ജോസഫ് ഫാരെൽ OSA, അഗസ്റ്റിനിയൻ സഭാ പ്രയർ ജനറൽ
- അമീബിക് മസ്തിഷ ജ്വരം ബാധിച്ച ഒരാള് കൂടി മരിച്ചു
- ആയുര്വേദ ചികിത്സയ്ക്കായി കെജരിവാള് കേരളത്തില്
Author: admin
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. വോട്ടർ പട്ടികയിൽ നിന്ന് 42 ലക്ഷം പേരുകൾ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഉന്നയിച്ചായിരുന്നു പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം . പ്രശനം രൂക്ഷമാകവേ തിങ്കളാഴ്ച മുതൽ ഓപ്പറേഷൻ സിന്ദൂരിൽ ചർച്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളെ ചർച്ചക്കായി മുന്നിൽ നിർത്താനും നീക്കമുണ്ട് . സഭക്ക് അകത്തും പുറത്തും ബിഹാർ വോട്ടർ പട്ടിക വിവാദത്തിൽ പ്രതിപക്ഷ നീക്കം ശക്തമാക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ ചർച്ചക്കെടുത്ത് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്ന് ആക്ഷേപമുണ്ട് . തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സഭാസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയുണ്ടാകുമെന്ന് സർക്കാർ സൂചന നൽകി.
ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് 60 ദിവസം വരെ അവധിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കഴിയുമെന്ന് കേന്ദ്രസഹമന്ത്രി. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം ആണിത് . രാജ്യസഭാ എം.പി സുമിത്ര ബാൽമികിന്റെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം സഭയെ അറിയിച്ചത്. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി, 20 ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ വാർഷിക അവധി എന്നിവ അനുവദിക്കുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാം .
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ രാവിലെയും വൈകീട്ടും 15മിനിറ്റ് വീതം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ചില പ്രതിഷേധങ്ങളും പരാതികളും ഉയർന്നു.തർക്കം പരിഹരിക്കാൻ മതസംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. സമസ്ത അടക്കം സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത സാഹചര്യത്തിലായിരുന്നു അത്.യോഗത്തിൽ കേരളത്തിലെ എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിക്കുന്നവർ പങ്കെടുത്തതായി മന്ത്രി പറഞ്ഞു. സ്കൂൾ സമയം വർധിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അവരോട് വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായവും കേട്ടു. ഭൂരിപക്ഷവും സർക്കാർ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത് . ഒന്നുമുതൽ നാലുവരെ 198 പ്രവൃത്തിദിനങ്ങളും ക്ലാസ് അഞ്ചുമുതൽ ഏഴുവരെ 200 പ്രവൃത്തി ദിനങ്ങളുണ്ടാകണമെന്നും ക്ലാസ് എട്ടുമുതൽ 10 വരെ 204 പ്രവൃത്തിദിനങ്ങൾ ഉണ്ടായിരിക്കണമെന്നാണ് 2025 മേയ് 31ലെ സർക്കാർ ഉത്തരവിലുള്ളത്. എൽ.പി വിഭാഗം വിദ്യാർഥികൾക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു.പി വിഭാഗത്തിന് രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആറ് പ്രവൃത്തിദിനവും ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ കലണ്ടർ…
തിരുവനന്തപുരത്തെ റഷ്യൻ ഹൗസുമായി സഹകരിച്ച് 2025 ജൂലൈ 20 ന് അന്താരാഷ്ട്ര ചെസ് ദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള മരിയൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് പരിപാടി നടന്നത്.
“ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയിൽ” വേരുന്നീയ നവീകരണത്തിനുള്ള ഒരു അവസരമാകട്ടെ ഈ ജൂബിലിവർഷത്തിൽ നടക്കുന്ന ഈ പൊതുസംഘമെന്ന് പാപ്പാ സന്ദേശത്തിൽ ആശംസിക്കുന്നു.
ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ഫെഡറൽ റിസർവ് കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് ആൾട്ട്മാന്റെ മുന്നറിയിപ്പ്.
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായി . പുലർച്ചെ 1.15 ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പൊലീസ് പിടികൂടിയത്. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഉടനെ എത്തിക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവേയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ വകുപ്പ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സുമതി. കണ്ണൂർ ജയിലിൽ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലൂടെ വ്യക്തമായെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതിൽ ചാടാൻ തടവുപുള്ളിക്ക് സാധിക്കില്ലെന്നും സുമതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . തെക്ക്, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, കോട്ടയം താലൂക്കുകളിലും സർക്കാർ അവധി പ്രഖ്യാപിച്ചു. ജൂലൈ 28 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത. 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം. നാളെയും (26) സംസ്ഥാനത്ത് മഴ തുടരുമെന്ന്…
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബസ് നൂറടിയോളം താഴ്ചയിലേക്കു മറിഞ്ഞു. നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു.സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് . വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 21 പേർക്കു പരിക്കേറ്റു. മാണ്ഡിയിലെ സാർകാഗട്ടിൽ നിന്ന് ദുർഗാപുരിലേക്കു പോവുകയായിരുന്ന ബസിൽ ഡ്രൈവർ ഉൾപ്പെടെ 29 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സർകാഖട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടി രക്ഷപ്പെടാൻ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പുറമെനിന്ന് സഹായം ലഭിച്ചതായി കണ്ണൂർ ടൗൺപൊലിസിന്റെ അന്വേഷണ റിപ്പോർട്ട്. പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് പുലർച്ചെ 1.15 നാണ് ജയിൽ ചാടിയതെന്നും പൊലീസ് റിപ്പോർട്ട്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു . മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പികൊണ്ടുള്ള വലയിൽ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് ചാടുകകയായിരുന്നു. ഇതേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി . ട്രെയിൻ, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്.ജയിൽച്ചാട്ടത്തിൽ ജയിൽ മേധാവി റിപ്പോർട്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.