- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
ചണ്ഡിഗഡ് : തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ഹരിയാനയിൽ ബസിന് തീപിടിച്ച് 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളിൽ നിന്ന് മടങ്ങവെയാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. മരിച്ചവർ പഞ്ചാബ് സ്വദേശികളാണ് . ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നതെന്ന് സംഭവ സമയത്ത് ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസിന് പിറകിൽ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് അനുഭവസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ബസിന് പിറകിൽ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞുവെങ്കിലും ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു.
ന്യൂ ഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും. അമിത് ഷാ ഇന്ന് യുപി, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രചരണത്തില്‍ പങ്കെടുക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാരാഷ്ട്രയില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന റാലികളും ഇന്നാണ്. 49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും.
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 20 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായതോടെ മെയ് അവസാനത്തോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് 6 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മുതല്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. നാളെ 2 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മറ്റന്നാള്‍ 3 ജില്ലകളിലും മെയ് 20 ന് 7 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചിക്കാരന് ലിയോ ഫ്രാന്‍സിസ് കൊടുവേലിപറമ്പില്‍ രൂപകല്പന ചെയ്ത പള്ളികളുടെ എണ്ണം നൂറു പിന്നിട്ടു. ഈ റെക്കോര്‍ഡ് നേട്ടത്തിന്റെ ഉടമ എന്ത് കൊണ്ട് ആഘോഷിക്കപ്പെട്ടില്ല എന്ന ചിന്തയോടെയാണ് വൈറ്റിലയിലുള്ള ലിയോയുടെ വീട്ടിലേക്ക് ഇന്റര്‍വ്യൂവിന് പോയത്. പരിസരവും വീടും വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ ചേര്‍ന്നു കിടക്കുന്ന മുറ്റത്തു ക്യാമറയ്ക്ക് മുന്നില്‍ മടിച്ചു നില്ക്കുന്ന ലിയോയ്ക്കും ലോ ലൈറ്റില്‍ ക്ലിക് ചെയ്യാന്‍ കഷ്ടപ്പെടുന്ന എനിക്കും ലൈയിം ടീയുമായി ലിയോയുടെ ഭാര്യ അമ്പിളി വന്നു. എന്നോട് അമ്പിളി ചോദിച്ചു ‘എന്താ പരിപാടി?’ ലിയോ സാറിനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം. അമ്പിളി പിണങ്ങി,’67 പള്ളികളാണ് റെക്കോര്‍ഡ് എന്നറിഞ്ഞു. ലിയോ 100 പള്ളികള്‍ കഴിഞ്ഞു. എന്നിട്ടാരും ആഘോഷിച്ചില്ല’. ലിയോ സാറ് പറഞ്ഞു: ‘അതിനു ഞാന്‍ ഷെഡുകളല്ലേ ചെയ്തത്’. ഇങ്ങനെ എളിമപ്പെട്ട ഒരു മനുഷ്യനില്‍ നിന്നും അത്ര എളുപ്പത്തില്‍ കിട്ടാത്ത കഥ വായിക്കാം. കലയും കഠിനാധ്വാനവും അപ്പന് വഴി കല ഡിഎന്‍എയിലുണ്ട്. വീടിനടുത്തായിരുന്നു ആര്‍ട്ടിസ്റ്റ് പഥ്യാലയുടെ വീട്. അപ്പന് ഒഴിവുസമയങ്ങളില്‍…
ഫര്‍ഹാദിയുടെ ചിത്രങ്ങളിലെല്ലാം വിവിധ ജീവിത പ്രശ്നങ്ങളില്‍ ഉഴലുന്ന കഥാപാത്രങ്ങളെ കാണാം. അവരുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമകളുടെ കാതല്‍. അമീര്‍ ജുദാദി അവതരിപ്പിച്ച റഹിം, സമകാലിക ഇറാനിയന്‍ സമൂഹത്തില്‍ മനുഷ്യന് അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്ന ഒരു കഥാപാത്രമാണ്.
കത്തോലിക്കാ സഭയുടെ വിശുദ്ധപദവിയില്‍ മലയാളക്കരയില്‍ നിന്നുണ്ടായ രണ്ടാമത്തെ പുണ്യപുരുഷനാണ് ചാവറയച്ചന്. ആ പുണ്യജീവിതത്തെ കൂടുതല്‍ അറിയാനുള്ള ഒരു പുസ്തകം കെഎല്‍സിഎ വരാപ്പുഴ അതിരൂപതയും അയിന് പബ്ലിക്കേഷനും സംയുക്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റ് ചെയ്തിട്ടുള്ള പുസ്തകത്തില്‍ ഒന്‍പത് പ്രബന്ധങ്ങള്‍ ആണുള്ളത്.
മഹാരാഷ്ട്ര:ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകള്ക്ക് മാത്രമായി കോണ്‍ഗ്രസ് നല്കാന് ശ്രമിച്ചെന്ന് മോദിയുടെ പുതിയ ആരോപണം. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമായി പ്രത്യേക ബജറ്റ് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പി എതിര്‍ത്തതുകൊണ്ടാണ് ആ നീക്കം ഉപേക്ഷിച്ചതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ, ഹിന്ദു-മുസ്ലിം വിഭാഗീയത കാണിക്കുന്ന ദിവസംമുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തിന് അയോഗ്യനാണെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഞാന്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ എവിടെയും പറഞ്ഞിട്ടില്ല. ഒരാള്‍ക്ക് പരിപാലിക്കാന്‍ കഴിയുന്നത്രയും മക്കളുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നുമൊക്കെയായിരുന്നു അഭിമുഖത്തില്‍ പ്രധാനമന്ത്രി നിരത്തിയ ന്യായങ്ങള്‍. എന്നാല്‍ ഈ പറഞ്ഞതെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു മഹാരാഷ്ട്രയിലെ കല്യാണില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും അധികാരത്തില്‍ വന്നാല്‍ സംവരണ ക്വാട്ടയില്‍ എല്ലാം മുസ്ലിംകള്ക്കായിരിക്കും ആനുകൂല്യം നല്‍കുക. കര്‍ണാടകയില്‍…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. അത്യാസന്ന നിലയിലായിരുന്ന രാജേഷിനെ പരിചരിക്കാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ഈ കാരണത്താലാണ് പ്രതിഷേധം. ആശുപത്രിയില്‍നിന്ന് വന്നതിന് ശേഷം വേണ്ട ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ് രാജേഷ് മരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു . കുടുംബത്തിന്റെ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര മുടങ്ങി.13ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് രാജേഷ് മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
