തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മധ്യ വടക്കന്‍ ജില്ലകളില്‍ വരുന്ന അഞ്ച് ദിവസം കൂടി മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴ ശക്തമാകാന്‍ കാരണം. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
Trending
- പീസ് ബോണ്ടിലൊടുങ്ങുമോ കുറ്റവിചാരണ?
- തീവണ്ടികളിൽ രാത്രി ഫോൺ ചാർജിങ്ങിനുള്ള വിലക്ക് കർശനമാക്കുന്നു
- ലോകമെമ്പാടും 22 കോടി ക്രൈസ്തവർ കടുത്ത മതപീഡന ഭീഷണിയിൽ: എസിഎൻ റിപ്പോർട്ട്
- ഗാസയിൽ ഒരാഴ്ചയ്ക്കിടെ എട്ടു കുട്ടികൾ കൊല്ലപ്പെട്ടു; ആശങ്കയുമായി യൂണിസെഫ്
- ക്രൈസ്തവ ഐക്യത്തിനും മതസൗഹാർദത്തിനും ആഹ്വാനം ചെയ്ത് സിസിബിഐ ദേശീയ യോഗം
- ലൂർദ്ദ് ആശുപത്രിയിൽ ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു
- പാകിസ്ഥാനിൽ ക്രൈസ്തവന് വധശിക്ഷ ശരിവച്ച് സുപ്രീംകോടതി; മനുഷ്യാവകാശ ആശങ്കകൾ ശക്തം
- കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം; അധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു

