Author: admin

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം . സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ കേ​സി​ൽ ക​ക്ഷി ചേ​ർ​ത്തിട്ടുണ്ട് .ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കണം.അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​ങ്ങ​ളും പു​റ​ത്തു​പോ​ക​രു​ത്. മു​ദ്ര​വ​ച്ച് ക​വ​റി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചിന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വിലുണ്ട് ദേ​വ​സ്വം വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യോ​ട് മാ​ത്രം കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചാ​ൽ മ​തി എന്നും മ​റ്റാ​രോ​ടും അ​ന്വേ​ഷ​ണ വി​വ​രം വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തില്ലെന്നും കോടതി നിർദ്ദേശിച്ചു . ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്വ​ർ​ണ​പ്പാ​ളി​യി​ൽ 474.99 ഗ്രാം ​സ്വ​ർ​ണ​ത്തി​ൻറെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ്വ​ർ​ണം ക​വ​ർ​ന്ന യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണം. കേ​സി​ൽ നി​ല​വി​ൽ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ര​ജി​സ്ട്രാ​റു​ടെ പ​ക്ക​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.…

Read More

വീക്ഷണം / കെ ജെ സാബു മുനമ്പം ഭൂമി പ്രശ്നത്തിൽ സുപ്രധാനമായ ഒരു വിധി പ്രസ്ഥാവനയാണ് ഉണ്ടായിരിക്കുന്നത്.മുനമ്പം ഭൂമിയുടെ അടിസ്ഥാന അവകാശികൾ ആരാണെന്നും, അവിടെ ഇപ്പോഴുള്ള താമസക്കാർക്ക് നിയമപരമായ സംരക്ഷണം നൽകുവാനും സർക്കാർ സ്വീകരിച്ച നടപടികൾക്ക് വിധി സാധൂകരണം നൽകുന്നുണ്ട്. 2019 ൽ മുസ്ലിം ലീഗ് നേതാവ് ചെയർമാനായുള്ള വഖഫ് ബോർഡ് ഭൂമിക്ക് മേൽ അവകാശം സ്ഥാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയതോടെയാണ് നിലവിൽ പ്രതിസന്ധികൾക്ക് തുടക്കമായത്.ബോർഡ് ഉത്തരവ് പ്രകാരം എക്‌സിക്യുട്ടീവ് ആഫീസർ റവന്യു വകുപ്പിന് നൽകിയ കത്തിൽ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. എന്നാൽ താമസക്കാർക്ക് കരം അടയ്ക്കാനും പോക്ക് വരവ് നടത്താനും സർക്കാർ അനുമതി നൽകി. ഇതിനെതിരെ വഖഫ് സംരക്ഷണ സമിതി എന്നൊരു സംഘടന കോടതിയെ സമീപിക്കുകയും സർക്കാരിനെതിരായ അനുകൂല വിധി വാങ്ങുകയും ചെയ്തു. 12-12-2022 ൽ കേരള നിയമ സഭയിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഉന്നയിച്ച ഒരു സബ് മിഷനിൽ കയ്യേറ്റക്കാരെ…

Read More

കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍. മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധര്‍മ്മസമരത്തിന്റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ വിധിയെന്ന് കെആര്‍എല്‍സിസി വിലയിരുത്തി. 1950 ല്‍ ഫറൂക്ക് കോളജിന് ദാനമായി ലഭിച്ച ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമി, 2019 ല്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി വഖഫ് ഭൂമിയാണെ് പ്രഖ്യാപിച്ചത് ഭൂമി കവര്‍ന്നെടുക്കുന്ന അസാധാരണ നടപടിയാണെന്നും വ്യക്തമാക്കി. മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുംവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനതയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ച കേരള സര്‍ക്കാരിന്റെ ആര്‍ജ്ജവത്തെ…

Read More

ഡിവിഷന്‍ ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍.

Read More

തീരജനതയ്ക്ക് അനുകൂലമായി അ​തി​നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് കൊ​ച്ചി: മു​ന​മ്പം ഭൂവി​ഷ​യ​ത്തി​ൽ തീരജനതയ്ക്ക് അനുകൂലമായി അ​തി​നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്നാണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചത് . ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ മു​ന​മ്പ​ത്തെ ഭൂ​മി​യു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ത് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് ഇ​തി​നെ​തി​രേ സർക്കാർ അ​പ്പീ​ൽ പോ​വു​ക​യാ​യി​രു​ന്നു.കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. ഫറൂഖ് കോളേജിനുള്ള ദാനമായ ഭൂമി വഖഫ് അല്ലാതായെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാന്‍ കഴിയില്ല. വഖഫ് പ്രോപ്പർട്ടി വിജ്ഞാപനം ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വാങ്ങിയ നൂറുകണക്കിന് കുടുംബങ്ങളുടെയും യഥാർത്ഥ താമസക്കാരുടെയും ഉപജീവനത്തെ ബാധിച്ച കേരള വഖഫ് ബോർഡിൻ്റെ 25.09.2019ലെ വിജ്ഞാപനം ഒരു ഭൂമികൊള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല-വിധിയിൽ പറയുന്നു .

Read More

വയനാട് പാക്കം പ്രദേശത്ത് നിർമ്മിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും ആശീർവാദവും രൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ നിർവഹിച്ചു

Read More