Author: admin

പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.

Read More

വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ സംഘർഷത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഗാസയിൽ കുട്ടികൾക്കായി മരുന്നുകൾ എത്തിക്കാൻ പോപ്പ് ലിയോ പേപ്പൽ ചാരിറ്റീസ് ഓഫീസിനോട് നിർദ്ദേശിച്ചു. അതേസമയം, ഉക്രെയ്നിൽ ഭക്ഷ്യസഹായ വിതരണങ്ങൾ തുടരുന്നു. “പോപ്പ് ലിയോയുടെ പ്രഥമശുശ്രൂഷ സേവനം” എന്നറിയപ്പെടുന്ന പേപ്പൽ ചാരിറ്റീസ് ഓഫീസ് വഴി, രണ്ട് വർഷത്തെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടികൾക്കായി 5,000 ഡോസ് ആൻറിബയോട്ടിക്കുകളാണ് ഗാസയിലേക്ക് അയച്ചത് . ഗാസ മുനമ്പിലെ ജനങ്ങളിലേക്ക് മാനുഷിക സഹായം എത്തുന്ന വഴികൾ വീണ്ടും തുറന്നതിലൂടെയാണ് ഈ പ്രവർത്തനം സാധ്യമായത്. “ദരിദ്രർക്കായി സമർപ്പിച്ചിരിക്കുന്ന അപ്പസ്തോലിക പ്രബോധനമായ ഡിലെക്സി ടെയുടെ വാക്കുകൾ ഞങ്ങൾ പ്രായോഗികമാക്കുന്നു,” ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി പറഞ്ഞു, “പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്, ആവശ്യമുള്ളവരെ ശ്രദ്ധിക്കുക” അദ്ദേഹം പറഞ്ഞു .

Read More

ടെൽ അവിവ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.ഗസ്സയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയാണിത്. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദം ചെലുത്തുകയാണ് .

Read More

അ​സി. എ​ൻ​ജി​നീ​യ​ർ കെ. ​സു​നി​ൽ കു​മാ​റി​ന് സ​സ്​​പെ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​​ക്കൊ​ള്ള​ക്കേസിൽ ന​ട​പ​ടി തു​ട​രു​ന്നു. ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യും ന​ട​പ​ടി. കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത ദേ​വ​സ്വം ബോ​ർ​ഡ്​ അ​സി.​ എ​ൻ​ജി​നീ​യ​ർ കെ. ​സു​നി​ൽ കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. പ്ര​തി​പ്പ​ട്ടി​ക​യി​ലെ വി​ര​മി​ച്ച ഏ​ഴ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടാ​നും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗം തീ​രു​മാ​നിച്ചിട്ടുണ്ട് .ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലേ​ത്​ സ്വ​ർ​ണം പൊ​തി​ഞ്ഞ ചെ​മ്പ് ത​കി​ടു​ക​ളാ​ണെ​ന്ന് അ​റി​ഞ്ഞുകൊണ്ട് തന്നെ ചെ​മ്പു​ത​കി​ടു​ക​ൾ എ​ന്ന് മാ​ത്ര​മെ​ഴു​തി​യ മ​ഹ​സ​റു​ക​ളി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​യാ​ളാ​ണ്​ സു​നി​ൽ​കു​മാ​ർ. 2019 സെ​പ്റ്റം​ബ​ർ 11ന്​ ​ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സി​ൽ​നി​ന്ന്​ ശി​ൽ​പ​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​മ്പോ​ൾ തൂ​ക്കം നോ​ക്കാ​തെ പേ​രി​നു​മാ​ത്രം മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത്​ സു​നി​ൽ കു​മാ​റാ​​ണെ​ന്ന്​ ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി. കേ​സി​ൽ പ്ര​തി​യാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​സ്​​​പെ​ൻ​ഷ​ൻ. 2019ലെ ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​റും ഹ​രി​പ്പാ​ട്​ ദേ​വ​സ്വം ക​മീ​ഷ​ണ​റു​മാ​യ ബി. ​മു​രാ​രി ബാ​ബു​വി​നെ നേ​ര​ത്തെ സ​സ്​​​പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.

Read More

താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

Read More

ജയ്‌പൂർ: ജയ്പ്പൂർ ജയ്‌സാൽമീറിൽ ബസിന് തീപിടിച്ച് കുട്ടികളടക്കം 20 പേർ മരിച്ചു .ഒട്ടേറെ യാത്രികർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയിലാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്വകാര്യ ബസിന് തീ പിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എഞ്ചിൻ അമിതമായി ചൂടായി ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഉടൻ വരും.മഴ വീണ്ടും കനക്കുകയാണ് . കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വരും ദിവസങ്ങളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Read More

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന്റെ ഭാഗമായി നൂ​റി​ലേ​റെ പാ​ക്കി​സ്ഥാൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് (സ്ട്രാ​റ്റ​ജി) ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ് വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ലാണ് വെളിപ്പെടുത്തൽ . മേ​യ് ഒ​മ്പ​തി​നും 10നും ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഒ​ന്നി​ല​ധി​കം വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ നി​ര​ന്ത​രം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ക് വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മിക്കേണ്ടി വന്നത് . പാ​ക്കി​സ്ഥാ​ന്‍റെ 11 വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ട്ട് വ്യോ​മ​താ​വ​ള​ങ്ങ​ൾ, മൂ​ന്ന് ഹാം​ഗ​റു​ക​ൾ, നാ​ല് റ​ഡാ​റു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തു. ഒ​രു സി-130 ​വി​മാ​നം, ഒ​രു എ​ഇ​ഡ​ബ്ല്യു​സി വി​മാ​ന​വും, അ​ഞ്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ത​ക​ർ​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More