- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
ന്യൂഡൽഹി: വിദ്വേഷ പ്രസംഗവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തീരുമാനം. തിരക്കു പിടിച്ച് നടപടി എടുക്കേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. രാമ ക്ഷേത്രത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിലാണ് ചട്ട ലംഘനമില്ലാത്തത്. മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമർശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല. അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ട ലംഘനം അല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും സമ്പത്ത് നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്.…
മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ പാലം ബോംബ് വെച്ച് തകര്‍ത്തു. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്. ആളപായമില്ല. കലാപം സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ഇതോടെ പ്രദേശത്തെ ഗതാഗതം നിലച്ച സാഹചര്യമാണ്. പാലത്തിന്റെ രണ്ടറ്റത്തും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കുഴികളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്.
പാരീസിന്റെ പശ്ചാത്തലത്തില്‍, വാര്‍ധക്യത്തിന്റെയും അസുഖത്തിന്റെയും വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന ജോര്‍ജസ് (ജീന്‍ ലൂയിസ് ട്രിന്റ്റിഗ്‌നന്റ്) ആനി (ഇമ്മാനുവല്‍ റിവ) എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വര്‍ഷങ്ങളായി വിവാഹിതരായ ഇവര്‍ ഇപ്പോള്‍ എണ്‍പതുകളിലാണ്.
കൊച്ചി:കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ് 2024ന് സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫ് അര്‍ഹനായി. 2023 ല്‍ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്‌സന്റെ ആദ്യ ചിത്രം. ഷെയ്‌സണ്‍ മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീന്‍ ആയി ഇപ്പോള്‍ സേവനം ചെയ്യുന്നു. ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് 2024 ഉള്‍പ്പെടെ 55 ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത് ജോണ്‍ പോളിന്റെ ഓര്‍മ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. മെയ് 24 ന് കെസിബിസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാമ്പ്‌ലാനി അവാര്‍ഡ് സമ്മാനിക്കും.
സന : വധശിക്ഷ വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം. 11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്നു വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടെടുപ്പ് 26 നു രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. നിശബ്ദ പ്രചാരണംമാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ്‌പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായി അര മണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ്‌പോളുകള്‍ക്ക് നിരോധനമുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം കൈമാറ്റം, സൗജന്യങ്ങളും…
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രകടനപത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അയച്ചു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്. വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ് ഒപ്പ് ശേഖരണം തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംകള്ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.
കൊച്ചി: എറണാകുളത്ത് രണ്ടിടത്തായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശേരി നെടുവന്നൂരില്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 30 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ സംശയിക്കുന്നു. ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 55ന് അടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
ക്വാലാലംപൂര്‍: മലേഷ്യയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം. എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്.
കണ്ണൂർ :കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്.എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ഡി.എയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു . പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുമായി സഹകരിക്കാനായാണ് ചര്‍ച്ച നടന്നത്. 3 മാസം മുന്‍പ് വരെ ചര്‍ച്ച തുടര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത്തരം ചര്‍ച്ചകള്‍ തുടരുമെന്നും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണില്‍ ബന്ധപെടാന്‍ കഴിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
