- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 56-ാം ദിനത്തിലേക്ക് . 55ാം ദിനത്തിൽ നിരാഹാരമിരുന്നത് പാഷനിസ്റ്റ് അൽമായ കൂട്ടായ്മയിലെലിസി ആൻ്റണി, മേരി ആൻ്റണി. മാർത്താ പോൾ, ജെസ്സി ജോസഫ്, റോസി ജോളി, അൽഫോൻസ പോൾ , ആനി ആൻ്റണി, ഷോബി തോമസ് ,ഉഷാ ജോസ്സി, ബേബി ജോയ്, ജിംസി ആൻറണി, കുഞ്ഞുമോൻ ആൻ്റണി , മീന ജോണി ,ആൻ്റണി ഔസോതുടങ്ങിയവരായിരുന്നു. റവ.ഡോ.ജോൺസൻ തേക്കടിയിൽ നിലമ്പൂർ , അഡ്വ സോനു അഗസ്റ്റിൻ , റവ.ഡോ: മോഹൻ പോൾ ബ്ര:ജോൺ പി.ടി, ബ്ര:ജോയ് കെ.എക്സ്. തുങ്ങിയവർ ഐക്യദാർഡ്യവുമായി എത്തിച്ചേർന്നു. വയനാട് മാനന്തവാടി എസ്. എച്ച്. നിർമ്മല പ്രോവിൻസിലെ 35 സിസ്റ്റേഴ്സ് ഐക്യദാർഡ്യവുമായി എത്തിച്ചേർന്നു. വിദ്യാഭ്യാസ ഫോറം കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആൻസി പോൾ മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി കോൺവൻ്റ സുപ്പീരിയർ സിസ്റ്റർ ലുസി തറപ്പത്ത്, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ മേരി മാനുവൽ , ആൻ്റണി…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് പതിനാറ് പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. അതേസമയം, നാല്പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും. കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന് ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന് അംഗീകാരം നല്‍കിയത്. കൂടാതെ 2025-26 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ വര്‍ധനവ് ശുപാര്‍ശ ചെയ്തെങ്കിലും യൂണിറ്റിന് 12 പൈസയുടെ നിരക്ക് വര്‍ധന മാത്രമേ കമ്മീഷന് അംഗീകരിച്ചിട്ടുള്ളൂ. യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മീഷന് തള്ളി.
മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള’ പുതിയ ബില്ലും.
തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് കേന്ദ്രം ഇളവ് നല്കി. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം നവംബര്‍ 26ന് രാജ്യം ആഘോഷിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 75 രൂപയുടെ നാണയം പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 75
ലോകത്തിനു മുഴുവന്‍ സന്തോഷ വാര്‍ത്ത വിളംബരം ചെയ്ത മാലാഖമാരുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണല്ലോ ക്രിസ്മസ് കരോള്‍. ലോകസംഗീത ചരിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിഷയം തിരുപ്പിറവിയാണ്. ഏറ്റവുമധികം കസ്സറ്റുകളും സിഡികളും വിപണിയില്‍ എത്തിയിട്ടുള്ളതും വില്‍പ്പന നടന്നിട്ടുള്ളതും ക്രിസ്മസ് ആല്‍ബങ്ങളാണ്.
കാര്‍ലോസ് സെസാര്‍ അര്‍ബലെസിന്റെ സംവിധാനത്തില്‍ 2010 ല്‍ ഇറങ്ങിയ ഹൃദയഹാരിയായ കൊളംബിയന്‍ ചിത്രമാണ് ‘ദി കളേഴ്സ് ഓഫ് മൗണ്ടന്‍’. കൊളംബിയന്‍ പര്‍വ്വത പ്രദേശത്തെ ഒരു കൊച്ചു ഗ്രാമമായ ലംപ്രഡേയിലാണ് കഥ നടക്കുന്നത്. ഒന്‍പത് വയസ്സുകാരനായ മാനുവലിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ അവിടത്തെ സംഘര്‍ഷം നിറഞ്ഞ കാലവും ജീവിതവും ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കും. ഡിപിആര്‍ പരിഷ്കരണം അടക്കം ചര്‍ച്ചയാകും. വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്സ്ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം. വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദ്ദേശങ്ങളും റെയില്‍വേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല് വിശദമായ ചര്‍ച്ച നടക്കും.
ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്എല്‍വി-C59ന്റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർ അറിയിച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ട്ടിക്കാനും സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സ്വാഭാവിക സൂര്യഗ്രഹണ സമയമാണ്. അതിനാലാണ് രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇതുവഴി സൂര്യന്റെ കൊറോണയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിച്ചായിരിക്കും പരീക്ഷണം. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
