Author: admin

ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.

Read More

ഹോളോകോസ്റ്റ് അതിജീവിതയും ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മയുമായ ഇവ ഷോസ് (96) വയസ്സിൽ അന്തരിച്ചു. ഹോളോകോസ്റ്റിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പതിറ്റാണ്ടുകളായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഇവ.

Read More

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.

Read More

വിശുദ്ധ ബൈബിളിന്റെ പൂർണ്ണമായ കൈയെഴുത്ത് പ്രതി പൂർത്തിയാക്കിയതിന് ഷിംലയിലെ സിസ്റ്റർ മൗറ സിഎഫ്എംഎസ്എസിനെ സിംല-ചണ്ഡീഗഡ് രൂപത അനുമോദിച്ചു – അപൂർവവും ആഴമേറിയതുമായ ആത്മീയ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, വർഷങ്ങളുടെ പ്രാർത്ഥന, അച്ചടക്കം, ദൈവവചനത്തോടുള്ള ആഴമായ ആദരവ് എന്നിവയാൽ രൂപപ്പെടുത്തിയ ഒരു നേട്ടം

Read More

വാരണാസി രൂപത ക്രിസ്മസ് സീസന്റെ സമാപനം നടത്തിയത്, ഭിന്നശേഷിക്കാരായ 3000 കുട്ടികളെ ഒരുമിച്ചുകൊണ്ടുവന്നു, തികച്ചും വ്യത്യസ്തയാർന്ന പരിപാടികളോടെയാണ്. ബ്ലൂ ഡബ്ല്യുവിലെ സെന്റ് ജോൺസ് സ്കൂൾ ആതിഥേയത്വം വഹിച്ച ഈ പരിപാടി, നിരവധി ജില്ലകളിലെ 26 സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവന്നു, ഇത് ക്യാമ്പസിനെ പങ്കിട്ട സന്തോഷത്തിന്റെയും പങ്കാളിത്തത്തിന്റെയും സുന്ദരനിമിഷമാക്കി മാറ്റി.

Read More

ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാൽ നാം ക്രിസ്തുവിനൊപ്പമാണെങ്കിൽ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓർമ്മിപ്പിച്ച് മുൻ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചാൽ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭർത്താവായ റിച്ചാർഡും ‘ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

Read More

ഉപഭോക്താക്കൾക്ക് കടുത്ത ശിക്ഷയാകും ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് നിലവില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് തുടങ്ങുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.ഇത് ഉപഭോക്താക്കൾക്ക് കടുത്ത ശിക്ഷയാകും .

Read More

വത്തിക്കാന്‍: വെനസ്വേലയിലെ സംഭവവികാസങ്ങള്‍ താൻ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് ലിയോ പാപ്പാ .വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച പാപ്പാ , വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എക്സിലായിരുന്നു പാപ്പയുടെ പ്രതികരണം. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും പാപ്പ പറഞ്ഞു.പ്രിയപ്പെട്ട വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനില്‍ക്കണം. അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകള്‍ പിന്തുടരുന്നതിലേക്കും നയിക്കണം പാപ്പാ കുറിച്ചു . ഇതിനെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മധ്യസ്ഥതയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു’ എന്നായിരുന്നു പാപ്പ കുറിച്ചത്.

Read More

വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെ തുടർന്ന് വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിരുത്തി . വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ എണ്ണവില്‍പ്പനയില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മാറ്റംകൊണ്ടുവരികയാണ് ലക്ഷ്യം. അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. മറുഡോയ്‌ക്കെതിരായ നടപടിക്ക് ശേഷം ലോകമെമ്പാടും വ്യാപക പ്രതിഷേധങ്ങൾ ഉയരുകയാണ് . വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന മറ്റ് രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് റൂബിയോയുടെ പ്രഖ്യാപനം. വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് പറഞ്ഞു .

Read More

മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവല്‍ 2025 ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025 ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു. ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കിടിക്കുന്ന, ഐക്യരാഷ്ട്രസഭാ അംഗീകാരമുള്ള കലാ-സാഹിത്യപ്രസ്ഥാനമായ റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പനോരമ അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രാജ്യാന്തര കാലാ, സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ലെ സാഹിത്യോത്സവത്തിന് ജനുവരിയില്‍ തിരശ്ശീല ഉയര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ആദ്യഘട്ടത്തിന് ശേഷം മലേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വച്ച് തുടര്‍ഘട്ടങ്ങള്‍ അരങ്ങേറും. ഗ്രീസിലെ ഏഥന്‍സില്‍ വച്ചാണ് പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്. അവിടെ വച്ച്് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Read More