- മിനിയാപ്പൊളിസിലെ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി; ലിയോ പാപ്പാ
- സ്വാർത്ഥതാത്പര്യങ്ങൾ ഗാസയിലെ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നു: കർദ്ദിനാൾ പരൊളീൻ
- ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി
- കർണ്ണാടക ബസിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്കു ദാരുണാന്ത്യം
- ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി
- കെ.സി.വൈ.എം കേരള നവീകരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം
- വേളാങ്കണ്ണി തിരുനാളിനു കൊടിയേറി; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ
- സീറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ
Author: admin
കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറുമാണ് പോലീസിന്റെ പിടിയിലായത്.തൃപ്പൂണിത്തുറയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.ബസ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഗുജറാത്തില്‍20 പേര് മരിച്ചു. ഞായറാഴ്ചയാണ് മിന്നലേറ്റുള്ള അപകടമുണ്ടായത്. ദാഹോദ് ജില്ലയില്‍ നാല് പേരാണ് മിന്നലേറ്റ് മരിച്ചത്. ബറൂച്ചില്‍ മൂന്നും താപ്പിയില് രണ്ടും പേരാണ് മരിച്ചത്. അഹമ്മദാബാദ് അടക്കമുള്ള സ്ഥലങ്ങളിലും ഇടിമിന്നലേറ്റ് ആളുകള്‍ മരിച്ചെന്നാണ് വിവരം. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്.
മലപ്പുറം: നിര്‍ബന്ധമായും നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെതാണ് ഇത്തരവ്. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്നാണ് അറിയിച്ചാണ് ഉത്തരവ്. സഫാരി ഗ്രൗണ്ടില്‍ നവംബര്‍ 27 നാണ് സദസ്സ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് നവ കേരളസദസ്സ് പര്യടനം നടത്തുന്നത്. 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പടെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികള്‍. 28 ന് തിരൂരില്‍ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ട് നിന്ന അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടെതാണ് വിധി. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിയുടെ മകളായ ഏഴ് വയസുകാരിയും ഇവർക്ക് ഒപ്പമായിരുന്നു താമസം. ഈ കാലയളവിൽ ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് ഇരുവരും വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛൻ്റെ അമ്മയുടെ വീട്ടിൽ എത്തി. പ്രായമായ അമ്മുമ്മ കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്.വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തതിനാൽ…
|പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ|
|ഒരാളുടെ നില ഗുരുതരം|
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കടുത്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ബുധനാഴ്ചയോടെ ഇത് തീവ്രന്യൂനമർദ്ദമാകുമെന്നും അറിയിപ്പിലുണ്ട് .ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.അഞ്ച് ദിവസങ്ങൾക്കകം കേരളത്തിൽ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. ന്യൂനമർദ്ദം തീവ്രമായാൽ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ചൊവാഴ്ചയോടെ ശക്തിപ്രാപിക്കും. നവംബർ 29 ആകുമ്പോൾ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട് .മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
ഉത്തരകാശി:ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്‌ചയോളമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ഞായറാഴ്‌ച 19.2 മീറ്റർ വെർട്ടിക്കൽഡ്രില്ലിങ് ന ടത്തിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. തകർന്ന തുരങ്കത്തിൽ നിന്ന് ലംബമായ പാത സൃഷ്‌ടിക്കുന്നതിനുള്ള ഡ്രില്ലിംഗാണ് ഞായറാഴ്‌ച ആരംഭിച്ചത്രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് ഒൻപത് മീറ്റർ അകലെ തിരശ്ചീന ഡ്രില്ലിംഗ് നടത്തുന്ന ഒരു ഓഗർ യന്ത്രം തകരാറിലായിരുന്നു. ശനിയാഴ്‌ച രക്ഷാപ്രവർത്തനത്തിനിടെ ഓഗർ മെഷീന്‍റെ ബ്ലേഡുകൾ കട്ടിയുള്ള ലോഹവസ്‌തുക്കളില്‍ കുടുങ്ങുകയും ഡ്രില്ലിംഗ് നിർത്തിവെക്കേണ്ടി വന്നിരുന്നു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ തുരങ്കത്തിന്‍റെ മല മുകളിൽ നിന്ന് 86 മീറ്റർ താഴേക്ക് തുരക്കണം. വെർട്ടിക്കൽ ഡ്രില്ലിംഗ് ഇതുവരെ 19.2 മീറ്ററായി ഉയർന്നതായി എൻഎച്ച്ഐഡിസിഎൽ എംഡി മഹമൂദ് അഹമ്മദ് ഞായറാഴ്‌ച വൈകുന്നേരം സിൽക്യാരയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ഒഡിഷയിലെ ഹരികുണ്ഡില്‍ നിന്നുമെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നവംബര്‍ 24നായിരുന്നു ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും രക്ഷാപ്രവർത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.തുരങ്കത്തില്‍ കുടുങ്ങിയ…
Subscribe to Updates
Get the latest creative news from FooBar about art, design and business.