കൊച്ചി: വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസാധാരണ പ്ലീനറി യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ പങ്കെടുത്തു.
രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ ഇടയൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത തിരുസഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെ ഷാൾ അണിയിച്ച് ആദരിച്ചു .
വിവിധ സംസ്കാരങ്ങളുടെ സുവിശേഷ വൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ചും പരിശുദ്ധ സുവിശേഷത്തിന്റെ സാംസ്കാരിക അനുരൂപണങ്ങളെ കുറിച്ചും ആണ് ഈ സവിശേഷ പ്ലീനറി യോഗത്തിൽ പാപ്പ പ്രബോധനം നടത്തിയത്.