Author: admin

ആലപ്പുഴ :കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ ആലപ്പുഴ രൂപതയിൽ നിന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി അഡ്വ ജോർജ് കുര്യൻ മുമ്പാകെ അമ്പതിനായിരം പേരുടെ ഒപ്പോടുകൂടി ഭീമഹർജി സമർപ്പിച്ചു. തീരദേശ വിഷയങ്ങളേയും ആലപ്പുഴ – എറണാകുളം പ്രദേശത്തെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ഭീമഹർജി നൽകിയത്. ഹർജി അനുഭാവപൂർവം സ്വീകരിച്ച മന്ത്രി ആലപ്പുഴയുടെ തീരദേശത്ത് ഉടനെ സന്ദർശനം നടത്താമെന്നും കേന്ദ്ര ഗവൺമെൻ്റിൻ്റെ സാധ്യമായ എല്ലാ സഹായവും നൽകാമെന്നും ഉറപ്പു നൽകി. കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ രൂപതാ ഡയറക്ടർ സിസ്റ്റർ അമ്പി ലിയോൺ, പ്രസിഡൻ്റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അഡ്വ. റോണി ജോസ് എന്നിവരോടൊപ്പം രൂപതയിലെ വനിതാ നേതാക്കൾ ചേർന്നാണ് ഭീമഹർജി നൽകിയത്.

Read More

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എടി ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Read More

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയില്‍ തിരിച്ചിറക്കി. എഐ119 ഫ്ലൈറ്റാണ് സർക്കാരിൻ്റെ സുരക്ഷ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം ഡൽഹിയില്‍ ഇറക്കിയത്. നിലവില്‍ വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. എക്‌സിലെ ഒരു സന്ദേശം വഴിയാണ് മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. തുടര്‍ന്ന് ഡൽഹിയിലെ സുരക്ഷ ഏജൻസികളെ വിവരം അറിയിക്കുകയും വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഡൽഹി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിമാനത്തിലുളള യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. ഈ അപ്രതീക്ഷിത തടസം മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും…

Read More

തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യയുണ്ട്. തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

Read More

കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാമല കക്കാട് ആണ് സംഭവം. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. മക്കളായ ആദി, ആദിയ എന്നിവരും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Read More

മലപ്പുറം: മലപ്പുറം സെയ്ന്റ് ജോസഫ് ഫൊറോന കെ എൽ സി എ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ നടത്തി . കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചും അതിൻ്റെ നിർദേശങ്ങളെ പറ്റിയും ചർകൾ നടന്നു. കൂട്ടായ്മ കെ എൽ സി എ രൂപത ഡയറക്റ്റർ മോൺ. വിൻസെൻ്റ് അറക്കൽ ഉത്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ്റ് ശ്രീ കെ എസ് വര്ഗീസ് അധ്യക്ഷത വഹിച്ചു. രൂപത റിസോഴ്സ് പേഴ്സൺ അതുൽ സുരേഷ് നേതൃത്വം നൽകി . നിലവിൽ ലത്തീൻ കത്തോലിക്കർ അനുഭവിച്ചു പോരുന്ന സംവരണം പുനർനിർണയിക്കുന്നതിനും ന്യൂനപക്ഷ വികസനത്തിനുള്ള കോർപ്പറേഷൻ കര്യക്ഷമമാകുന്നതിനും യോഗത്തിൽ അഭിപ്രായമുണ്ടായി. സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളെ പറ്റി പലപ്പോളും അറിവ് ലഭ്യക്കുന്നില്ല എന്നും അറിഞ്ഞു അപേക്ഷിക്കുമ്പോൾ ഫണ്ട് ലഭ്യമല്ല എന്നു കാണിച്ചു അപേക്ഷകൾ വൈകിക്കുന്ന പ്രവണത സർക്കാർ തലത്തിൽ പ്രത്യേക ഇടപെടൽ നടത്തി അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു

Read More

കോഴിക്കോട് : കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ദേവാലയത്തിൽ ഫെറോന വികാരി ഡോക്ടർ ജെറോം ചിങ്ങം തറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായി ഉന്നമനം അനിവാര്യമാണെന്ന് ഫാ ജെറോം ഉത്ബോധിപ്പിച്ചു വികാരി ഫാ ഡെന്നീ മോസസ് അധ്യക്ഷത വഹിച്ചു ഇടവക ആനിമേറ്റർ സി . ലിനറ്റ് പ്രസംഗിച്ചു . രൂപത ചാൻസലർ ഫാ സജിവ് വർഗീസ്, പാക്സ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ സൈമൺ പീറ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി വിവിധ ഇടവകയിൽ നിന്നുള്ള പ്രതിനിധിയിൽ പങ്കെടുത്തു

Read More

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഉച്ചയ്ക്കുശേഷം കൊച്ചിയിലാണ് യോഗം ചേരുക. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് മുതിര്‍ന്ന നേതാക്കളെ യോഗം ചുമതലപ്പെടുത്തിയേക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സമീപകാല രാഷ്ട്രീയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും. പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.

Read More

ഹൈ​ദ​രാ​ബാ​ദ്: മാവോവാദി ബന്ധം ആരോപിച്ച് 10 വര്‍ഷം ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​ന്ത​രി​ച്ചു.ഹൈ​ദ​രാ​ബാ​ദി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തെ 10 വ​ർ​ഷം ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു. ഭരണകൂട ഭീകരതയുടെ ഇരയായ അദ്ദേഹം ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രാം​ലാ​ൽ ആ​ന​ന്ദ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 2014 ൽ ​കോ​ള​ജ് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ തു​ട​രും. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ കി​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം. കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Read More