Author: admin

ഡെറാഢൂണ്‍: ദേശീയ ഗെയിംസിന്റെ അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങും. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോളജ് സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍. ആദ്യദിനം 10 ഫൈനലുകളുണ്ടാകും.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്ലറ്റിക്സ് മത്സരങ്ങള്‍. കേരളത്തിന് 52 അംഗ സംഘമാണ്. കഴിഞ്ഞതവണ മൂന്ന് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളായിരുന്നു.വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്‌സണ്‍, കൃഷ്ണ രചന്‍, പതിനായിരം മീറ്ററില്‍ റീബ അന്ന ജോര്‍ജ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ അലക്സ് പി തങ്കച്ചന്‍, ലോങ്ജമ്പില്‍ സി വി അനുരാഗ്, ഡെക്കാത്ലണില്‍ തൗഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിനായി മത്സരിക്കും. എന്‍ വി ഷീന, മരിയ ജയ്സണ്‍, അനു രാഘവന്‍, സി വി അനുരാഗ് തുടങ്ങിയവരിലാണ് പ്രതീക്ഷ.

Read More

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ പുതുക്കിയ ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പില്‍ സമര്‍പ്പിക്കാമെന്ന് ഡിഡിഎംഎ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ല കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരാണുള്ളത് . വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. 2020ല്‍ 20 സീറ്റില്‍ 62 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലത്തെിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് ലഭിച്ചിരുന്നത്.2015ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.അതേസമയം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്ലാം അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകള്‍. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ആം ആദ്മി പാര്‍ട്ടി പൂര്‍ണമായും തള്ളി.

Read More

കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) 530-)മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളത്ത് കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ വച്ചു നടക്കും രാവിലെ 10 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തുന്നത്തോടെ ജനറൽ കൗൺസിൽ ആരംഭിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതു പ്രതിനിധികൾ വീതം ജനറൽ കൗൺസിലിൽ പങ്കെടുക്കും. രാവിലെ പത്ത് മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ്‌ അധ്യക്ഷത വഹിയ്ക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024 – 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി 2024 -25 വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ പൂർണ്ണമായും പ്രസിദ്ധികരിക്കണമെന്നും,…

Read More

വാഷിങ്‌ടണ്‍: അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പലസ്‌തീനിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ച ഐസിസിയുടെ അന്വേഷണങ്ങൾക്കെതിരെയുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. “അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ ഐസിസി ഏര്‍പ്പെട്ടു. നെതന്യാഹുവിനും അദ്ദേഹത്തിന്‍റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരെ അടിസ്ഥാനരഹിതമായ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് ഐസിസി അധികാരം ദുരുപയോഗം ചെയ്‌തു” എന്ന് ട്രംപ് ഒപ്പിട്ട ഉത്തരവിൽ ആരോപിക്കുന്നു. പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരിക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്താരാഷ്‌ട്ര കോടതി നെതന്യാഹുവിനെതിരെയും യോവ് ഗാലന്‍റിനുമെതിരെയും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതു അംഗീകരിക്കില്ലെന്നും ഇസ്രയേലിനെ സംരക്ഷിക്കുമെന്നുമാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.

Read More

കൊച്ചി: ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാ മേഖല സ്തംഭിപ്പിച്ച് കൊണ്ടാണ് സമരം സംഘടിപ്പിക്കുക. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.  മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞു. സിനിമയിൽ നേട്ടം താരങ്ങൾക്ക് മാത്രമാണെന്നും ചില സംവിധായകരും വൻ തുക പ്രതിഫലം വാങ്ങുന്നുവെന്നും നിർമാതാക്കൾ ആരോപിച്ചു.

Read More

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല. സമ്പൂർണ ബജറ്റിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ഇത് ഇക്കുറി നടപ്പിലാക്കുമോ എന്നതാണ് പ്രധാനം. മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 750 കോടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജീവനക്കാരുടെ DA ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. ശമ്പള പരിഷ് കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി VKPGT പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി ഗതാഗത ഇടനാഴികൾ ശക്തിപ്പെടുത്തും നിലവിലെ ഗതാഗത മാർഗങ്ങൾ ശക്തിപ്പെടുത്തും ഇടനാഴിയുടെ സമീപ മേഖലയെ വികസിപ്പിക്കും വിവിധ പദ്ധതികൾ നടപ്പാക്കും റോഡുകൾക്ക് 3061 കോടി തദ്ദേശ…

Read More

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോട്ടപ്പുറം രൂപതലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയിരം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും നൽകുന്നതിനായി കെ.എ.ൽ ‘സി ഡബ്ലിയു എ ഡയറക്ടർ ഫാ. ലിജോ മാത്യൂസ് താന്നിപ്പിള്ളിക്ക് കൈമാറി. ഭാരവാഹികളായ റാണി പ്രദീപ്, ഷൈബിജോസഫ്,ഡെയ്സി ബാബു,ഷൈനി തോമസ്, പ്രിയപീയൂസ്, ബിനു വിവിയൻ, മേരി ജോസ്, ഷെറിൻസാജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുമ്പോള്‍, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ‘മാനവവര്‍ഗത്തിന്റെ ഏറ്റവും വലിയ വിശ്വാസസംഗമം’  എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയില്‍ പുണ്യനദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി.

Read More

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിമാസം 24-ാം തീയതി തന്റെ ബാല്യകാലം മുതലുള്ള വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 320 പേജുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മുന്‍കാല മോന്‍ഡഡോറി പ്രസാധകനും ഇപ്പോള്‍ അന്താരാഷ്ട്രസ്വതന്ത്ര പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകുന്ന ശ്രീമാന്‍ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പരിശുദ്ധപിതാവ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Read More