Author: admin

പാലക്കാട്: മികച്ച വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ആകെ 52000ത്തില്‍ അധികം വോട്ടുകളാണ് രാഹുല്‍ നേടിയത്. ആദ്യ ഘട്ടത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മുന്നിട്ടുനിന്നു. ബിജെപിയുടെ ശക്തികേന്ദ്രമായി കരുതുന്ന പാലക്കാട് നഗരസഭയില്‍ നിന്ന് അടക്കം രാഹുലിന് വോട്ടുകള്‍ നേടാനായി. പിന്നീട് യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുലിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. പിരാഹിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. അതേസമയം, നഗരസഭയില്‍ അടക്കം വോട്ടുചോര്‍ന്നത് ബിജെപിക്ക് വൻ തിരിച്ചടിയായി. കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. 2021 ൽ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 34143 വോട്ട് നേടായിരുന്നു. 2024 ലോക്‌സഭയിൽ 29355 വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു. ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫ്. ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 64259 വോട്ടുകളാണ് യുആര്‍…

Read More

കോട്ടയം: കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ കൂടിയ വിജയപുരം രൂപതയിലെ സന്യസ്ഥരുടെ സംഗമം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ പ്രമേയം പാസ്സാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരുകൾ പ്രശ്നപരിഹാരത്തിന് സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിജയപുരം ബിഷപ്പ് ഡോ.സെബാസ്ററ്യൻ തേക്കെതേച്ചേരിൽ അധ്യക്ഷത വഹിച്ച സംഗമം ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എപ്പിസ്ക്കോപ്പൽ വികാരി മോൺ .സെബാസ്ററ്യൻ പൂവത്തുങ്കൽ, ഫൊറോന വികാരി ഫാ. വിൽസൺ കാപ്പാട്ടിൽ ,സിസ്റ്റർ. ജനിൻ, സിസ്റ്റർ. ജ്യോതിസ്, സിസ്റ്റർ. ഹെലൻ,Sസിസ്റ്റർ. സുസമ്മസിസ്റ്റർ ,സിസ്റ്റർ. ലീല , സിസ്റ്റർ.ജോളി,സിസ്റ്റർ. ഓമന,സിസ്റ്റർ. തൃഷ, ഫാ.വർഗീസ് CFIC, ഫാ.ജോസ് MSFS, ഫാ.അരുൺ CSC എന്നിവർപ്രസംഗിച്ചു.

Read More

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഫലം മാറി മറിയുന്നു. എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറാണ് നിലവില്‍ 400 ഓളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കൃഷ്‌ണകുമാറിന് ആയിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും രണ്ടാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലില്‍ ഭൂരിപക്ഷം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, അഞ്ചാം റൗണ്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി വീണ്ടും ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

Read More

തൃശൂര്‍: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപ് മുന്നേറുന്നു. ചേലക്കരയിൽ എൽഡിഎഫ് ലീഡ് പതിനായിരത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. തപാല്‍ വോട്ടുകളില്‍ പ്രദീപിന് കൃത്യമായ മുന്നേറ്റമുണ്ടാക്കാനായി. യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ എംപി രമ്യഹരിദാസാണ് പ്രദീപിന്‍റെ മുഖ്യ എതിരാളി. കെ ബാലകൃഷ്‌ണനാണ് ബിജെപിയില്‍ നിന്ന് ജനവിധി തേടുന്നത്. സ്ഥലത്തെ മുന്‍ എംഎല്‍എയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Read More

11.05 am കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്. പ്രിയങ്ക രണ്ടുലക്ഷത്തിൽപരം വോട്ടിന്‍റെ ലീഡ് നേടി. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്.

Read More

കൊ​ച്ചി: മു​ന​മ്പം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ആ​രെ​യും ഇ​റ​ക്കി വി​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നൊ​പ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടും. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ നി​യ​മ​പ​രി​ര​ക്ഷ​യ്ക്കാ​ണ് നി​യ​മി​ച്ച​തെ​ന്നും സ​മ​ര​ക്കാ​രെ അ​റി​യി​ക്കും. മു​ന​മ്പം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​നെ വെ​ക്കും. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന തീ​ർ​ക്കും. ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റ​വ​ന്യൂ അ​ധി​കാ​രം ഉ​റ​പ്പാ​ക്കാ​നാ​ണി​ത്. വ​ഖ​ഫ് ബോ​ർ​ഡ് ഒ​ഴി​യാ​ൻ ആ​ർ​ക്കും ഇ​നി നോ​ട്ടീ​സ് ന​ൽ​കി​ല്ല. ഇ​തി​ന​കം നോ​ട്ടീ​സ് കി​ട്ടി​യ​വ​ർ ഒ​ഴി​യേ​ണ്ട. ക​രം അ​ട​ക്കു​ന്ന​തി​ലെ സ്റ്റേ ​ഒ​ഴി​വാ​ക്കി​ക്കി​ട്ടാ​ൻ സ​ർ​ക്കാ​രും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Read More

മും​ബൈ: ജാ​ർ​ഖ​ണ്ഡി​ൽ ഇ​ന്ത്യാ സ​ഖ്യം മുന്നിൽ . ആ​കെ​യു​ള്ള 81 സീ​റ്റു​ക​ളി​ൽ 50 സീ​റ്റു​ക​ളി​ൽ ഇ​ന്ത്യാ സ​ഖ്യം ലീഡ്ചെയ്യുന്നു. 26 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ മുന്നിലാണ്. മൂന്നു സീ​റ്റു​ക​ളി​ൽ സ്വതന്ത്രരാണ് മുന്നിൽ. 41 ആ​ണ് ജാ​ർ​ഖ​ണ്ഡി​ലെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട സീ​റ്റ് നി​ല. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ, ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ചം​പ​യ് സോ​റ​ൻ എ​ന്നി​വ​ർ മു​ന്നി​ലാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബാ​ബു​ലാ​ൽ മ​റാ​ൻ​ഡി ധ​ൻ​വാ​റി​ൽ പി​ന്നി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യിൽ എ​ൻ​ഡി​എ ഭരണത്തുടച്ചയിലേക്ക് . ആ​കെ​യു​ള്ള 288 സീ​റ്റു​ക​ളി​ൽ 211 ഇ​ട​ത്ത് എ​ൻ​ഡി​എ സ​ഖ്യം മു​ന്നി​ലാ​ണ്. ഇ​ന്ത്യാ സ​ഖ്യം 68 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്. 149 സീ​റ്റി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി 97 ഇ​ട​ത്തും, 81 ഇ​ട​ത്ത് മ​ത്സ​രി​ച്ച ശി​വ​സേ​ന ഷി​ൻ​ഡെ 50 സീ​റ്റി​ലും 59 ഇ​ട​ത്ത് മ​ത്സ​രി​ച്ച എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം 31 സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. 101 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് 24…

Read More

കൊച്ചി :വരാപ്പുഴ അതിരൂപതാംഗങ്ങളായ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായി നവദർശൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കോർപ്പസ് ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുള്ള ഡോണർമാരുടെ വാർഷീകസമ്മേളനം നടന്നു . വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ സംഭാഷണം നടത്തി. നവദർശന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഡോണർമാർ നൽകുന്ന നിസീമ്മമായ പ്രോത്സാഹനത്തിനും അകമഴിഞ്ഞ സഹകരണത്തിനും ട്രസ്റ്റിന്റെ ചെയർമാനും കൂടിയായ ആർച്ച് ബിഷപ്പ് നന്ദി അർപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ടീച്ചേർസ് അവാർഡുകൾ ആർച്ച് ബിഷപ്പ് സമ്മാനിച്ചു. ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ടീച്ചേർസ് അവാർഡുകൾ നേടിയ അധ്യാപകർ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളപ്പറമ്പിലിനൊപ്പം ഈ വർഷം 2027 വിദ്യാർത്ഥികൾക്ക് 7299842/- രൂപ സ്കോളർഷിപ്പായി നൽകുമെന്ന് നവദർശൻ ഡയറക്‌ടർ ഫാ. ജോൺസൻ ഡിക്കുഞ്ഞ അറിയിച്ചു . നവദർശൻ അസ്സി. ഡയറക്‌ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ അഡ്വ. വി. എ ജെറോം എന്നിവർ പ്രസംഗിച്ചു…

Read More

ചാലക്കുടി: സമ്പാളൂർ ആത്മഭിഷേക ബൈബിൾ കൺവെൻഷൻ മൂന്നാം നാൾ പിന്നിട്ടു. ജീവിതവിശുദ്ധി സമഗ്രമായ പുരോഗതിയിലേക്കും മനുഷ്യനെ വികസനത്തിലേക്കും നയിക്കും. ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് പാപരഹിതമായ ജീവിതം സഭയുടെയും സമൂഹത്തിന്റെയും നന്മക്കായി പ്രവർത്തിക്കാൻ മനുഷ്യനെ പ്രാപ്തരാക്കുമെന്ന് കൺവെൻഷൻ സന്ദേശത്തിലുടന്നീളം ഏവരെയും ബോധ്യപ്പെടുത്തി. ദിവ്യബലിക്ക് ഫാ ആന്റസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ റെക്സൺ പങ്കേത്ത് , ഫാ ഫ്രാൻസിസ് കർത്താനവും സഹകാർമികരായിരുന്നു. സമ്പാളൂർ അനുഗ്രഹീതഭൂമി വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ജോൺ ബ്രിട്ടോ,ഫാ ജോസഫ് കോൺസ്റ്റന്റയിൻ ബസ്കി അർണോസ് പാതിരി തുടങ്ങിയ സമർപ്പിത പ്രേക്ഷിത ചേതസ്സുകളുടെ പാതം പതിഞ്ഞ പുണ്യഭൂമിയാണ് സമ്പാളൂർ. വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ നാമധേയത്തിൽ  ഈശോ സഭ വൈദീകർ സ്ഥാപിച്ച സെന്റ് പോൾസ് ആശ്രമവും, സെന്റ് പോൾസ് സെമിനാരിയും, സെന്റ് പോൾസ് പ്രസ്സും, നിന്ന സ്ഥലമാണ് സാമ്പാളൂർ ദൈവാലയം  . മലയാളത്തിൽ, മലയാള ലിപികളിൽ ആദ്യം മുദ്രണം നടന്നത് സമ്പാളൂർ അച്ചുകൂടത്തിലായിരുന്നു എന്ന് മധുരയിലും മറ്റും മതപ്രചാരണം  നടത്തിയിരുന്ന ഡിനോബിലി…

Read More

മുനമ്പം : മുനമ്പത്തെ സമരം മതപരമോ, വര്‍ഗ്ഗീയമോ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ, മത-വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രശ്‌നം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിക്കുവാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ ഈ പ്രശ്‌നത്തിന് ശാശ്വതവും നീതിപൂര്‍വ്വവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നാടിനും…

Read More