- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
- ചേലക്കരയെ വീണ്ടും ചുവപ്പിച്ച് യു ആർ പ്രദീപ്
- കന്നിയങ്കത്തില്‍ കൂറ്റന്‍ ഭൂരിപക്ഷവുമായി പ്രിയങ്ക
- മുനമ്പത്ത് ആരെയും കുടിയിറക്കില്ല; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
- പാലക്കാടിന് കൈകൊടുത്ത് രാഹുല്‍; ചേലക്കരയിൽ പ്രദീപ് ,വയനാട്ടിൽ പ്രിയങ്ക
- മുനമ്പം: സന്യസ്ഥ സംഗമം പ്രതിഷേധിച്ചു
- മാറിമറിഞ്ഞ് പാലക്കാട് ലീഡ്; വീണ്ടും ബിജെപി മുന്നേറ്റം
Author: admin
ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ലോകകപ്പ് കളിച്ച പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയ ബി.സി.സി.ഐ, സൂര്യകുമാർ യാദവിനെയാണ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്. നേരത്തെ ഏഷ്യകപ്പിൽ നിന്നും ലോകകപ്പിൽ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടം നേടാനായില്ല. സഞ്ജുവിനെയും ചാഹലിനെയും ഒഴിവാക്കിയതിനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ശശി തരൂരിന്റെ വിമർശനം. ‘ഇത് ശരിക്കും വിവരണാതീതമാണ്. സഞ്ജു വെറുതെ തെരഞ്ഞെടുക്കപ്പെടേണ്ട ആളല്ല, എല്ലാ സീനിയർ താരങ്ങളുടെയും അഭാവത്തിൽ ടീമിനെ നയിക്കേണ്ടയാളായിരുന്നു. കേരളത്തിനും രാജസ്ഥാൻ റോയൽസിനൊപ്പവുമുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനായുള്ള അനുഭവപരിചയം സൂര്യകുമാറിനേക്കാൾ നമുക്ക് മുമ്പിലുള്ളതാണ്. ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് നമ്മുടെ സെലക്ടർമാർ വിശദീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ട് യുസ്വേന്ദ്ര ചാഹൽ ഇല്ല?’, ശശി തരൂർ കുറിച്ചു.സൂര്യകുമാറിന് പുറമെ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ…
കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയ ഇന്നലെ രാവിലെ പത്തോടെ കേളകത്ത് മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്നു വിവരം. ഇരിട്ടിയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് കേളകം .ഇവിടെ മലയോര ഹൈവേയ്ക്കു സമീപം മാവോയിസ്റ്റുകൾ എത്തിയതായാണ് അറിയുന്നത് . അഞ്ചംഗ സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത് ബാവലിപ്പുഴയോരത്ത് പച്ചമരുന്ന് തിരയാൻ പോയ വീട്ടമ്മയാണ് . വൈകിട്ട് അഞ്ചോടെ ഇത്തരമൊരു സംഘത്തെ കണ്ടതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് ഇതേത്തുടർന്ന് പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.ഇരിട്ടിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പോയ നെടുംപോയിൽ – മാനന്തവാടി റോഡിൽനിന്ന് 5 കിലോമീറ്റർ ദൂരത്താണ് മാവോയിസ്റ്റുകളെ കണ്ടുവെന്നു പറയുന്ന സ്ഥലം. സൈനികർ ധരിക്കുന്നതരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് മാവോയിസ്റ്റുകൾ ധരിച്ചിരുന്നത്.
കൽപ്പറ്റ: ഇന്നലെ രാത്രി സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കനത്ത മഴ പെയ്തതിനാൽ ക്യാമ്പുകളടക്കം ആവശ്യമായ എല്ലാ മുന്നൊരുക്കവും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുന്‍കരുതല്‍ എന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ന്‍ററുകള്‍ക്ക് പുറമേ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകളും പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു. ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ…
തിരുവനന്തപുരം:28ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്‌പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 1969-ലാണ് തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്തത്. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ്…
|ആകാംഷയുടെ അവസാന മണിക്കൂറുകൾ |
Subscribe to Updates
Get the latest creative news from FooBar about art, design and business.