Author: admin

വാഷിങ്‌ടൺ: 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തുമെന്ന് റഷ്യയ്‌ക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്‌നിനെ പിന്തുണയ്ക്കാൻ യുഎസ് വ്യോമപ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോ വഴി അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു . നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തി. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് വന്നത് . മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ ആക്രമിച്ചപ്പോൾ യുദ്ധം വേഗത്തിൽ പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വാഗ്‌ദാനം ചെയ്‌തിരുന്നതാണ് . പുടിനോട് കൂടുതൽ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ ,ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. “റഷ്യൻ ആക്രമണങ്ങളിൽ നിന്ന് ആളുകൾക്ക് മികച്ച സംരക്ഷണം നൽകുന്നതിനും ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങളും പരിഹാരങ്ങളും പ്രസിഡൻ്റുമായി ചർച്ച ചെയ്‌തു” – അദ്ദേഹം എക്‌സിൽ പറയുന്നു…

Read More

ചെന്നൈ നാഗപട്ടണത്ത് സിനിമ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് (എസ്.എം.രാജു- 52) കാർ അപകടത്തിൽ മരിച്ചു.സംവിധായകൻ പാ രഞ്ജിത്തിന്റെ ‘വേട്ടുവം’ സിനിമയ്ക്കു വേണ്ടി കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ വായുവിൽ ഉയർത്തുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മോഹൻ രാജ് കാറിനടിയിൽപ്പെട്ടു. സഹായികൾ കാറിനടിയിൽ നിന്ന് വലിച്ചെടുത്ത് പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടെ ഹൃദയാഘാതവുമുണ്ടായെന്നാണു സൂചന. സംവിധായകൻ പാ രഞ്ജിത്ത്, സഹസംവിധായകർ എന്നിവരടക്കം 4 പേർക്കെതിരെപൊലീസ് കേസെടുത്തു. അശ്രദ്ധ മൂലം അപകടത്തിനും മരണത്തിനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും ആരോ പണമുയർന്നു. കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു. മാരി ശെൽവരാജിന്റെ വാഴൈ സിനിമയിൽ അവസാന രംഗത്ത് ലോറി തല കീഴായി മറിക്കുന്നത് അടക്കമുള്ള രംഗങ്ങൾ പ്രശസ്തമാണ്.

Read More

സന്ന : യമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് അവസാന ഘട്ടത്തിലും ചർച്ചകൾ പുരോ​ഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ആശവഹമായ പുരോ​ഗതിയാണ് ചർച്ചയിലുണ്ടാക്കിയതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്. വധശിക്ഷ നീട്ടിവെയ്ക്കുവാനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നത് .പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ​ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുക .

Read More

കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 16 രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തും. അതിന് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും.വരാപ്പുഴ, കോട്ടപ്പുറം,,രൂപതകളിലെ അല്മായ നേതാക്കളും എസ്‌എൻഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധർണയിലും വൈദികരും, കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, , സിഎസ്എസ് കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും പങ്കുചേരും. നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച്…

Read More

വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു.

Read More

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് തുടങ്ങിയ ഇന്ത്യ 170 റൺസിൽ പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170. അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവർ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ് ഇന്ത്യൻ ടീം ഉച്ചഭക്ഷണത്തിന് പിരി‍ഞ്ഞത്. രണ്ടാം സെഷനിൽ വിട്ടുകൊടുക്കാതെ പൊരുതിയ രവീന്ദ്ര ജഡേജ…

Read More

കൊച്ചി: കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെസിബിസി അല്‍മായ കമ്മിഷന്‍ ചെര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടിയാണു ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകും. മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരംകാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ.ബി. കോശി റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി.…

Read More

റിലീസിനു മുമ്പ് 500 കോടി ? ; കൂലി കളക്ഷൻ വേട്ട തുടങ്ങി.സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റിലീസിനു മുമ്പ് 500 കോടി നേടുമെന്ന് റിപ്പോർട്ട് .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം,പ്രീ റീലീസ് ബിസിനസിൽ തിയേറ്റർ റൈറ്റ്‌സ്, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റസ് എന്നിവ ചേർത്ത് മാത്രം വമ്പൻ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നതും പ്രത്യേകതയാണ് .120 കോടി രൂപയ്ക്ക് ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റസ് നേടിയത് വാർത്തയായിരുന്നു. ഓവർസീസിൽ 70 കോടിക്കാണ് ചിത്രം വിറ്റു പോയത്. സിനിമയുടെ തെലുങ്ക് റൈറ്റസ് വിറ്റുപോയിരിക്കുന്നത് 53 കോടിക്കാണ്. ഇനി നോർത്ത് ഇന്ത്യ, തമിഴ്‌നാട്, കേരള, കർണാടക എന്നിവടങ്ങളിലെ റൈറ്റ്സ് വിറ്റുപോകാനുണ്ട്. 243 കോടി രൂപയാണ് ഇതുവരെ പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇത് 500 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

Read More

കൊച്ചി: ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് സർക്കാരിനെയും നിയമവ്യവസ്ഥയെയും മറികടന്ന് കേരളത്തിൽ സർവ്വകലാശാലകളിൽ ഇടപെടുന്ന ഗവർണ്ണർക്ക് കോടതിയിൽ നിന്നും കനത്ത പ്രഹരം. രണ്ട് സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനത്തിലാണ് ഗവർണർക്ക് തിരിച്ചടി ഏറ്റത്. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റൽ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവർ പുറത്താകും താൽക്കാലിക വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെ ഗവർണർ അപ്പീൽ നൽകി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാർക്ക് താൽക്കാലികമായി തുടരാമെന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച്…

Read More