- അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
- എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ
- മുനമ്പം റിലേ നിരാഹര സമരം നാല്പത്തി മൂന്നാം ദിനത്തിലേക്ക്
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം-കെആർഎൽസിസി
- കൂനമ്മാവില്‍ വി. ചാവറയച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷം; തിരുസ്വരൂപ പ്രയാണം തുടങ്ങി
- കുടുംബം സമൂഹത്തിന്റെ അടിത്തറ- ഫാ മാത്യു തടത്തിൽ
- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
Author: admin
ന്യൂഡൽഹി: കേരള ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെയാണ് കേരളം സുപ്രിം കോടതിയിൽ അപ്പീല്‍ നൽകിയത്. ആദ്യ ഹര്‍ജിക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയിലെ അപ്പീലും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനയിലെ അനുച്ഛേദം 200 നിര്‍വ്വചിക്കുന്ന ‘എത്രയും വേഗം’ എന്ന പ്രയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.
മലപ്പുറം: രാഹുല്‍ ഗാന്ധി എംപി കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. എംകെ രാഘവൻ എംപി, എ പി അനിൽകുമാർ എംഎൽഎ, പി കെ ബഷീർ എംഎൽഎ എന്നിവരും രാഹുലിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെത്തിയ ഗാന്ധി കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സീതി ഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എംഓഎല്‍പി സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.
ഗാസ സിറ്റി: വെടിനിർത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രയേൽ. ഹമാസ് മോചിപ്പിച്ച 12 ബന്ദികൾ ഇസ്രയേലിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചത്. മോചിതരായ തടവുകാരെ റഫ അതിർത്തിയിൽ വച്ച് കൈമാറി. അതേസമയം, ഹമാസും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്ന് 12 ബന്ദികളെ റെഡ്ക്രോസിന് കൈമാറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു. മോചനം ലഭിച്ചവരെല്ലാം വനിതകളാണ്. മാസ്ക് ധരിച്ച ഹമാസ് തീവ്രവാദികളും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്നാണ് റഫാ അതിര്‍ത്തിയില്‍ വച്ച് ഇവരെ റെഡ്ക്രോസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നും എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.
മാനന്തവാടി: വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈകൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം…
തിരുവനന്തപുരം: നിയമസഭ പാസാക്കിയിട്ടും അംഗീകാരം നൽകാതെ പിടിച്ചുവെച്ച ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പുവെച്ചു. പൊതുജനാരോഗ്യ ബില്ലിനാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്. ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഉൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വൈസ് ചാൻസലർ തിരഞ്ഞെടുപ്പിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു. മിൽമയുടെ ഭരണം പിടിക്കാനായി സർക്കാർ കൊണ്ടുവന്ന ബില്ലും ഗവർണർ രാഷ്ട്രപതിക്ക് വിട്ടിട്ടുണ്ട്.
|41 തൊഴിലാളികളേയും പുറത്തെത്തിച്ചു|
ഉത്തരകാശി::ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്‌ചയോളമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ദൗത്യം വിജയത്തിലേക്ക്. തുരക്കൽ പൂർത്തിയാക്കി ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കടത്തി വിട്ടു.സ്ട്രെക്ചറുകളുമായി എസ്ഡിആർഎഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്.ഇതിൽ നാലുപേർ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ അടുത്തേക്ക് പോകും. ശേഷം ബെൽറ്റിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.
കൊല്ലം :ഒടുവിൽ ആശ്വാസം. ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. ആഗ്രഹിക്കുന്ന മോചനദ്രവ്യം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞതാകാമെന്നാണ് നിഗമനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.കോടതിയില്‍ ഹാജരാക്കിയ ശേഷം കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറും. കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ സഹോദരനോടൊപ്പം ട്യൂഷന് പോകുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് രണ്ട് തവണ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റേതെന്ന് കരുതിയ ഫോണ്‍ കോളുകള്‍ എത്തിയിരുന്നു.ആദ്യം അഞ്ച് ലക്ഷവും പിന്നീട് പത്ത് ലക്ഷവുമാണ് സംഘം ആവശ്യപ്പെട്ടത്. അബിഗേലിനായി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അടഞ്ഞുകിടക്കുന്ന വീടുകളിലും വിജനമായ പ്രദേശങ്ങളിലുമടക്കം നാട്ടുകാരും തിരച്ചില്‍…
തൃശൂര്‍: കേരള വര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കും കോളേജ് പ്രിന്‍സിപ്പലിനുമാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം.
Subscribe to Updates
Get the latest creative news from FooBar about art, design and business.