Author: admin

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത്….

Read More

കൊച്ചി : 36 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 19 മുതൽ 28 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.സെപ്റ്റംബർ 19,  5.30പിഎം ന് നാടകമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുടർന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കുന്നു. അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത ‘ , തിരുവനന്തപുരം നവോദയയുടെസുകുമാരി’, കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്ക്‌ണ് ‘, കൊല്ലം അനശ്വരയുടെആകാശത്തൊരു കടൽ’,  തൃശൂർ സദ്ഗമയയുടെ സൈറൺ‘,  തിരുവനന്തപുരം അമ്മ തിയേറ്ററിന്റെഭഗത് സിംഗ്’, തിരുവനന്തപുരം നടനകലയുടെ നിറം’,  കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ ’, വള്ളുവനാട് ബ്രഹ്മ്മയുടെ  പകലിൽ മറഞ്ഞിരുന്നൊരാൾ ‘ എന്നീ നാടകങ്ങൾ മത്സര  വിഭാഗത്തിൽ അവതരിപ്പിക്കും.  സെപ്റ്റംബർ 28ന് സമ്മാനദാനം, തുടർന്ന് പ്രദർശന നാടകം തിരുവനന്തപുരം സംഘകേളിയുടെലക്ഷമണ രേഖ‘ എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ. നാടകമേളയുടെ സീസൺ ടിക്കറ്റ്കൾ സെപ്റ്റംബർ പതിനൊന്നു മുതൽ ലഭ്യമാണ്.1000/- രൂപയാണ് സീസൺ ടിക്കറ്റിൻ്റെ വില. സിംഗിൾ ടിക്കറ്റിന് 150/- രൂപയും. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ…

Read More

ആലപ്പുഴ : 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും .ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കസ്റ്റഡി മര്‍ദ്ദനവും ഇടിമുറികളും ഇടതു നയമല്ല. കസ്റ്റഡി മര്‍ദ്ദനം അലങ്കാരമാക്കിയവരുള്ള കേരള പൊലീസ് നമ്മുടെ പൊലീസ് അല്ലെന്നും പ്രതിനിധികള്‍ . നിലവിലെ പൊലീസ് നയം മൂന്നാം ഇടതുസര്‍ക്കാരിനെ ഇല്ലാതാക്കുമെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിനോയ് വിശ്വം തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് വിവരം . വൈകീട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.പൊലീസ് സ്റ്റേഷനുകളില്‍ ആര്‍എസ്എസ് ഫ്രാക്ഷനുകളുണ്ട്. പൂരം കലക്കിയ എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കരുതായിരുന്നു. ബിജെപിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിന് കാരണം.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് തുറന്നു പറയാന്‍ ശേഷിയില്ലാത്ത…

Read More

എസ്.ആർ.ടി. (സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്) ശക്തമായ പ്രസ്താവനയുമായി മുന്നോട്ട് വന്നു

Read More

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം.മൃതദേഹം പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

Read More

ദോഹ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ചേരുന്നു . ഈമാസം 14-15 തീയതികളിലാണ് ഉച്ചകോടി. ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി അറിയിച്ചു . ആക്രമണത്തിനെതിരെ ഈ മേഖലയിൽനിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . തുടർനടപടികൾ മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചന നടത്തിയാണ് തീരുമാനിക്കും . ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.

Read More