- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതി ഡോ. റുവൈസിന് ജാമ്യം നല്കി ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം നല്കിയത്. റുവൈസിന്റെ പാസ്പോര്ട്ട് പൊലീസില് നല്കണം. തുടര്ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില് നല്കിയിരുന്നു. റഗുലര് വിദ്യാര്ത്ഥിയായ റുവൈസിന്റെ പഠനം നഷ്ടപ്പെടാതിരിക്കാന് ജാമ്യം നല്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കുക)
കൊച്ചി:കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തി. തുടർന്ന് സമൂഹമാധ്യമം വഴി കൈമാറിയതായും കണ്ടെത്തി. എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങൾ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിനും റിപ്പോർട്ട് കൈമാറുകയായിരുന്നു.
| ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു|
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാള്സ് സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില് കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോർട്ട്. വെടിവച്ച അക്രമി സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയാണെന്നും പോലീസ് അറിയിച്ചു. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ പരിസരത്ത് കയറിയ പ്രതി അധ്യാപകരുടേയും വിദ്യാർഥികളുടേയും നേർക്ക് വെടിവക്കുകയായിരുന്നു. അക്രമം നടത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഇയാളുടെ അച്ഛനേയും വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ ഇയാൾ വെടിവെപ്പ് നടത്തിയതെന്നാണ് സൂചന.36 പേരെയാണ് വെടിവപ്പിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ചാൾസ് സർവകലാശാലയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് അക്രമി എത്തി വെടിവച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്യാമ്പസുകളിലൊന്നാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 40 നായിരുന്നു ഇവിടെ വെടിവെപ്പുണ്ടായത്.
വാഷിംഗ്ടണ്:മലയാളത്തില് നിന്നും ആദ്യമായി 200 കോടി ക്ലബില് എത്തിയ ചിത്രമായ ‘2018’ ഓസ്കർ പരിഗണനയ്ക്ക് പുറത്ത് .ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായ മലയാള ചിത്രമാണ് “2018′. പ്രളയകാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില് ഇടം നേടാനായില്ല. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല് അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില് ചിത്രത്തിന് ഇടം നേടാനായില്ല.ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്ക്ക്ശേഷം ഓസ്കാര് എന്ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില് ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.