- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
നാഗ്പൂർ:ഞങ്ങൾ തയ്യാറാണ് എന്ന മുദ്രാവാക്യമുയർത്തി ലോക്സഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് കോൺഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരിൽ. 139 -ാം സ്ഥാപക ദിനത്തിൽ നടക്കുന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ആർഎസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ നടക്കുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിൽ നിന്ന് പ്രവർത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി റാലിക്കുണ്ട്. കോൺഗ്രസ് – എൻസിപി- ശിവസേന ഉദ്ദവ് പക്ഷം ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയിൽ പാർട്ടി ശക്തി പ്രകടനം കൂടി റാലി കൊണ്ട് കോൺഗ്രസ് ലക്ഷ്യം വെക്കുന്നു. രാവിലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തും.
|ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു|
ന്യൂഡൽഹി:ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ഭൂപേന്ദ്ര സിംഗ് ബജ്വയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്. ഗുസ്തി ഫെഡറേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നടപടിക്രമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഭൂപേന്ദ്ര സിംഗ് ബജ്വയുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നത്. ബജവക്ക് പുറമെ, മഞ്ജുഷ കന്‍വാര്‍, എംഎം സോമ്യ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി, മത്സരങ്ങളുടെ സംഘാടനം, അത്ലറ്റ് സെലക്ഷന്, അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കല്‍, മറ്റ് അനുബന്ധ ഉത്തരവാദിത്തങ്ങള്‍ ഈ കമ്മിറ്റി കൈകാര്യം ചെയ്യും. ഗുസ്തി താരങ്ങള്‍ തുടരുന്ന വ്യാപക പ്രതിഷേധം കാരണമാണ് അഡോക്ക് കമ്മിറ്റി ഉടനടി രൂപീകരിക്കാന്‍ കേന്ദ്ര കായിക മന്ത്രലയം തീരുമാനിച്ചത്. കൂടുതല്‍ കായികതാരങ്ങള്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട് . രാഹുല്‍ ഗാന്ധി ഹരിയാനയിലെത്തി ബജരംഗ് പുനിയയുമായി കൂടികാഴ്ചയും നടത്തിയിരുന്നു. പുതിയ അഡ്…
തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്. 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്പ്പറേഷന് മാനദണ്ഡങ്ങള്‍ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയത്. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ത്ഥികള്‍ക്കാണ് തുക നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതു വിഭാഗത്തില്‍ ബി ഗ്രേഡ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡ് നേടിയവര്‍ക്കും ബൗദ്ധിക വെല്ലുവിളികള്‍…
കോഴിക്കോട്: രാമക്ഷേത്ര വിഷയം തീർത്തും രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എസലാം പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാമിന്റെ പരാമർശം. അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് കോൺഗ്രസിനോട് സലാം പറഞ്ഞു.
കൊച്ചി: പെരുമ്പാവൂരിൽ ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഡ്രൈവറായ കർണാടക കൂർഗ് സ്വദേശി ചന്ദ്രുവാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കുണ്ട്.ദർശനം കഴിഞ്ഞ് മടങ്ങുംവഴി വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് . വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും വാഹനം ഇടിച്ചു കയറുകയായിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി . കൂടുതൽ കായിക താരങ്ങൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന. അതേസമയം രാഹുൽ ഗാന്ധി ഹരിയാനയിൽ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം നിർബന്ധിതമായത്. വാർത്താ സമ്മേളനത്തിൽ വച്ച് സാക്ഷ്യമാലിക് ബ്യൂട്ടുകൾ ഉപേക്ഷിച്ചതിനുപിന്നാലെ ബജരംഗ് പുനിയ, വീരേന്ദ്ര സിംഗ്, ബിനീഷ് ബോഗെറ്റ് എന്നിവർ തങ്ങൾക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം ഉപേക്ഷിക്കുകയാണെന്നുള്ള പ്രഖ്യാപനം നടത്തി. തുടർന്നാണ് ഫെഡറേഷനിലെ സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്തുണയായി കൂടുതൽ കായികതാരങ്ങൾ രംഗത്ത് വരും എന്നാണ് സൂചന.
തിരുവനന്തപുരം: ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലിയെന്ന് ശശി തരൂർ എം പി. അയോധ്യ രാമ ക്ഷേത്ര സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവർ തന്നെ എടുക്കട്ടെയെന്ന് ശശി തരൂർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമ ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദർശിച്ചാൽ ജനം അത് വേറെ രീതിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചതിനെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചു. യെച്ചൂരിയുടെ പാർട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉൾപ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബിജെപിയുടെ കളിയാണെന്നും ശശി തരൂർ പറഞ്ഞു.
ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്ര ജനുവരി 14 നാണ് ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
കൊച്ചി: വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവ് 25,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ് 10,000 രൂപ പിഴയും എന്നിങ്ങനെയും വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വർഷമാണ് തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം.
Subscribe to Updates
Get the latest creative news from FooBar about art, design and business.