- ബിഷപ് സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെഒന്നാം വാര്‍ഷികം മാര്‍ച്ച് 25-ന്
- ക്രൈസ്തവര്‍ വിവേചനം നേരിടുന്നു, മുസ്ലീം വിഭാഗത്തിന് കൂടുതല്‍ വിലപേശല്‍ ശേഷി ജസ്റ്റിസ് ജെ. ബി. കോശി
- പ്രമുഖ മിഷണറി സന്ന്യാസിനിമദര് മേരി റോസ് ഥാപ്പ അന്തരിച്ചു
- ബിഷപ് ജെറോം ദാസ് അന്തരിച്ചു
- മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന യുദ്ധത്തെ ശക്തമായി അപലപിച്ച് പാപ്പാ
- ലെയോ പാപ്പാ, ആറുപേരുടെ വിശുദ്ധ നാമകരണ പ്രക്രിയയ്ക്ക് അംഗീകാരം നൽകി
- യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ; ജെറുസലേമിൽ ഓശാന ഞായർ പ്രദിക്ഷണം നടത്തില്ല
- വിശുദ്ധ ദിനങ്ങളിലെ പരീക്ഷകളും ഔദ്യോഗിക പരിപാടികളും: ക്രൈസ്തവ വിശ്വാസത്തോടുള്ള അവഗണന അവസാനിപ്പിക്കുക
Author: admin
യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങളും ക്ഷേമപദ്ധതികളും നിയമഭേദഗതികളും മറ്റും നിര്‍ദേശിക്കാനുമായി ഒന്നാം പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുതന്നെ തത്വത്തില്‍ അംഗീകരിക്കാനും കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് ശുഭാവഹമാണ്.
നാല് വർഷങ്ങൾക്കിപ്പുറവും ദുരിതം വിതച്ചുകൊണ്ട് തുടരുന്ന യുദ്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ കൈത്താങ്ങ്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, കൊച്ചുകുട്ടികളുൾപ്പെടെ പതിനായിരങ്ങൾക്ക് പരിക്കിന് കാരണമാകുകയും ചെയ്തുകൊണ്ട് തുടരുന്നതിനിടെ, കടുത്ത യുദ്ധത്തിന് കീഴിൽ, അതിശൈത്യത്തിന്റെ പിടിയിലായിരുന്ന തങ്ങളുടെ ജനങ്ങൾക്ക് വേണ്ടി പ്രാദേശിക മെത്രാൻസമിതി മുന്നോട്ടുവച്ച അപേക്ഷ പരിഗണിച്ചാണ് പാപ്പാ അവർക്ക് ഒരു ട്രക്ക് നിറയെ മരുന്നുൾപ്പെടെയുള്ള വിവിധ സാധനങ്ങൾ എത്തിച്ചത്.
ഗ്വാദലൂപ്പെ രക്ഷകരാസത്യത്തിന്റെ സാംസ്‌കാരിക അനുരൂപണത്തിന് ഉത്തമ മാതൃകയും, സുവിശേഷപ്രഘോഷണദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള അളവുകോലുമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. മധ്യ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ തലസ്ഥാനം കൂടിയായ മെക്സിക്കോ സിറ്റിയിൽ, ഗ്വാദലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന ദൈവശാസ്ത്ര-അജപാലന കോൺഗ്രസിലേക്കയച്ച സന്ദേശത്തിലാണ്, വിവിധ സംസ്കാരങ്ങളെ മാതൃകാപരമായ രീതിയിൽ ചേർത്തുപിടിക്കുന്ന ഗ്വാദലൂപ്പെയിലെ പ്രവർത്തനങ്ങളെ പരിശുദ്ധ പിതാവ് പ്രകീർത്തിച്ചത്.
ദൈവത്തെ സ്നേഹിക്കുകയും അവനെ ഹൃദയപൂർവ്വം തേടുകയും ചെയ്യുന്ന ഒരാൾക്കും നിരീശ്വരവാദിയായിരിക്കാൻ സാധിക്കില്ലെന്ന് ലിയോ പതിനാലാമൻ പാപ്പാ. സ്വയം നിരീശ്വരവാദിയെന്ന് കരുതുകയും, എന്നാൽ ദൈവത്തെ തേടുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കയും ചെയ്യുന്ന ഒരു വ്യക്തിയുടെ കത്തിന്, “വിശുദ്ധ പത്രോസിന്റെ ചത്വരം” എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിലൂടെ മറുപടി നൽകവെയാണ്, ഒരേ സമയം ദൈവത്തെ തേടാനും സ്നേഹിക്കാനും, അതേസമയം നിരീശ്വരവാദിയായിരിക്കാനും സാധിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
2026 -ഇൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ അപ്പസ്തോലിക യാത്രകൾക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2025.ലെ ജൂബിലിക്കും, തുർക്കിയിലേക്കും ലെബനനിലേക്കും പാപ്പാ അപ്പസ്തോലിക യാത്രകൾ നടത്തിയിരുന്നു.
അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ ‘ഡേവിഡ്’ കൂടുതൽ തീയേറ്ററുകളിലേക്ക്. മാർച്ച് 12 മുതൽ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രദർശനം നടത്തും. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷൻ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിന്നു.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങൾ സ്ഥാപിച്ചു. ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുരിശിന്റെ വഴിയുടെ പുതിയ ചിത്രങ്ങൾ സ്ഥാപിച്ചത്. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ ഈ ചിത്രങ്ങൾ വരച്ചത്. 2023 ഡിസംബർ മാസം മുതൽ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാർ കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ സമർപ്പിച്ചിരിന്നു.
കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും കൊച്ചി ബിഷപ്പ് ഡോക്ടർ ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
