- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില്‍ ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരംവളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വീടുകളില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ കേസിലെ പതിനൊന്നു പ്രതികളില്‍ ഒമ്പതു പേരെയും കാണാനില്ലെന്നാണ് വിവരം. ഗുജറാത്തിലെ രണ്‍ധിക്പുര്‍, സിംഗ്വാദ് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് പതിനൊന്ന് പ്രതികളും. സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ വീടുകളിലില്ലെന്ന് അറിയുന്നത്. കേസില്‍ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ ജയിലില്‍ തിരിച്ചെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ മുങ്ങിയതോടെ കീഴടങ്ങല്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതുവരെ ഇവരുടെ കീഴടങ്ങല്‍ സംബന്ധിച്ച വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ ചേരുവാനും ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
|13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു|
മുംബൈ:ഇന്ത്യക്ക് എതിരായ വനിതാ ടി20 പരമ്പര ഓസ്ട്രേലിയക്ക്. അവസാന ടി20 മത്സരത്തില്‍ ഓസ്ട്രേലിയ 7 വിക്കറ്റ് വിജയം നേടി പരമ്പര 2-1ന് സ്വന്തമാക്കി. ഏഴു വിക്കറ്റിനു വിജയിച്ചതോടെ മൂന്നു മത്സര പരമ്പര ഓസ്ട്രേലിയ 2-1 ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റിന് 147 റണ്‍. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.ആദ്യമത്സരം ഇന്ത്യ ഒന്‍പതു വിക്കറ്റിനു ജയിച്ചപ്പോള്‍ ആറു വിക്കറ്റിന് രണ്ടാം മത്സരം ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി.ഓസ്ട്രേലിയക്കായി സത്ര്‍ലാണ്ടും ജോര്‍ജിയയും രണ്ട് വിക്കറ്റ് വീതം നേടി. മേഗന് ഷട്ട് ഒരു വിക്കറ്റെടുത്തു. മുന്‍നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കു തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ബംഗളുരു: നാലുവയസുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ ക്രൂരയായ അമ്മ രാജ്യത്തെ മികച്ച 100 എ.ഐ. സംരംഭകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളെന്ന് വിവരം . 2017-18 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ ബെര്‍ക്മാന്‍ ക്ലെയ്ന് സെന്ററില്‍ ഫെലോയായിരുന്നു ഇവർ . ബംഗളുരുവിലെ ”മൈന്ഡ്ഫുള് എ.ഐ. ലാബ്സ്” എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ദാമ്പത്യകലഹമാണു കുട്ടിയെ കൊലപ്പെടുത്താന്‍ സുചനയെ പ്രേരിപ്പിച്ചതെന്നാണു സൂചന. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലാണ്. കോടതിവിധിപ്രകാരം കുട്ടിയെ ആഴ്ചയില്‍ മൂന്നുദിവസം അച്ഛനൊപ്പം വിടണം. ഇത് ഒഴിവാക്കാനാണു സുചന സേത്ത് (39) എന്ന സ്ത്രീകൊടുംക്രൂരകൃത്യം നടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം. കുട്ടിയുടെ അച്ഛന് നിലവില്‍ ഇന്തോനീഷ്യയിലാണ്. ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മകനെ കുത്തിക്കൊന്നശേഷം മൃതദേഹം ബാഗിലാക്കി ബംഗളുരുവിലേക്കു ടാക്സി കാറില്‍ പോകുന്നതിനിടെ കര്‍ണാടയിലെ ചിത്രദുര്‍ഗ ജില്ലയിലാണു സുചനസേത്ത് അറസ്റ്റിലായത്. മലയാളിയായ ബിസിനസുകാരനാണു ഭര്‍ത്താവ്.
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളത്ത് ആശീര്‍ഭവനില്‍ ജനുവരി 13, 14 തീയതികളില്‍ നടക്കുമെന്ന് കെആര്‍എല്‍സിസി വക്താവ് ജോസഫ് ജൂഡ് അറിയിച്ചു. ജനുവരി 13ന് ശനിയാഴ്ച രാവിലെ 10:30 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സമ്മേളനത്തില്‍ ആശംസകള്‍ നേരും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറി പുഷ്പ ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.’സിനഡാത്മക നവീകരണം, കേരള ലത്തീന്‍ സഭയില്‍’ എന്ന വിഷയത്തില്‍ കണ്ണൂര്‍ രൂപത മെത്രാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗ്രിഗറി പോള്‍,…
ബിജോ സിൽവേരി കൈസര്‍ എന്ന ബഹുമാനപദം റോമന്‍ റിപ്പബ്ലിക്ക് വാണ ഏകാധിപതി ഗായുസ് യൂലിയുസാണ് ആദ്യമായി ഉപയോഗിച്ചത്. ആദ്യം വിളിപ്പേര് ആയി ഉപയോഗിച്ചിരുന്ന ഈ പദം പിന്നീട് ഒരു കുടുംബനാമമായും, എ.ഡി. 69നു ശേഷം ചക്രവര്‍ത്തിമാരുടെ പദവിയുടെ പേരായും മാറി. ‘ഡെര്‍ കൈസര്‍’ എന്നാല്‍ ദി എംപറര്‍ എന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടില്‍ കാല്പന്തിന്റെ കളിക്കളം അടക്കിവാണ ഫ്രന്‍സ് ബെക്കന്‍ബോവറെ ജര്‍മന്‍ ജനത ബഹുമാനിച്ചതും ഇതേ വാക്കുപയോഗിച്ച്; കളിക്കളത്തിലെ ചക്രവര്‍ത്തിക്കു ചേര്‍ന്ന വിശേഷണം. ഫുട്ബോളില്‍ നിശ്ബദവിപ്ലവം അരങ്ങേറിയ അറുപതുകളിലായിരുന്നു ബെക്കന്‍ ബോവര്‍ ബൂട്ടണിഞ്ഞത്. കളിക്കളങ്ങള്‍ കൃത്രിമപ്പുല്ലിലേക്കും കളിതന്ത്രങ്ങള്‍ ശരവേഗത്തിലും പരീക്ഷണത്തിലേര്‍പ്പെട്ട കാലം. ഫോര്‍വേഡുകള്‍ മത്സരം നിയന്ത്രിച്ചിരുന്ന കാലം. മറ്റു കളിക്കാര്‍ക്ക് മാന്മാര്ക്കിങ്ങായിരുന്നു പ്രഥമ പരിഗണന. കൃത്യമായ പൊസിഷനുകളിലേക്ക് കളിക്കാര്‍ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ജര്മനിയ്ക്കു കുറകേ രണ്ടാം ലോകമഹായുദ്ധം പണിത വന്മതിലുള്ള കാലം. രാജ്യം അന്ന് രണ്ടായിരുന്നു. പശ്ചിമവും കിഴക്കും. പടിഞ്ഞാറന്‍ ജര്മനിക്കാരനായിരുന്നു ബെക്കന്‍ ബോവര്‍. മധ്യനിരയിലെ കളിക്കാരന്. പക്ഷേ ഇറ്റലിയെ പോലെ പ്രതിരോധത്തിന്…
ഫോര്‍ട്ട്കൊച്ചി: ഇടക്കൊച്ചി അക്വിനാസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ നസ്രത്ത് പുത്തന്‍പറമ്പില്‍ ഡോ.പി.എം.ജോസഫ് (85) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11നു നസ്രത്ത് തിരുകുടുംബ ദേവാലയത്തില്‍. ഭാര്യ: പ്രഫ. കെ.ആര്.ഷീല (എറണാകുളം സെന്റ് തെരേസാസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി). മക്കള്‍: ഡിറ്റി ജോസഫ് (അധ്യാപിക, വിമല ഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലം), രമ്യ ജോസഫ് (ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരള, മട്ടാഞ്ചേരി). മരുമക്കള്‍: ഡോ.എസ്.സജു ( കായിക വിഭാഗം മേധാവി, ഫാത്തിമ മാതാ കോളജ്, കൊല്ലം), ജിജോ ജോണ്‍ പുത്തേഴത്ത് (സ്പെഷല്‍ കറസ്പോണ്ടന്റ്, മലയാള മനോരമ, കൊച്ചി). കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഹിന്ദി വിഭാഗം മേധാവിയും തോപ്പുംപടി സെന്റ് ജോസഫ്സ് കോളജ്, ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു. പ്രോ എക്ലീസിയ ഏത് പൊന്തിഫിച്ചേ എന്ന പേപ്പല്‍ ബഹുമതിയും ലഭിച്ചിട്ടുള്ള അദ്ദേഹം സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ ബിരുദാനന്തര ബിരുദവും ആ ഭാഷകളിലെ പഠനത്തില്‍…
കൊച്ചി: പ്രശസ്ത നോവലിസ്റ്റും പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു. 2012-ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനു ഇദ്ദേഹം അര്‍ഹനായി. വിക്ടര്‍ ലീനസുമായി ചേര്‍ന്ന് ‘ദൃൂതി’ എന്നൊരു സാഹിത്യ പ്രസിദ്ധീകരണം തുടങ്ങിക്കൊണ്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നത്. സമയം മാസികയുടെ പത്രാധിപരാരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആദ്യമായി 18-ആം വയസ്സില്‍ ചരമവാര്‍ഷികം എന്ന കൃതി മാതുഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീര്‍ത്തനം എന്നീ കൃതികള്‍ രണ്ടാം വര്‍ഷം പുറത്തിറക്കി. സ്വാമി നിര്‍മ്മലാനന്ദന്റെ ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളില്‍ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദര്‍ശന എന്ന നാടകട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയന് കരോട്ടില്‍ സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഭരതനടനം എന്ന നോവല്‍ പി.ജെ ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി കാര്‍ട്ടൂണിസ്റ്റ്…
പത്തനംതിട്ട: സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമത്തിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. 2023 ഡിസംബര്‍ 20 നായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്. കേസില്‍ നാലാംപ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് കേസിലെ രണ്ട്, മൂന്ന് നാല് പ്രതികള്‍. 38 പേര്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം, കണ്ടോണ്മെന്റ് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. കണ്ടോണ്മെന്റ് സ്റ്റേഷനില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.