കൊൽക്കത്ത:*അർജൻറീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യാ സന്ദർശനത്തിന് അന്തിമ അനുമതി ലഭിച്ചതായി, പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്ത അറിയിച്ചു. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്നാണ് ഈ സന്ദർശന പരിപാടിയുടെ പേര്. മുമ്പ് പി.ടി.ഐ റിപ്പോർട്ട് ചെയ്തതുപോലെ, ഡിസംബർ 12-ന് ഇന്ത്യൻ ഫുട്ബോളിൻ്റെ കേന്ദ്രമായ കൊൽക്കത്തയിൽ എത്തും. തുടർന്ന് അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലേക്കും അദ്ദേഹം യാത്ര തുടരും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം സന്ദർശനം സമാപിക്കും.2011 -നു ശേഷമുള്ള മെസ്സിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായിരിക്കും ഇത്.മെസ്സിയുടെ വരവ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ഏതെങ്കിലും ദിവസം മെസ്സി തന്റെ യാത്രയുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഔദ്യോഗിക പോസ്റ്ററും ചെറിയ വിവരണവും പോസ്റ്റ് ചെയ്യും എന്നും ദത്ത പി.ടി.ഐയോട് പറഞ്ഞു.
Trending
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം

