Author: admin

ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം ‘ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ 2024 ലെ വസന്തകാലത്ത് യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങളില്‍ ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യക്തിപരമായ സംഭവങ്ങളും ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഫാബിയോ മാര്‍ഷെസ് റഗോണയാണ് രചയിതാവ്. പാപ്പായ്ക്ക് ഏകദേശം മൂന്നു വയസ് പ്രായമുള്ളപ്പോള്‍-1939ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ള ലോകത്തെ അടയാളപ്പെടുത്തിയ സംഭവങ്ങളിലൂടെ തന്റെ ജീവിത കഥ പാപ്പ ആദ്യമായി വിവരിക്കുന്നു. ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, മെക്സിക്കോ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ 2024-ലെ വസന്തകാലത്താണ് പുസ്തകം പുറത്തിറങ്ങുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രസാധകരായ ഹാര്‍പര്‍കോളിന്‍സ് ഇതാദ്യമായാണ് ഫ്രാന്‍സിസ് പാപ്പയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ പാപ്പയുടെ വ്യക്തിപരമായ ഓര്‍മ്മകളിലൂടെ വീണ്ടെടുക്കാന്‍ ദശാബ്ദങ്ങളിലൂടെയുള്ള അസാധാരണമായ ഒരു യാത്രയാണ് ‘ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’. നവംബര്‍ 7-ലെ ഹാര്‍പ്പര്‍കോളിന്‍സ്…

Read More