Author: admin

ചേർത്തല : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ ആഭിമുഖ്യത്തിൽ ഷെവലിയാർ പ്രൊഫ. ഏബ്രഹാം അറക്കൽ അനുസ്മരണം നടത്തി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് , പാലക്കാട്‌ വിക്ടോറിയ കോളേജ് , എറണാകുളം മഹാരാജസ് കോളേജ് എന്നീ കോളേജുകളിൽ പ്രിൻസിപലും കാത്തലിക്ക് കോൺഫറൻസ് ഓഫ് ഇന്ത്യ ( സിസിഐ ) മുൻ നാഷണൽ വൈസ് പ്രസിഡന്റും കെഎൽസിഎ യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം . ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വച്ചു നടന്ന അനുസ്മരണ സമ്മേളനം കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസ് ( കെസിബിസി ) ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയുടെ സാംസ്‌കാരിക മേഖലയിൽ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയും , കത്തോലിക്ക സഭയുടെ ഒരു പണ്ഡിത ശ്രേഷ്ഠനും ചരിത്രകാരനുമായിരുന്നു പ്രൊഫ ഏബ്രഹാം അറക്കൽ എന്ന് ഫാ തോമസ് തറയിൽ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്‌…

Read More

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ് ഡല്‍ഹിയിൽ . ഇത്തവണ ആരെ തുണക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത് . അട്ടിമറിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.പുലര്‍ച്ചെ 4 മണി മുതല്‍ 35 റൂട്ടുകളില്‍ അധിക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. മുൻപത്തെ തിരഞ്ഞെടുപ്പുകൾ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇൻഡ്യ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു. തുടർന്ന്…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 AM മുതല്‍ 3 PM വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും…

Read More

ടിബറ്റ്: ടിബറ്റില്‍ റിക്‌ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്‌ച അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി അറിയിച്ചു. 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ റിക്‌ടര്‍ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഭൂകമ്പത്തില്‍ ആളാപയം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ചയും ടിബറ്റില്‍ ഭൂചലനം ഉണ്ടായിരുന്നു. നേപ്പാള്‍, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ ഭൂചലനങ്ങള്‍ സര്‍വസാധാരണമാണ്. ടിബറ്റില്‍ കഴിഞ്ഞ മാസം ജനുവരി ആദ്യ ആഴ്‌ച ഉണ്ടായ ഭൂകമ്പത്തില്‍ 120ലേറെ ആളുകള്‍ മരിച്ചിരുന്നു, 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അന്ന് റിക്‌ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Read More

ന്യൂ ഡൽഹി: വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വെക്കും. സ്‌പീക്കറാണ് റിപ്പോർട്ട് പാർലമെന്റിൽ വെക്കുക. നേരത്തെ, ജെപിസി റിപ്പോർട്ട് ഉടൻ പാർലമെൻ്റിൽ വെയ്ക്കുമെന്ന് ജെപിസി ചെയർമാൻ ജഗദാംബിക പാൽ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വാഭാവികമാണ്. എല്ലാവർക്കും അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനത്തിലാണ് റിപ്പോർട്ടെന്നും ജഗദാംബിക പാൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സഭയിൽ വെക്കുന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ട്.14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും. വഖഫ് കൗൺസിലിന് ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടാനും സാധിക്കില്ല.

Read More

കോഴിക്കോട് : മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് രൂപത KLCA കരിദിനം ആചരിച്ചു. സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന പ്രതിഷേധ റാലി സെന്റ് ജോസഫ്സ് വികാരി ഫാ. റെനി റോഡ്രിഗസ് ഉൽഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നൈജു അറക്കൽ, രൂപത സെക്രട്ടറി ജോർജ് കെ വൈ സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗം പ്രകാശ് പീറ്റർ, ഫ്ലോറാ മെൻഡോൻസ, ജോളി ജെറോം, സേവിയർ പി ജെ, തോമസ് ചെമ്മനം, സണ്ണി എ. ജെ., ടൈറ്റസ്, ആംബ്രോസ്, ജോസ് പ്രകാശ്, നൈജിൽ, ജെസ്സെ ഹെലൻ, ലത മെൻഡോൻസ, എന്നിവർ നേതൃത്വം നൽകി

Read More

കൊച്ചി: മുനമ്പം ഭൂമി തർക്കം പഠിക്കാൻ വേണ്ടി നിയോ​ഗിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തിവച്ചു. കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം തുടർനടപടികൾ ആരംഭിക്കുക എന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്റെ പ്രവർത്തനം നിയമ പ്രകാരം ആണ്. എൻക്വയറി ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേന്ദ്ര സർക്കാരി‍ന് അധികാരമുളള വിഷയത്തിൽ എങ്ങനെയാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോ​ഗിക്കുന്നതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇത് ഒരു ജുഡീഷ്യൽ കമ്മീഷനോ, അർധ ജുഡീഷ്യൽ കമ്മീഷനോ അല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുനമ്പം ഭൂമി സംരക്ഷിക്കാൻ വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നത് പഠിക്കാൻ നിയോ​ഗിച്ച കമ്മീഷനാണിതെന്നായിരുന്നു സർക്കാർ നിലപാട്.

Read More

തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025’മായി വിജിലൻസ് മുന്നോട്ട്.കേരളത്തിൽ കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി പിടിയിലായത് ഒൻപത് പേർ. ഓപ്പറേഷൻ ഊർജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ഒരു ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വിജിലൻസ് യൂണിറ്റുകളെ അറിയിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി വിപുലമായി നടത്തികൊണ്ടിരുക്കുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025ൽ ജനുവരി മാസം മാത്രം എട്ട് ട്രാപ്പ് കേസുകളിലായി ഒൻപത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി. വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും, വിജയകരമായ ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണ് ജനുവരി മാസത്തിലേത്.

Read More

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് പാര്‍ട്ടി വിട്ട എട്ട് സിറ്റിംഗ് എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എം എല്‍ എമാരുടെ കൂടുമാറ്റം ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു എം എല്‍ എമാര്‍ രാജിവെച്ചത്.വന്ദന ഗൗര്‍ (പാലം), രോഹിത് മെഹ്റൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂര്‍), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), രാജേഷ് ഋഷി (ഉത്തം നഗര്‍), ബി എസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റോലി), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍) എന്നീ എം എല്‍ എമാരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബി ജെ പി ഡല്‍ഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എം എല്‍ എമാര്‍ അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത്…

Read More

തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തടക്കം കേരളം…

Read More