Author: admin

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന് യാത്ര ആരംഭിക്കും. കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. ‘നമുക്ക് സ്‌നേഹം കൊണ്ട് സംവദിക്കാം. പൂര്‍ണ്ണമായ അവകാശത്തോടെ നീതി സ്വീകരിക്കാം. ഇന്‍ഡ്യയില്‍ ചേരുക. നീതി യാത്രയുടെ ലക്ഷ്യം ഉറപ്പാണ്, ഉറച്ചതാണ്!’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര സഞ്ചരിക്കും. ഇന്നലെ നാഗ ഹോഹോ സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2015 ഓഗസ്റ്റ് 3-ന് കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാർ നടപ്പാക്കാത്തതിൽ രാഹുൽ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

Read More

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ .സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.‌‌ഇന്ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.

Read More

ലണ്ടൻ: 2023 ലെ മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ലയണൽ മെസ്സിക്ക്. പുരസ്കാര മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിം​ഗ് ഹാലണ്ടിനെയും കിലിയൻ എംബപ്പെയും മെസ്സി പിന്നിലാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ സ്പെയിൻ താരം ഐതാന ബോൺമതി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ​ഗ്വാർഡിയോള സ്വന്തമാക്കി. മികച്ച വനിതാ പരിശീലയ്ക്കുള്ള പുരസ്കാരം സറീന വി​ഗ്മാൻ സ്വന്തമാക്കി. ലോകകപ്പ് ഫൈനലിലെത്തിയ ഇം​ഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയാണ് സറീന വീഗ്‌മാൻ. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ കീപ്പർ അൻഡേഴ്സൺ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇം​ഗ്ലണ്ടിന്റെയും താരമായ ഏർപ്സാണ് മികച്ച വനിതാ ​ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടി. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം ബ്രസീൽ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീൽ ടീമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

Read More

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂണിറ്റ് ക്യാൻസർ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂണിറ്റിന്റെയും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതുതായി പ്രവർത്തനം തുടങ്ങുന്ന റോബോട്ടിക് സർജറി യൂണിറ്റ് ആർ.സി.സിയുടെ കാര്യശേഷി വർധിപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണു നിലവിൽ റോബോട്ടിക് സർജറി സംവിധാനമുള്ളത്. ഇതു തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനം ആരംഭിക്കുന്നതു സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്. സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. രോഗിയുടെ വേദന കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കിടയിലെ രക്തസ്രാവം കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കു…

Read More

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം വേണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി. അതേസമയം ഹര്‍ജിയില്‍ നിലപാടറിയിക്കണം എന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സതീശന്റെ ഹര്‍ജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 ല്‍ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപച്ചത് എന്ന് കോടതി ചോദിച്ചു. കെ ഫോണ്‍, എ ഐ കാമറ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്ന ആവശ്യവും കോടതി തള്ളി. സി എ ജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാം എന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. അതോടെ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നായിരുന്നു കോടതിയുടെ ചോദ്യം. തെരുവിലും മൈതാനത്തും കിട്ടാത്ത നീതി തേടിയാണ് കോടതിയില്‍ പോയതെന്ന് സതീശന്‍ പറഞ്ഞു. തന്റെ കേസ് തള്ളിയിട്ടില്ലെന്നും പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ…

Read More

 തിരുവനന്തപുരം :കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 4ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. സംസ്ഥാനത്തെ 25,177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. ശനിയാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം.ഫെബ്രുവരി 4 ഞായറാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം. സമ്മേളനം വൻ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ…

Read More

ഇംഫാൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര .ഇംഫാൽ വെസ്റ്റിലെ സെക്മ‌യിൽ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. രൂക്ഷമായഅക്രമങ്ങൾക്ക് സാക്ഷിയായ കുക്കി മേഖലയായ കാങ്പോക്പിയിലൂടെയാണ് യാത്ര. കാങ്പോക്‌പിയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. മണിപ്പുർ കലാപത്തിന്റെ ഇരകളെ ചേർത്ത്നിർത്തി,അടുത്തെത്തുന്നവരെയെല്ലാം കണ്ട്,അവരുടെ വിഷമങ്ങൾ കേട്ട് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ബസിലും കാൽനടയായും രാഹുൽഗാന്ധി നീങ്ങുകയാണ്. ബസിൽ യാത്ര ചെയ്യുന്ന രാഹുൽഗാന്ധി പ്രതിദിനം ആറ് കിലോമീറ്ററോളം പദയാത്ര നടത്തുന്നുണ്ട്. വൈകിട്ട് മാവോ ഗേറ്റിലാണ് ഇന്നത്തെ യാത്ര അവസാനിപ്പിക്കുക. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി തങ്ങുക .

Read More

ലഖ്നൗ : രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പണപ്പിരിവിനിടെ സംഘർഷം. യുപിയിൽ ഒരാൾ മരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കാൻ  ഉന്നാവോയിൽ സംഭാവന ശേഖരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വിനോദ് കശ്യപ് എന്ന 35 കാരനാണ് മരിച്ചത്. പണപ്പിരിവിനിടെ 2 വിഭാ​ഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലയിലും കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ശബരിമല : പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു.ശ്രീകോവിലിൽ നിന്നുള്ള മണിനാദത്തിനൊപ്പം ഉയർന്നത് ഒരേ ഒരു മന്ത്രം സ്വാമിയേ ശരണം അയ്യപ്പ. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്നു തവണ മകര ജ്യോതി തെളിഞ്ഞു. കിഴക്കേ ചക്രവളത്തിൽ മകര നക്ഷത്രവും ഉദിച്ചു കഴിഞ്ഞിരുന്നു. വ്രതശുദ്ധിയുടെ പുണ്യം മനസിൽ തെളിയിച്ചു അയ്യപ്പന്മാർ മലയിറങ്ങുകയായി. മകര വിളക്കിനായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ച നട വൈകിട്ട് അഞ്ചിനാണ് തുറന്നത്. വൈകിട്ട് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ദേവസ്വം ബോ൪ഡ് പ്രതിനിധികൾ ശരംകുത്തിയിലേക്ക് പോയി. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തി.കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തു എത്തിയ തിരുവാഭരങ്ങൾ തന്ത്രി കണ്ഠര് മഹേഷ്‌ മോഹനര്, മേൽ ശാന്തി പി എൻ മഹേഷ്‌ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പിന്നീട് തിരുവാഭരണങ്ങള്‍ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോയി. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടന്നു. ഈ സമയത്തു ആകാശത്തു മകരജ്യോതി ദൃശ്യമായി. സന്നിധാനം ശരണ…

Read More

മധുര : പൊങ്കല്‍ ആഘോഷങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതോടെ ചൂടുപിടിച്ച് മധുരയിലെ അവണിയാപുരം ജല്ലിക്കെട്ട് മൈതാനം. 1000 കാളകളും അവയെ മെരുക്കാന്‍ 600 പേരും, തമിഴ്‌നാടിന്‍റെ മഹോത്സവത്തിന് ഇന്ന് തുടക്കമായി. തിരുപ്പറങ്കുൺറം റോഡിലെ മന്തയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള വാടിവാസലാണ് ജല്ലിക്കെട്ട് മത്സര വേദി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വളന്‍റിയര്‍മാര്‍ വാടിവാസലിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷയ്‌ക്കായി മധുര പൊലീസിലെ 800ല്‍ അധികം കോണ്‍സ്റ്റബിള്‍മാരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

Read More