- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില് ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരം വളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
ന്യൂഡല്ഹി : അസം സര്ക്കാരിന്റെ് വിലക്കിനെ മറികടന്ന് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തില് പര്യടനം നടത്തും. കോണ്ഗ്രസ്- ബിജെപി പ്രതിക്ഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് രാഹുലിന്റെ് പുതിയ നീക്കം. രാഹുല് ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന് പോലും ഗുവാഹത്തില് അനുമതി ഇല്ലെന്നും കോണ്ഗ്രസ് ആരോപിക്കുന്നു. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദര്ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു.
അതിരപ്പിള്ളി: തൃശൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വൈ. വിൽസൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. അതിരപ്പിള്ളി മേഖലയില് ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്ന്ന് ബസ് സര്വീസുകള് നിര്ത്തിവച്ചിരുന്നു. ഇതിനെ തുടര്ന്നു സഹപ്രവര്ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന് വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡല്ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു. അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.
കൊച്ചി : പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതിൽ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്. സംഘപരിവാർ ഹാൻഡിലുകൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഒടുവിലത്തെ ഉദാഹരണമാണിത് .വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റര് മോഹന്ലാല് നിങ്ങളുടെ സിനിമകള് ഇനി മുതല് ഞാനും എന്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ പണി ചെയ്തത് എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ.
ഭോപ്പാൽ : ഭോപ്പാലിൽ ക്രിസ്തീയ ദേവാലയത്തിൽ കാവി കൊടി നാട്ടിയ സംഭവാതിൽ ഇതുവരെ കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ഇതുസംബന്ധിച്ച് രാജ്യത്തെ മോഡി മീഡിയയും മൗനം തുടരുകയാണ് . ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ് പ്രാർഥനാ ഹാളിന് മുകളിലെ കുരിശിൽ കെട്ടിയത്. സമാനമായ മൂന്ന് സംഭവങ്ങൾ മധ്യപ്രദേശിൽ നടന്നതായും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെ ജംബുവാ ജില്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് വ്യാപകമായി ഉത്തരേന്ത്യയിൽ സ്ഥാപിക്കുന്ന കാവി കൊടികളുമായിട്ടാണ് തീവ്രഹിന്ദുത്വ വാദികളുടെ സംഘം എത്തിയത്. അമ്പത് പേരടങ്ങുന്ന സംഘം പള്ളികളിൽ അതിക്രമിച്ച് കയറി കുരിശിന് മുകളിൽ കൊടി കെട്ടുകയായിരുന്നു. ദാബ്തല്ലേ, ധംനി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി എസ് ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളികമ്മിറ്റികൾ വ്യക്തമാക്കി. കടുത്ത നടപടി വേണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവർത്തി…
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ആർഎസ്എസ് തീരുമാനപ്രകാരമുള്ള ചടങ്ങ് പൂർത്തിയാക്കിയത്. രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ സത്യഗോപാൽ ദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭഗത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൈസൂരുവില്നിന്നുള്ള ശില്പി അരുണ് യോഗിരാജ് തയാറാക്കിയ അഞ്ചടി ഉയരമുള്ള ശ്രീരാമന്റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. അഞ്ച് വയസുപ്രായമുള്ള ശ്രീരാമന് അമ്പും വില്ലും ഏന്തിനില്ക്കുന്ന വിഗ്രഹമാണിത്. പ്രതിഷ്ഠാച്ചടങ്ങിന്റെ മുഖ്യയജമാനനായത് മോദിയാണ്. ഇന്ത്യയുടെ ചരിത്രത്തില് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന് ആകുന്നത്.കൃത്യം പന്ത്രണ്ടിന് തന്നെ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയിരുന്നു. ശംഖനാദത്തോടെയാണ് മോദിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
25 വർഷം മുമ്പുള്ള ഒരു ജനുവരി 22 ന് ഓസ്ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ ഒമ്പതും ഏഴും വയസ് പ്രായമുള്ള രണ്ട് മക്കളെയും ഹിന്ദുത്വവാദികള് തീവെച്ചു കൊലപ്പെടുത്തിയത്. മതപരിവർത്തനം ആരോപിച്ചായിരുന്നു മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹാം സ്റ്റെയിനിയെ കൊലപ്പെടുത്തിയത്. 1999 ജനുവരി 22 അർധരാത്രിയിലായിരുന്നു അതിക്രൂരമായ സംഭവമുണ്ടായത്. പത്തു വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുകാരൻ തിമോത്തി, എന്നീ രണ്ട് ആൺമക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങിയപ്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് പ്രദേശത്ത് എത്തി വാഹനത്തിന് തീവച്ചത്. 35 വർഷത്തോളം ഓഡീഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും പ്രവർത്തിച്ചിരുന്ന സുവിശേഷകൻ ഗ്രഹാം സ്റ്റെയ്ൻസിക്കും ഭാര്യ ഗ്ലാഡിസിനും ഫിലിപ്പും തിമോത്തിയും കൂടാതെ എസ്തർ എന്ന മകളുമുണ്ടായിരുന്നു. ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽപ്പെടുന്ന മനോഹർപൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവംനടന്നത്. കെന്ദ്രൂജാർ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിൻസും ആൺകുട്ടികളും വഴിയരികിൽ വണ്ടിയൊതുക്കി ഉറങ്ങി. ഇതിനിടെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് ആ പ്രദേശത്തേക്ക് എത്തുന്നതും ജയ് ശ്രീറാം വിളികൾ ഉയർത്തി സ്റ്റെയിൻസും മക്കളും…
ന്യൂഡൽഹി> ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി 11 പ്രതികളും കീഴടങ്ങിയത്. ജനുവരി 21ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ രണ്ട് സ്വകാര്യ വാഹനങ്ങളിലായി ഗോദ്ര സബ് ജയിലിൽ എത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സിപിഐ എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണ് കോടതി വിധിപറഞ്ഞത്.
വാഷിംഗ്ടൺ: ഫ്ളോറിഡ ഗവര്ണ്ണര് റോണ് ഡി സാന്റിസ് അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് നിന്ന് പിന്മാറി. ന്യൂഹാംഷെയറിലെ റിപ്പബ്ലിക്കന് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിന്മാറ്റം. വിജയിക്കാനാവശ്യമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. സാമൂഹ്യ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ട അഞ്ച് മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയിലൂടെയാണ് റോണ് ഡി സാന്റിസ് പിന്മാറ്റം അറിയിച്ചത്. ജോ ബൈഡനെക്കാള് അനുഭവ സമ്പത്തുള്ളയാളാണ് ഡൊണാള്ഡ് ട്രംപ് എന്നും ഡി സാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണാൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. പ്രസിഡന്റ് തിരഞ്ഞെടുപ്പില് ജോ ബൈഡനെ തോല്പ്പിക്കാനുള്ള കരുത്ത് തനിക്ക് മാത്രമേയുള്ളൂവെന്ന് നിക്കി ഹേലി അവകാശപ്പെട്ടു.
ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്ശിക്കാനെത്തിയ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര് തടഞ്ഞു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര് തടഞ്ഞു. ക്ഷേത്ര ദര്ശനത്തില് നിന്ന് തന്നെ തടയാന് എന്ത് തെറ്റാണ് താന് ചെയ്തതെന്ന് രാഹുല് ഉദ്യോഗസ്ഥരോട് ചോദിച്ചു. രാഹുല് ഗാന്ധിക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രം സന്ദര്ശിക്കാമെന്നാണ് ഭാരവാഹികള് അറിയിച്ചത്. ഈ തീരുമാനത്തോട് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല് ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല് പ്രതികരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.