Author: admin

വാഷിങ്ടൺ : ​ഗാസയിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. 193 അം​ഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 153 പേർ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയും പ്രമേയത്തെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രയേലും അമേരിക്കയുമുൾപ്പെടെയുള്ള 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. 

Read More

കോട്ടയം: സർക്കാരിന്‍റെ നവകേരള സദസിന് കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച തുടക്കമായി. മുണ്ടക്കയം, പൊൻകുന്നം, പാലാ എന്നിവിടങ്ങിളിലാണ് ആദ്യ ദിനത്തിൽ നവകേരസദസ് നടന്നത്. എല്ലായിടത്തും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായ മുണ്ടക്കയത്താണ് ജില്ലയിലെ ആദ്യ നവകേരള സദസ് നടന്നത്. കേന്ദ്ര ഗവൺമെന്‍റ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നുംവികസനത്തിന് തടസം നില്‍ക്കുകയാണെന്നും നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ഒപ്പം പ്രതിപക്ഷവും കൂട്ട് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസ് ജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ വലിയ തോതില്‍ ഒഴുകി വരുന്നത് ഇതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദികളിൽ വിവിധ മന്ത്രിമാരും പ്രസംഗിച്ചു. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി നവകേരള സദസിന്‍റെ വേദികൾക്ക് സമീപം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ തന്നെ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ സർവ്വകാല റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. രണ്ടാം ശനി ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്‌ച എന്നീ ദിനങ്ങളിൽ 9.03 കോടി രൂപ എന്ന പ്രതിദിന വരുമാനമുണ്ടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.ഡിസംബർ 1 മുതൽ ഡിസംബർ 11 വരെ 84.94 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനം ലഭിച്ചത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നതായും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ.റെക്കോഡ് വരുമാനം ലഭിക്കാൻ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും സിഎംഡി ബിജു പ്രഭാകർ അഭിനന്ദനം അറിയിച്ചു. ഈ…

Read More

കോട്ടയം: കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഫലമെന്നുംഅദ്ദേഹം പറഞ്ഞു .പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്‍റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്‌ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Read More

ഇസ്ലാമാബാദ് : പാകിസ്താനിൽ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. . പുലർച്ചെയാണ് ആക്രമണം നടന്നത്.ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ് നിറച്ച വാഹനവുമായി പ്രവേശിക്കുകയായിരുന്നു. അഫ്​ഗാൻ അതിർത്തിക്കടുത്തായിരുന്നു സ്ഥലം. ആക്രമണത്തിൽ കെട്ടിടത്തിന്റെ 3 മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. എല്ലാവരും സാധാരണ വേഷത്തിലായിരുന്നതിനാൽ മരിച്ച എല്ലാവരും സൈനിക ഉദ്യോ​ഗസ്ഥർ തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്താൻ താലിബാനുമായി ബന്ധമുള്ള തെഹ്‍രീക്-ഇ- ജിഹാദ് പാകിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.

Read More