Author: admin

പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്‌റോ പുറത്തായി . അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ബെയ്‌റോയ്ക്ക് സ്ഥാനം നഷ്ടമായത് . ഫ്രാൻസിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കൽ പദ്ധതിയാണ് ബെയ്‌റോവിന് വീഴ്ത്തിയത് . അവിശ്വാസ വോട്ടെടുപ്പിൽ 364 എംപിമാർ ബെയ്‌റോവിനെതിരെ വോട്ടു ചെയ്തു . 194 പേർ അനുകൂലിച്ചു. ഒമ്പതു മാസം മാത്രമേ ബെയ്‌റോ പ്രധാനമന്ത്രി പദത്തിലിരുന്നുള്ളൂ. ബെയ്‌റോവിന്റെ മുൻഗാമി മിഷെൽ ബാർന്യേ മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്. പൊതുഅവധിദിനങ്ങൾ റദ്ദാക്കുക. പെൻഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാൻസ്വ ബെയ്‌റോ ബജറ്റിൽ നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 44 ബില്യൺ യൂറോ സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവ. എന്നാൽ രാഷ്ട്രീയ എതിരാളികൾ ഇത് പ്രധാനമന്ത്രിക്കെതിരെ ആയുധമാക്കി .

Read More

കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കേണ്ടിവന്നു .സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നിരോധനം നീക്കിയത് .സമൂഹമാധ്യമ നിരോധനത്തെത്തുടർന്ന് നേപ്പാളിൽ നടന്ന യുവജന പ്രക്ഷോഭത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. നേപ്പാൾ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത് . അടിയന്തര മന്ത്രിസഭായോ​ഗമാണ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധനം നീക്കിയതിനെത്തുടർന്ന് രാത്രിയോടെ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവയെല്ലാം വീണ്ടും ലഭ്യമായി.

Read More

കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിനിന് അടിയില്‍പെട്ട യുവതി മരിച്ചു . കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു ദുരന്തം . സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ നിമിഷയെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. . കോളജിലേക്ക് പോകുന്ന മകളെ വേളാങ്കണ്ണി ട്രെയിനില്‍ യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്താണ് മിനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയതായിരുന്നു. ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍പടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ജെറുസലേം: ഗാസ സിറ്റിയിൽനിന്നും ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസസിറ്റിയിൽ ആക്രമണം നടത്താനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ‘ഗാസ നിവാസികളോട് ഞാൻ പറയുന്നു. ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്. നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. നിങ്ങൾ ഇപ്പോൾ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്’ നെതന്യാഹു പറഞ്ഞു . ഗാസ സിറ്റിയിൽ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു. ജെറുസലേമിൽ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ ഗാസ സിറ്റിയെ ഉടൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട് .ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറു പേരാണ് മരിച്ചത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി അറിയിച്ചു . തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് അറിയിച്ചു.‌

Read More

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും . എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരരംഗത്തുള്ളത് . തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ-ഇൻഡ്യാ മുന്നണികൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോ​ഗം ചേർന്നിരുന്നു. കണക്കുകളിലെ മുൻതൂക്കമാണ് എൻഡിഎ മുന്നണിക്ക് അനുകൂലഘടകം. പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

Read More

വീട്ടില്‍ ഇരിന്നുക്കൊണ്ട് തന്നെ ദേവാലയം സന്ദര്‍ശിക്കാവുന്ന വിധത്തില്‍ മനോഹരമായ വിധം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം 360°യില്‍ ക്രമീകരിച്ചിരിക്കുന്നു.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ക്ളീറ്റസ് ജോസഫ് വി . തൃശൂർ തിരുഹൃദയ ലാറ്റിൻ ഇടവകാംഗമാണ് . തൃശൂർസിറ്റി പോലീസ് സേനയിൽ മോട്ടോർ ട്രാൻസ്‌പോർട് വിങ് സബ് ഇൻസ്‌പെക്ടർ (G) ആയി സേവനം ചെയ്യുന്നു .

Read More

ജപ്പാന്‍ : ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്നാണ് രാജി .പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്.

Read More

കൊച്ചി :തിരുവോണ ദിനത്തിൽ കെ.സി. വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ “സ്നേഹപൂർവ്വം” പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി 75 ഓളംപേർക്ക് ഓണസദ്യ വിതരണം ചെയ്യ്തു. ഗോശ്രീ പാലത്തിൻ്റെ കീഴിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവന മാർഗ്ഗം കാണുന്ന 15 ഓളം നാടോടികളായവർക്കും, കൊച്ചി പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന Cottolengo Home For Differently Abled Men – ലെ 60 ഓളം വയോധികർക്കുമാണ് സദ്യ നൽകിയത്. കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് അംഗങ്ങളുടെ അമ്മമാർ സ്നേഹത്തോടെ ഒരുക്കിയ സദ്യ സമൂഹത്തിലെ പരിമിതികളുള്ള സഹോദരങ്ങളോടൊപ്പം പങ്കുവെച്ചു.

Read More