- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്ത് . അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തിൽ ആശങ്ക വെളിപ്പെടുത്തിക്കഴിഞ്ഞു . അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 2019ൽ തന്നെ യു എൻ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്- യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയിൽ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം എങ്ങനെ പ്രാവർത്തികമാകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം .മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങൾക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും യുഎസ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അമേരിക്കയുടെയും യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന്റെയും അഭിപ്രായങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര…
ചണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന് നടക്കും. സൈനി ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്. ഒപ്പം സംസ്ഥാന പാര്‍ട്ടി അധ്യക്ഷ പദവിയും വഹിക്കുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് വിവരം. ബിജെപി-ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ലാര്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്ട്ടികള്ക്കുമിടെയിൽ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിയുടെ അഞ്ച് എംഎല്‍മാരെ പാര്‍ട്ടിയില്‍ ചേര്‍ത്ത് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇരുകൂട്ടര്ക്കുമിടെ ഭിന്നത രൂക്ഷമായിരുന്നു. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്.
തിരുവനന്തപുരം: ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് . ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്.നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പിണറായി സർക്കാർ ക്യാമ്പ് സ്ഥാപിച്ചു. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ന്യൂ ഡൽഹി: വായ്പാ പരിധി കേസിൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി. കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്നു സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യങ്ങളെ സുപ്രീം കോടതി പിന്തുണച്ചു. കേന്ദ്രത്തിന്റെ അന്യായ നടപടികൾ ബോധ്യപ്പെട്ട സുപ്രീം കോടതി പ്രത്യേക പാക്കേജ് നൽകുന്നതിൽ നാളെ രാവിലെ 10.30 ന് തീരുമാനം പറയണമെന്നും ആവശ്യപ്പെട്ടു. ഇളവ് നൽകുന്നതിൽ തെറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. യഥാർത്ഥത്തിൽ റെവെന്യു വിഹിതം, കടമെടുക്കാനുള്ള അനുമതി, കമ്മി നികത്താനുള്ള ഗ്രാൻഡ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവയെല്ലാം കേന്ദ്രം കേരളത്തിന് നൽകേണ്ടത് നിഷേധിച്ചുകഴിഞ്ഞു. അതിന് പുറമെ കടമെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. എന്നിട്ടു സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ ഇനി തരാനുള്ളതും തരില്ല എന്ന ദാർഷ്ട്യവും കേന്ദ്രം കേരളത്തോട് കാണിച്ചു. ഇതിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്. സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ തുക പകുതിയായി കുറഞ്ഞു. കേന്ദ്രം കേരളത്തോട്…
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ജീവൻ നഷ്ടമായ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം.മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിനെതിരെയാണ് വിമർശം . മോര്‍ച്ചറിയില്‍നിന്ന് മൃതദേഹം പുറത്തുകൊണ്ടുപോയത് വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദ്യം ഉന്നയിച്ചു. കോതമംഗലത്തെ പ്രതിഷേധത്തിന്റെ പേരില്‍ പോലീസ് തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ എടുക്കുന്നെന്ന് കാട്ടി ഷിയാസ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതില്‍ കേസെടുക്കരുതെന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. കേസുകള്‍ എടുത്ത് നിരന്തരമായി ഉപദ്രവിക്കുന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചെയ്ത തെറ്റുകള്‍ ശരിയാണെന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മലപ്പുറം: സി എ എ യ്ക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടും. പുതിയ സാഹചര്യം വിലയിരുത്താന്‍ മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗവും വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പാണക്കാടാണ് യോഗം ചേരുക. നിയമപോരാട്ടത്തിനൊപ്പം പ്രതിഷേധ പരിപാടികളും ആഹ്വാനം ചെയ്യും. ഇക്കാര്യവും ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. സാദ്ദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം അടക്കമുള്ള മുതിര്‍ന്നനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് ഭയം തുടങ്ങി, അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്. ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതൽ കൃത്യമായി പെൻഷൻ നൽകുമെന്നാണ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും. പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകർക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക്…
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.ഇന്ന് വിശദാംശങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നാണ് കോടതി നിര്‍ദേശം. എസ്ബിഐ വിവരങ്ങള്‍ കൈമാറിയാല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച അഞ്ച് മണിക്ക് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിക്കഴിഞ്ഞു . ഇന്നലെ രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് . ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി ജാമിയ മില്ലിഅ സർവ്വകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സി എ എ നോട്ടിഫിക്കേഷൻ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ…
Subscribe to Updates
Get the latest creative news from FooBar about art, design and business.